"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
{{Quote box|width=25em|align=right|bgcolor=#ACE1AF|quote="ബകുനിന്റേയും ബ്ലാങ്കിയുടേയും അനുയായികൾ പറയുന്നതുപോലെ, '''ദൈവത്തിൽ വിശ്വസിക്കുന്നത് എല്ലാ സോഷ്യലിസത്തിനും എതിരാണ്. എന്നാൽ കന്യാമറിയത്തിൽ വിശ്വസിക്കുന്നത് തികച്ചും മറ്റൊരു കാര്യമാണ്. അന്തസ്സുള്ള ഏതൊരു സോഷ്യലിസ്റ്റും കന്യാമറിയത്തിൽ വിശ്വസിക്കണം"'''<ref>മധുരം നിന്റെ ജീവിതം (പുറം 38)</ref>}}
 
====കല്പനകൾ====
മൂന്നാം അദ്ധ്യായത്തിൽ ഗ്രന്ഥകാരൻ, ആത്മീയമായി ഉണർന്നിരിക്കുന്നവരുടെ പ്രതീകമായ നക്ഷത്രത്തിന് ക്രിസ്തുവിനേയും മറിയത്തേയും സംബന്ധിച്ച സങ്കല്പങ്ങളിലുള്ള സ്ഥാനം എടുത്തുകാട്ടുന്നു. നാവികർക്കു വഴികാണിക്കുന്ന സമുദ്രതാരമായി മറിയം ഭാവന ചെയ്യപ്പെട്ടിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യേശുവിനേയും മറിയത്തേയും "ദൈവശാസ്ത്രസംസ്കാരം നക്ഷത്രം കൊണ്ടു ബന്ധിച്ചിരിക്കുന്നു" എന്ന നിരീക്ഷണവും ഇവിടെയുണ്ട്.
 
'തിരുപ്പിറവി'-യുടെ മുന്നറിവ് [[മാലാഖ|ദൈവദൂതനിൽ]] നിന്നു കേട്ട മറിയത്തിന്റെ പ്രതികരണവും മറ്റുമാണ് നലാമദ്ധ്യായത്തിന്റെ വിഷയം. [[യേശു|യേശുവിന്റെ]] പിറവിയുടെ [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലേയും]] ഖുറാനിലേയും പശ്ചാത്തലവർണ്ണനകൾ ഒരുമിച്ച് പരിഗണിക്കുന്ന ഗ്രന്ഥകാരൻ, "മറിയത്തിന്റെ മഹിമയെ ഉഷസ്സിന്റെ ചിറകുകൾ ധരിച്ച വാക്കുകൾ കൊണ്ടു പുകഴ്ത്തുന്നത് [[ഖുറാൻ|വിശുദ്ധ ഖുറാൻ]] ആണെന്നു" വിലയിരുത്തുന്നു. [[പുതിയനിയമം|പുതിയനിയമത്തിൽ]] വളരെക്കുറച്ചു വാക്കുകളിൽ മാത്രം പരാമർശിക്കപ്പെടുന്ന മറിയത്തെക്കുറിച്ച് പിന്നീട് ഒരുലക്ഷത്തോളം പഠനങ്ങൾ ഉണ്ടായെന്ന് അഞ്ചാമദ്ധ്യായം ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ഗ്രന്ഥകാരൻ, [[പഴയനിയമം]] [[ഉത്തമഗീതം|ഉത്തമഗീതത്തിലെ]] "സ്ത്രീകളിൽ പരമസുന്ദരി", "മൈലാഞ്ചിപ്പൂങ്കുല" എന്നീ കല്പനകൾ മറിയത്തിന്റെ പൂർവദർശനങ്ങളാണെന്നും [[സൂര്യൻ|സൂര്യനെ]] ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയവളായി [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാടുപുസ്തകത്തിൽ]] പരാമർശിക്കപ്പെടുന്ന സ്ത്രീ വിശുദ്ധമാതാവാണെന്നും വാദിക്കുന്നു. മറിയത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള കല്പനകളിൽ 'മധുരം' എന്ന വാക്കിനുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.
 
