"അഭയദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Abhayadev}}
ചലച്ചിത്ര ഗാന രചയിതാവ്‌, ഹിന്ദിപണ്ഡിതൻ, നിഘണ്ടുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ,'''കെ.കെ അയ്യപ്പൻ പിള്ള'''യുടെ തൂലികാ നാമമാണ്‌ അഭയദേവ്. ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ്. ഹിന്ദിയിൽ വിദ്വാൻബിരുദം നേടിയ അഭയദേവ് വളരെനാൾ ഒരു ഹിന്ദിപ്രചാരകൻ ആയിരുന്നു. 1940-ൽ ''വിശ്വഭാരതി'' എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ''ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ'' തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ മുഖ്യ കൃതി ഹിന്ദി-മലയാളം ബൃഹത്‌ നിഘണ്ടു ആണ്.<ref name=NBS-1970>വിശ്വവിജ്ഞാനകോശം-എൻ.ബി.എസ്.(1970)</ref>
 
Line 4 ⟶ 5:
കവിയും ഗായകനുമായിരുന്ന [[കോട്ടയം]] പള്ളം '''കരുമാലിൽ കേശവപിള്ള'''യുടെ പുത്രനായി 1913 ജൂണിൽ‍ ജനിച്ചു. [[മദ്രാസ്‌]] സർവ്വകലാശാലയിൽ നിന്നും [[ഹിന്ദി]] വിദ്വാൻ ബിരുദം എടുത്തു. ഹിന്ദി പ്രചാരണത്തിനായി പരിശ്രമിച്ചു. പള്ളം അയ്യപ്പൻപിള്ള എന്നപേരിൽ ആദ്യ കാലങ്ങളിൽ പല ഗാനങ്ങളും നാടകങ്ങളും രചിച്ചു. നാടക കമ്പനികൾക്കായി ധാരാളം നാടകങ്ങൾ നാടകഗാനങ്ങളും രച്ചിച്ചു. '''നവയുഗം''' എന്ന നാടകം [[സി.പി. രാമസ്വാമി അയ്യർ|സർ സി.പി]] കണ്ടു കെട്ടി. അൻപതിലേറെ സിനിമകൾ‍ക്കു ഗാനങ്ങൾ എഴുതി.
 
മലയാളത്തിലെ അഞ്ചാമത്തെ ചലചിത്രമായ വെള്ളിനക്ഷത്രത്തിന് ഗാനരചന നിർവ്വഹിച്ചുകൊണ്ടാണ് അഭയദേവ് മലയാള ചലച്ചിത്രഗാനരചനാരംഗത്തെത്തുന്നത്. കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനത്തെ പാട്ടെഴുതിയത്.<ref name=Abhaya>സിനിമ സമഗ്രം-ആത്മജ വർമ്മ തമ്പുരാൻ (മലയാള മനോരമ ഞായറാഴ്ചപ്പതിപ്പ്-2013 ജൂൺ 23)</ref> ശങ്കരാഭരണം, അഷ്ടപദി എന്നിവ അടക്കം 90 സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. യാചകൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.<ref name=Abhaya/> മലയാള സിനിമക്കുള്ള സമഗ്രസംഭാവനകൾക്കായി ജെ.സി. ഡാനിയാൽ പുരസ്കാരവും ലഭിച്ചു.
 
[[മലയാളം|മലയാളത്തിൽ]] നിന്നു ഹിന്ദിയിലേക്കും തിരിച്ചും നിരവധി കൃതികൾ മൊഴിമാറ്റം നടത്തി.
"https://ml.wikipedia.org/wiki/അഭയദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്