"വടക്കേ ഇന്ത്യയിലെ പ്രളയം, 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
കേദാർനാഥ് ക്ഷേത്രം ആറടി ഉയരത്തിൽ ചെളിയിൽ മുങ്ങിയനിലയിലാണ്. ബദരീനാഥിൽ വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി. ദുരന്തത്തെ 'ഹിമാലയൻ സുനാമി'യെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ വിശേഷിപ്പിച്ചത്.<ref>{{cite news|title=പ്രളയക്കെടുതി : 7000 പേരെ കാണാതായി|url=http://www.mathrubhumi.com/story.php?id=370174|accessdate=2013 ജൂൺ 20|newspaper=മാതൃഭൂമി|date=2013 ജൂൺ 20}}</ref>
==ദുരിതാശ്വാസ പ്രവർത്തനങ്ങൾ==
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ രക്ഷാ പ്രവർത്തനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിൽ നടന്നത്. ലോകത്തെ ഏറ്റവും വലിയ ഹെലികോപ്റ്ററായ [[എം.ഐ. 26|എം.ഐ.-26]] ഉൾപ്പെടെ വ്യോമസേനയുടെ മുപ്പതും കരസേനയുടെ പന്ത്രണ്ടും [[ഹെലികോപ്റ്റർ|ഹെലികോപ്റ്ററുകൾ]] ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി. [[ദേശീയ ദുരന്ത പ്രതികരണ സേന|ദേശീയ ദുരന്തപ്രതികരണസേനയുടെ]] 13 സംഘങ്ങളും [[ഇന്തോ ടിബറ്റൻ അതിർത്തി പോലീസ്|ഐ.ടി.ബി.പിയുടെപി.]] യുടെ മൂവായിരം സൈനികരും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങി. 422 പേർ വീതമുള്ളതാണ് ദുരന്തനിവാരണസേനയുടെ 13 ടീമുകൾ. 8500 പട്ടാളക്കാർ രക്ഷാപ്രവർത്തനത്തിലുണ്ട്. സേനാ ഹെലികോപ്റ്ററുകൾ ഒറ്റ ദിവസം കൊണ്ട് 16,000 പേരെ സുരക്ഷിത താവളത്തിലെത്തിച്ചു. കര, വ്യോമസേനകളും എൻ.ഡി.ആർ.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി., ഉത്തരാഖണ്ഡ് പോലീസ് എന്നിവയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്<ref>{{cite news|title=ഉത്തരാഖണ്ഡ്: രക്ഷാപ്രവർത്തനം ഊർജിതം; 556 മൃതദേഹങ്ങൾ കിട്ടി|url=http://www.mathrubhumi.com/online/malayalam/news/story/2349169/2013-06-22/india|accessdate=2013 ജൂൺ 22|newspaper=മാതൃഭൂമി|date=2013 ജൂൺ 22}}</ref> .
 
==അവലംബം==
"https://ml.wikipedia.org/wiki/വടക്കേ_ഇന്ത്യയിലെ_പ്രളയം,_2013" എന്ന താളിൽനിന്ന് ശേഖരിച്ചത്