"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
ഇതുപ്രകാരം ഗാർഹിക അതിക്രമങ്ങൾ തടഞ്ഞുകൊണ്ടും അത്തരം പീഡനങ്ങളോ, കൃത്യങ്ങളോ നടത്തുന്നതിൽ നിന്നും അത്തരം കാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാം. ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം. ഇരയായവരുമായി നേരിട്ടോ, താപാൽ, ഫോൺ മുതലായ മാദ്ധ്യമങ്ങൾ വഴിയോ ആശയ വിനിമയം നടത്തുന്നതും വിലക്കാം. ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം. കൂടാതെ എല്ലാവിധ പീഡനങ്ങളും തടയുവാനായി ഏതൊരു വിധ പ്രവർത്തിയും ഇപ്രകാരം വിലക്കാം.
===വകുപ്പ് - 19;താമസ സൌകര്യസൗകര്യ ഉത്തരവ്===
പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കുപാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ, താമസിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാനും ഇരയാക്കപ്പെടുന്നയാൾ താമസിക്കുന്ന വീട്ടിലേക്കോ, പങ്കു പാർത്തപങ്കുപാർത്ത വീട്ടിലേക്കോ അതിലെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കരുതെന്ന് എതിർ കക്ഷികളോട് നിർദ്ദേശിക്കാനും ഇപ്രകാരം കഴിയും.
പങ്കുപാർത്ത വീട് വിൽക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ, മറ്റേതെങ്കിലും വിധത്തിൽ അന്യാധീനപ്പെടുത്തുന്നതിനോ എതിർകക്ഷി ശ്രമിക്കുന്നതിനെ വിലക്കാനും കഴിയും. പങ്കുപാർത്ത വീട്ടിൽ എതിർകക്ഷികൾക്കുള്ള അവകാശം വെച്ചൊഴിയുന്നത് മജിസ്ട്രേറ്റിന്റെ അനുവാദത്തോടെയല്ലാതെ ആവരുതെന്ന് നിർദ്ദേശിക്കാനും പങ്കുപാർത്ത വീട്ടിൽ താമസിപ്പിക്കൽ അസാദ്ധ്യമെങ്കിൽ അതേ നിലവാരത്തിലുള്ള മറ്റ് താമസ സൌകര്യംസൗകര്യം ഏർപ്പെടുത്തിക്കൊടുക്കുന്നതിനോ അതിനായുള്ള വാടക നൽകുന്നതിനോ എതിർകക്ഷികളെ നിർദ്ദേശിച്ച് ഉത്തരവിടാനും ഈ വകുപ്പു പ്രകാരം കഴിയും.
 
*പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമത്തിലെ ഈ വകുപ്പ് പ്രദാനം ചെയ്യുന്നത്. എന്നാൽ എതിർക്ഷികളിൽ സ്ത്രീകളായിട്ടുള്ളവർക്കെതിരെ ഈ വകുപ്പ് പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ല എന്ന് പ്രത്യേകമായി പറയുന്നു.
*ഈ വകുപ്പിന്റെ 2 - ആം ഉപവകുപ്പിൽ, പരാതിക്കാരിയുടേയോ, കുട്ടിയുടേയോ സുരക്ഷിതത്വത്തിനായി കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുന്ന നിർദ്ദേശം പുറപ്പെടുവിക്കാം എന്നു പറയുന്നു. 3 - ആം ഉപവകുപ്പിൽ ഗാർഹിക പീഡനം ഒഴിവാക്കും എന്നത് തീർച്ചപ്പെടുത്താനായി ജാമ്യപത്രം സമർപ്പിക്കുവാനും എതിർകക്ഷകളോട് കോടതിക്ക് നിർദ്ദേശിക്കാവുന്നതാണ്. ഇത്തരത്തിൽ ജാമ്യമെഴുതിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ക്രിമിനൽ നടപടിക്രമ നിയമത്തിലെ 8 -ആം അദ്ധ്യായ പ്രകാരമുള്ള ഉത്തരവായി പരിഗണിക്കും. അതായത് നല്ലനടപ്പിനും സമാധാനമുറപ്പാക്കാനുമുള്ള, നടപടിക്രമ നിയമത്തിലെ ബന്ധപ്പെട്ട അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നതു പ്രകാരം, ഇത്തരത്തിൽ ജാമ്യമെഴുതിവെയ്ക്കുമ്പോഴുള്ള വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ എതിർകക്ഷികളെ റിമാന്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ കോടതിക്ക് കഴിയും. 5, 7 ഉപവകുപ്പുകൾ പ്രകാരം സംരക്ഷണ ഉത്തരവുകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നിർദ്ദേശം നൽകുന്നതിനും കോടതിക്ക് അധികാരമുണ്ട്. 8 -ആം ഉപവകുപ്പ് പ്രകാരം പരാതിക്കാരിക്ക് അവകാശപ്പെട്ട സ്ത്രീധനമോ വിലപിടിപ്പുള്ള മറ്റേതെങ്കിലും വസ്തുവോ തിരികെ നൽകുവാൻ എതിർകക്ഷികളോട് നിർദ്ദേശം നൽകുന്നതിനും മജിസ്ട്രേറ്റിന് അധികാരമുണ്ട്.
 
===വകുപ്പ് 20 : സാമ്പത്തിക പരിഹാരങ്ങൾ===
പരാതി പരിഗണിക്കുന്ന വേളയിൽ, പരാതിക്കാരിക്കും കുട്ടികൾക്കും പ്രതിമാസ ചെലവിന് നൽകുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും എതിർകക്ഷിയോട് നിർദ്ദേശിക്കുവാൻ ഈ വകുപ്പ് മജിസ്ട്രേറ്റിന് അധികാരം നൽകുന്നു. വരുമാനത്തിലുണ്ടാകുന്ന നഷ്ടം, ചികിത്സാചെലവുകൾ, പരാതിക്കാരിയുടെ വസ്തവകകൾ നശിപ്പിക്കുന്നത് മൂലമുണ്ടായ നഷ്ടം, ക്രിമിനൽ നടപടി നിയമത്തിലെ 125 - ആം വകുപ്പ് പ്രകാരം അനുവദിച്ചിട്ടുള്ള ജീവനാംശത്തിനുപുറമേ പരാതിക്കാരിക്കും കുട്ടികൾക്കും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) സംരക്ഷണച്ചെലവ് എന്നിവയൊക്കെ നൽകാൻ ഇതുപ്രകാരം മജിസ്ട്രേറ്റിന് നിർദ്ദേശിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1788375" എന്ന താളിൽനിന്ന് ശേഖരിച്ചത്