"ചന്ദ്രശേഖർ ആസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
നിസ്സഹകരണപ്രസ്ഥാനത്തിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചേക്കും എന്ന് ചന്ദ്രശേഖർ കരുതിയിരുന്നു. അക്കാലഘട്ടത്തിലാണ് നിനച്ചിരിക്കാതെ ചൗരിചൗരാ സംഭവം നടക്കുന്നത്. ഈ സംഭവത്തിൽ നിരാശനായി മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചു. യുവാവായ ചന്ദ്രശേഖറിന് ഏറെ നിരാശപ്പെടുത്തിയ ഒരു പ്രഖ്യാപനമായിരുന്നു അത്. എന്നാൽ ഈ നിരാശ ക്ഷണികമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കൂടുതൽ മികച്ച മാർഗ്ഗം തേടുകയായിരുന്നു ചന്ദ്രശേഖറിലെ ദേശാഭിമാനി.
 
അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ബനാറസിൽ ഇത്തരം സംഘടനകളൊന്നും തന്നെ വേരുറപ്പിച്ചിരുന്നില്ല. ബംഗാളിലാണ് വിപ്ലവ സംഘടനകൾ രൂപംകൊണ്ടതും, വളർന്നതും. സച്ചിദാനന്ദ സന്യാലിനേപ്പോലുള്ളവർ രാജ്യദ്രോഹക്കുറ്റം ചാർത്തി ജയിലലടക്കപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ 1920 ൽ ജയിലിലായിരുന്ന നേതാക്കൾ മോചിപ്പിക്കപ്പെട്ടു. സന്യാലും ജയിൽ മോചിതനായി. ഇന്ത്യയിലെ യുവതലമുറ നിസ്സഹകരണപ്രസ്ഥാനം ഉപേക്ഷിച്ചതിൽ നിരാശരാണെന്ന് സന്യാലിന് മനസ്സിലായി. ഇവരെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അദ്ദേഹം തീരുമാനിച്ചു.<ref>[[#csa04|ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണ]] വിപ്ലവപാതയിലേക്ക് - പുറം 27</ref> അറിയപ്പെടുന്ന വിപ്ലവസംഘടനയായ അനുശീലൻ സമിതി, ബനാറസിൽ ഒരു ശാഖ തുറന്നു. കല്യാണ സമിതി എന്നായിരുന്നു അതിന്റെ പേരിപേര്. പിന്നീട് ഇത് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന പേരു സ്വീകരിച്ചു.<ref name=hra1>{{cite news|title=ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ|url=http://www.gktoday.in/hindustan-republican-association-hra-1924/|publisher=ജനറൽ നോളജ് ടുഡേ}}</ref> ഇക്കാലയളവിൽ ചന്ദ്രശേഖർ ആസാദ് ബനാറസിൽ അറിയപ്പെടുന്ന ഒരു പേരായിരുന്നു. ഈ സംഘടനയുടെ ലക്ഷ്യങ്ങളെല്ലാം റഷ്യൻ നയങ്ങളോട് ചായ്വുള്ളവയായിരുന്നു. പണ്ഡിറ്റ് രാംപ്രസാദ് ബിസ്മിലിനെപ്പോലുള്ളവരായിരുന്നു സംഘടനയുടെ നേതൃത്വത്തിൽ. സംഘടനയുടെ നേതൃത്വം ചന്ദ്രശേഖറിനെകണ്ട് സംസാരിക്കുകയും അദ്ദേഹത്തിൽ ആകൃഷ്ടനാവുകയുംചെയ്തു. ഏറെ വൈകാതെ ചന്ദ്രശേഖറും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി.
 
ആസാദ് കൂടി പാർട്ടിയിൽ ചേർന്നതോടെ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ അംഗസംഖ്യ വർദ്ധിക്കാൻ തുടങ്ങി. ആസാദ് കഠിനാധ്വാനിയായ ഒരു പ്രവർത്തകനായിരുന്നു. വിപ്ലവമാർഗ്ഗത്തിലൂടെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കൻ രാഷ്ട്രം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ആസാദ് പുതു തലമുറയെ പറഞ്ഞു മനസ്സിലാക്കി. അദ്ദേഹത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ യുവാക്കൾ വളരെ വേഗം പാർട്ടി അംഗങ്ങളായി. അംഗത്വം വർദ്ധിച്ചുവെങ്കിലും, പാർട്ടിക്ക് ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രചാരണപ്രവർത്തനങ്ങൾ ഉദ്ദേശിച്ചപോലെ നടത്തുവാനായില്ല.<ref>[[#csa04|ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണ]] ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷനിൽ - പുറം 29</ref>
"https://ml.wikipedia.org/wiki/ചന്ദ്രശേഖർ_ആസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്