"കേരളത്തിന്റെ സമ്പദ്ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
സംസ്ഥാനത്ത് മദ്യവിൽപ്പനയുടെ കുത്തകാവകാശം കേരള സർക്കാരിനാണ്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ വഴിയാണ് സർക്കാർ മദ്യവിൽപ്പന നടത്തുന്നത്. കൂടാതെ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ള ഹോട്ടലുകൾക്കും, ബാർ എന്നറിയപ്പെടുന്ന വിൽപ്പനശാലകളിലൂടെ മദ്യം വിൽക്കാവുന്നതാണ്. കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം വർഷാവർഷങ്ങളിൽ കൂടി വരുന്നതായാണ് കാണുന്നത്. ഇതനുസരിച്ച് മദ്യവിൽപ്പനയിലൂടെ സർക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരുന്നു. 2010-2011 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ 6,700 കോടി രൂപയുടെ മദ്യം വിൽപ്പനനടത്തിയതായി കണക്കുകൾ പറയുന്നു.<ref name=bevco1>{{cite news|title=ബെവ്കോ പോക്കറ്റ്സ് 600 ക്രോർ ഇൻ ഡിസംബർ|url=http://www.hindu.com/2011/01/05/stories/2011010554260900.htm|publisher= ദ ഹിന്ദു|date=05-ജനുവരി-2011}}</ref> 2011-2012 സാമ്പത്തിക വർഷത്തിൽ മദ്യവിൽപ്പന 7,860.12 കോടി രൂപയായിരുന്നു.<ref name=fe1>{{cite news|title=ലിക്കർ സേൽസ് ഇൻ കേരള സ്പൈക്ക്|url=http://www.financialexpress.com/news/liquor-sales-in-kerala-spike/971194|date=06-ജൂലൈ-2012}}</ref> 2011-2012 സാമ്പത്തിക വർഷത്തിൽ കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ 6352.56 കോടി രൂപ സർക്കാരിലേക്ക് വിവിധ തരത്തിലുള്ള നികുതികളായി നൽകിയിട്ടുണ്ട്.<ref name=becvo3>{{cite news|title=കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ - വിൽപ്പന വിവരം|url=http://www.ksbc.kerala.gov.in/sales.htm|accessdate=23-ജൂൺ-2013|publisher=കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ}}</ref>
==വിനോദസഞ്ചാരം==
ഇന്ത്യാക്കാരും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കേരളം. കേരളത്തിലെ മൂന്നാർ, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. വിനോദസഞ്ചാരം കേരളത്തിന് ധാരാളം വിദേശനാണ്യം നേടിത്തരുന്നുണ്ട്. 2008 ലെ കണക്കനുസരിച്ച് വിനോദസഞ്ചാരികളിലൂടെ കേരളത്തിനു ലഭിച്ച വരുമാനം 13,130 കോടിരൂപയാണ്. 2007 നെ അപേക്ഷിച്ച് 14.84ശതമാനം അധികമാണ് ഇത്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/കേരളത്തിന്റെ_സമ്പദ്ഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്