===='രക്ഷയുടെ താക്കോൽ'====
ആറാം അദ്ധ്യായത്തിൽ, ചരിത്രത്തിന്റെ ദിവ്യരഹസ്യാത്മകതയിലാണ് മറിയത്തിന്റെ സ്ഥാനമെന്നു പറയുന്ന ഗ്രന്ഥകാരൻ "ക്രിസ്തു മുഴുവൻ മനുഷ്യരാശിയേയും രക്ഷിച്ചെങ്കിൽ രക്ഷിക്കപ്പെട്ടവർ എവിടെ" എന്ന [[ഫ്രീഡ്രിക്ക് നീച്ച|നീഷേയുടെ]] വെല്ലുവിളി എടുത്തു കാട്ടിയശേഷം, ഇനിയും പൂർത്തിയായിട്ടില്ലാത്ത [[ദൈവം|ദൈവത്തിന്റെ]] രക്ഷാലക്ഷ്യത്തിന്റെ പ്രവർത്തനത്തിലാവാം മറിയത്തിന്റെ നാമം എന്നാശ്വസിക്കുന്നു. രക്ഷയുടെ ഗോപുരം യേശുവായിരിക്കുമ്പോൾ അതിന്റെ താക്കോൽ മറിയമാണെന്ന ആശയം ചില സോഷ്യലിസ്റ്റുകൾ പോലും ഉയർത്തിപ്പിടിക്കുന്നതായി അദ്ദേഹം പറയുന്നു. "ദൈവത്തിൽ വിശ്വസിക്കുന്നത് എല്ലാ [[സോഷ്യലിസം|സോഷ്യലിസത്തിനും]] എതിരാണ്. എന്നാൽ......അന്തസ്സുള്ള ഏതൊരു സോഷ്യലിസ്റ്റും കന്യാമറിയത്തിൽ വിശ്വസിക്കണം" എന്ന മതം ബകുനിന്റേയും ബ്ലാങ്കിയുടേയും അനുയായികളുടേതായി അദ്ദേഹം ഉദ്ധരിക്കുന്നു.
 
"നിന്റെ ഹൃദത്തിലൂടെ ഒരു വാൾ തുളച്ചു കയറും" എന്ന ശിമയോന്റെ പ്രവചനത്തെ അനുസ്മരിച്ചു കൊണ്ട്, മറിയത്തിന്റെ ജീവിതത്തിലെ സഹനങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഏഴാം അദ്ധ്യായം.
 
====മേരീപൂജ====
[[ചിത്രം:Kazan moscow.jpg|thumb|150px|right|മോസ്കോയിലെ കാസാനിലുള്ള [[ദൈവമാതാവ്|ദൈവമാതാവിന്റെ]] രൂപം]]
എട്ടാം അദ്ധ്യായത്തിൽ, [[ദൈവമാതാവ്|ദൈവമാതൃസങ്കല്പത്തെ]] ആശ്രയിച്ചുള്ള മേരീപൂജയുമായി ബന്ധപ്പെട്ട സമസ്യകൾ പരിഗണിക്കുന്ന ഗ്രന്ഥകാരൻ, പള്ളിമതത്തിന്റെ പുരുഷാധിപത്യചായ്‌വ്, മേരീപൂജയുടെ നിഷേധത്തെ അബോധപൂർവമായി സ്വാധീനിച്ചിരിക്കാം എന്ന അഭിപ്രായം ഉദ്ധരിക്കുന്നു. എങ്കിലും ഒടുവിൽ വിരോധികൾ പോലും "മധുരം നിന്റെ ജീവിതം" എന്നു പാടാൻ തുടങ്ങിയതായും അദ്ദേഹം പറയുന്നു. ദേവീപൂജയുടെ പ്രാർത്ഥനാസംസ്കാരവുമായി പരിചയമുള്ള ഭാരതീയമനസ്സിൽ മേരീപൂജ പെട്ടെന്നു കടന്നു ചെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വരി 53:
പന്ത്രണ്ടാം അദ്ധ്യായത്തിൽ മേരിയുടെ വിശ്വാസധീരതയെ പുകഴ്ത്തുന്ന ഗ്രന്ഥകാരൻ യോഗാത്മതലത്തിൽ ആ ധൈര്യം സ്നേഹവും അലിവും തന്നെയാണെന്നു പറയുന്നു.
 
