"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2900953 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)
മഹാനന്ദ ബന്ദോപാധ്യയുടേയും പത്നി മൃണാളിനി ദേവിയുടേയും അഞ്ചു സന്താനങ്ങളിൽ മൂത്തവനായിരുന്നു, ബിഭൂതിഭൂഷൺ. ഇന്ന് [[പശ്ചിമ ബംഗാൾ| പശ്ചിമ ബംഗാളിൽ ]] ഉൾപ്പെടുന്ന ഉത്തര 24 പർഗാനയിലെ ഗോപാൽനഗർ എന്ന സ്ഥലത്താണ് കുട്ടിക്കാലം ചെലവിട്ടത്. പിതാവ് സംസ്കൃത പണ്ഡിതനും കഥാകാലക്ഷേപക്കാരനുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഉത്തര പർഗാനയിലെ ബോന്ഗാവ് സ്കൂളിലെ പഠനത്തിനു ശേഷം ബിഭൂതിഭൂഷൺ [[ കൊൽക്കത്ത |കൊൽക്കത്തയിലെ]] സുരേന്ദ്രനാഥ് കോളേജിൽ നിന്ന് ബി.എ. ബിരുദമെടുത്തു. തുടർന്നു പഠിക്കാനുളള സാമ്പത്തിക ശേഷി ഇല്ലാഞ്ഞതിനാൽ, ഹുഗ്ളിയിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. പിന്നീട് പല വിധ ജോലികളും നോക്കിയെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ പ്രാഥമിക വിദ്യാലയത്തിൽ മരണം വരെ അദ്ധ്യാപകനായിരുന്നു. 1920ലാണ് ബിഭൂതിഭൂഷൺ ഗൌരിയെ വിവാഹം ചെയ്തത്. പക്ഷെ ഒരു വർഷത്തിനകം ഗൌരി പ്രസവത്തോടെ മരണമടഞ്ഞു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ കൃതികളിലെ സ്ഥായിയായ വിഷാദഭാവത്തിന് ഇതാണ് കാരണമെന്ന് പറയപ്പെടുന്നു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് യാത്രാകുതുകിയായിരുന്നു. പക്ഷെ യാത്രകൾ ബംഗാൾ, ബീഹാർ, ആസ്സാം പ്രവിശ്യകളിൽ ഒതുങ്ങി നിന്നു. 1940-ൽ റൊമാ ചട്ടോപാദ്ധ്യയെ വിവാഹം കഴിച്ചു. പുത്രൻ' താരാദാസിന്റെ ജനനം 1947-ലായിരുന്നു. 1950, നവംബർ ഒന്നിന് ഹൃദയാഘാതം മൂലം അമ്പത്തിയാറാമത്തെ വയസ്സിൽ മരണമടഞ്ഞു. <ref>{{cite book|title= Bibhutibhushan Bandopadhyaya
Makers of Indian Literature|author=Sunilkumar Chaṭṭopādhyāẏa|publisher= Sahitya Akademi|place=New Delhi,India|year= 1994|
ISBN 817201578X,= 9788172015787}}</ref>, <ref> [http://www.iloveindia.com/indian-heroes/bibhutibhushan-bandopadhyay-biography.html ബിഭൂതിഭൂഷൺ ബന്ദോപാധ്യായ ]</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1786717" എന്ന താളിൽനിന്ന് ശേഖരിച്ചത്