"കായംകുളം കൊച്ചുണ്ണി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 23:
 
==കഥാസാരം==
വിശപ്പു സഹിയ്ക്കാനാവാതെ എട്ടു വയസ്സിൽ വീടു വിട്ടവനാണു കൊച്ചുണ്ണി. ദയാലുവായ ഒരു പീടികക്കാരനു ചെറിയ ജോലികൾ ചെയ്തു കൊടുത്ത് സ്വന്തം ജീവിതം തുടങ്ങി. ഉമ്മ മരിച്ചപ്പോൾ സഹോദരി നബീസയെ അവൻ സംരക്ഷിയ്ക്കുകയാണ്. പയറ്റു പഠിപ്പിക്കുന്നത് ഒളിച്ചിരുന്നു നോക്കിപ്പഠിച്ച കൊച്ചുണ്ണി അബദ്ധത്തിൽ ഗുരുവിനു മുൻപിൽ പെട്ടുപോവുകയും ഗുരു അവനെ അഭ്യാസങ്ങൾ പഠിപ്പിയ്ക്കുകയും ചെയ്തു. പീടികപ്പണിയിൽ നിന്നും പുറം തള്ളപ്പെട്ട കൊച്ചുണ്ണി കുറേശ്ശെ കളവും കൊള്ളയും തുടങ്ങി. അഗതികളിൽ നിന്നും സ്വരുക്കൂട്ടിയ മുതൽ ധനികരുടെ പക്കൽ നിന്നും ബലമായി കവർന്ന് അവർക്ക്അഗതികൾക്കു തന്നെ തിരിച്ചേൽ‌പ്പിക്കുക എന്നത് കൊച്ചുണ്ണിയുടെ നിത്യവൃത്തിയായി മാറി. സുറുമക്കച്ചവടക്കാരൻ ഖാദറുമായി നബീസയ്ക്ക് അടുപ്പമുണ്ട്. കൊച്ചുണ്ണിയുടെ ഭാര്യ അയിഷയ്ക്കും ആ ബന്ധം ഇഷ്ടമായിരുന്നു എന്നതിനാൽ അവരുടെ വിവാഹം കൊച്ചുണ്ണി നടത്തിക്കൊടുത്തു. [[തിരുവനന്തപുരം]] കൊട്ടാരം അടിച്ചുതളിക്കാരി വാഴപ്പള്ളി ജാനകി കായംകുളത്തു വന്നു താമസമാക്കിയപ്പോൾ പല ശൃംഗാരികളും അവളുടെ സ്വാധീനത്തിലായി. കൊച്ചുണ്ണിയും അവളെ സന്ദർശിച്ചു പോന്നു. പാലിൽ മയക്കുമരുന്ന് കലക്കിക്കൊടുത്ത് ഉറക്കി കൊച്ചുണ്ണിയെ അവൾ പോലീസിനേൽ‌പ്പിച്ചു കൊടുത്തു. ജയിൽ ചാടിയ കൊച്ചുണ്ണി അവളേയും രഹസ്യക്കാരനേയും കുത്തിക്കൊന്നു. പിന്നീട് സ്വയം [[പോലീസ്|പോലീസിനു]] കീഴടങ്ങിയ കൊച്ചുണ്ണിയെ ദിവാൻ വിചാരണ ചെയ്തപ്പോൾ ജനശതങ്ങൾ കൊച്ചുണ്ണിയുടെ വിടുതലിനായി പ്രകടനം നടത്തി.<ref>[http://www.m3db.com/node/12170 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽനിന്ന്] കായംകുളം കോച്ചുണ്ണി</ref>
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
"https://ml.wikipedia.org/wiki/കായംകുളം_കൊച്ചുണ്ണി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്