====യേശുവും സ്ത്രീയും====
===അവസാനം===
====യേശുവും സ്ത്രീയും====
[[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റോയിയുടെ]] പത്നി സോണിയായുടെ ഒരു സ്വപ്നം വിവരിച്ച ശേഷം സ്ത്രീകളോട് യേശുവിനുണ്ടായിരുന്ന സവിശേഷമായ കാരുണ്യത്തിന്റെ കഥ പറയുകയാണ് പതിമൂന്നാം അദ്ധ്യായത്തിൽ. യേശുവിനെതിരെ മനസ്സിനെ കഠിനമാക്കാൻ പുരുഷനു കഴിഞ്ഞേക്കാമെങ്കിലും സ്ത്രീയ്ക്ക് അതിനു കഴിയുകയില്ലെന്നും ഗ്രന്ഥകാരൻ വാദിക്കുന്നു. വേദപുസ്തകം ക്രിസ്തുവിനും സ്ത്രീയ്ക്കുമിടയിൽ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു എന്നതാണ് അതിനദ്ദേഹം പറയുന്ന കാരണം.
 
====രണ്ടു കഥകൾ====
വിശുദ്ധമേരിയുടെ ചൈതന്യത്തിലും മേരിയെ സംബന്ധിച്ചും എഴുതപ്പെട്ട ഓരോ കഥകളാണ് അവസാനത്തെ രണ്ടദ്ധ്യായങ്ങളിൽ ഉള്ളത്. കഷ്ടപ്പാടുകളുടെ നടുവിലും പരസ്നേഹചൈതന്യം നിലനിർത്തി അനുഗ്രഹീതനായ ഒരു മനുഷ്യനെ സംബന്ധിച്ച മദ്ധ്യയുഗങ്ങളിലെ നാടോടിക്കഥയെ (14-ആം അദ്ധ്യായം) ഗ്രന്ഥകാരൻ "മേരിയിൽ ആനന്ദിക്കുന്ന ആഖ്യാനം", "മേരിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെ കഥ" എന്നെല്ലാം പുകഴ്ത്തുന്നു. ദൈവമാതൃപ്രതിമയ്ക്കു മുന്നിൽ അഭ്യാസപ്രകടങ്ങൾ നടത്തി മേരിയുടെ പ്രീതിയും അനുഗ്രഹവും നേടിയ നല്ലവനായ ഒരു സർക്കസ്സുകാരനെക്കുറിച്ച് അമേരിക്കൻ ദൈവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ മെഗാൻ മക്‌ന്നാ (Megan McKenna) പറഞ്ഞ കഥയാണ് അവസാനത്തെ (15) അദ്ധ്യായത്തിൽ. കന്യാമറിയത്തെ മനസ്സിലാക്കുന്നത് പാവപ്പെട്ടവരും ദുഃഖിതരുമാണെന്നും അവർ മറവിയിൽ നിന്ന് വിശുദ്ധമറിയത്തെ വീണ്ടെടുക്കുന്നെന്നും ഈ കഥയുടെ പശ്ചാത്തലത്തിൽ ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു.
 
==വിലയിരുത്തൽ==
ബൈബിളിലേയും ദൈവശാസ്ത്രപാരമ്പര്യത്തിലേയും കലാ-സാഹിത്യസംസ്കാരങ്ങളിലേയും സൂചനകളുടെ വെളിച്ചത്തിൽ മറിയത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധവശങ്ങളുടെ ആരാധനനിറഞ്ഞ അന്വേഷണമാണ് ഈ കൃതി. "[[മേരിവിജ്ഞാനീയം|മേരീവിജ്ഞാനീയത്തിനു]] [[മലയാളം|മലയാളത്തിൽ]] ലഭിച്ച ക്ലാസിക് കൃതി" എന്ന് ഈ രചനയെ പുകഴ്ത്തുന്ന ചാത്തന്നൂർ മോഹൻ അതിൽ, [[പരിശുദ്ധ മറിയം|മറിയത്തിന്റെ]] വ്യക്തിത്വത്തിന് മുമ്പിൽ കൂപ്പുകൈകളുമായി നിൽക്കുന്ന [[കെ.പി. അപ്പൻ|അപ്പനെ]] കാണുന്നു.<ref name ="mohan">[http://deshabhimaniweekly.com/periodicalContent2.php?id=690 മധുരം നിന്റെ ജീവിതം എന്ന പേരിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ചാത്തന്നൂർ മോഹൻ എഴുതിയ ലേഖനം]</ref>
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്