പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

268 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു, 6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
 
====ബൈസാന്റിയം, കോൺസ്റ്റാന്റിനോപ്പിൾ,ഇസ്താംബുൾ ====
ബോസ്ഫറസ് കടലിടുക്കിനു പടിഞ്ഞാറായി യൂറോപ് ഭാഗത്തു ഏതാണ്ട് ക്രി.മു. 660-ൽ ബയസ് രാജാവ് സ്ഥാപിച്ച ബൈസാന്റിയം എന്ന ജനപദത്തിൽ നിന്നാണ് ഇസ്താംബുളിന്റെ തുടക്കം. ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും<ref>{{cite book|title =Freely, John (1996)|title= Istanbul: The Imperial City|author= John Freely|Publisherpublisher= Viking, NY| ISBN= 978-0-670-85972-6|p=20}}</ref> ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisherpublisher= Viking, NY| ISBN= 978-0-670-85972-6||p=22}}</ref>
 
[[File:Constantinople imperial district.png|thumb|200px|right| കോൺസ്റ്റാന്റിനോപ്പിൾ നഗര സംവിധാനം]]
പൌരസ്ത്യ റോമാ സാമ്രാജ്യത്തിന് രൂപം നല്കിയ കോൺസ്റ്റാന്റൈൻ ചക്രവർത്തി, ക്രിസ്താബ്ദം 330-ൽ ബൈസെന്റിയത്തെ തന്റെ തലസ്ഥാന നഗരിയായി ഉദ്ഘോഷിച്ചതോടെ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു.<ref>[http://penelope.uchicago.edu/Thayer/E/Roman/Texts/secondary/BURLAT/3*.html കോൺസ്റ്റാന്റിനോപ്പിൾ]</ref> നഗരത്തിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്നു മാറിയെങ്കിലും പൌരസ്ത്യ റോമാ സാമ്രാജ്യം ബൈസെന്റിയൻ സാമ്രാജ്യമെന്നാണ് പരക്കെ അറിയപ്പെട്ടത്.<ref>{{cite book|title= Constantinople: Capital of Byzantium |author=Jonathan Harris|Publisher: publisher=Bloomsbury Academic| edition=1 edition| year= 2009|
ISBN-10:= 0826430864|ISBN-13: 978-0826430861}}</ref> ക്രിസ്തു മത വിശ്വാസിയായിത്തീർന്ന ആദ്യത്തെ റോമൻ ചക്രവർത്തിയായിരുന്നു കോൺസ്റ്റാന്റൈൻ.<ref>[http://www.roman-empire.net/decline/constantine.html കോൺസ്റ്റാന്റൈൻ ചക്രവർത്തി ]</ref>അതുമൂലം ക്രിസ്തുമതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഭൂമിശാസ്ത്രപരമായ സാമീപ്യം കൊണ്ടാകാം ഗ്രീക്ക് ഓർത്തഡോക്സ് സഭയാണ് തുർക്കിയെ ഏറെ സ്വാധീനിച്ചത്.
 
ഓട്ടോമാൻ സുൽത്താൻ മഹമ്മദ് രണ്ടാമൻ, 1453-ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഇസ്താംബുൾ എന്ന പേര് കൂടുതൽ പ്രചലിതമാവുകയും ഇസ്ലാം മതത്തിനും സംസ്കാരത്തിനും പ്രാധാന്യം ലഭിക്കയും ചെയ്തു. 470 വർഷങ്ങൾ നീണ്ടുനിന്ന ഓട്ടോമാൻ ഭരണകാലത്ത് മസ്ജിദുകൾ , മദ്രസകൾ , ഹമാം എന്നിവകളുടെ നിർമ്മാണം നടന്നു. 1520 മുതൽ 1566 വരെ ഭരിച്ച സുലൈമാൻ സുൽത്താന്റെ വാഴ്ടക്കാലമാണ് ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഏറ്റവും മഹത്തായ കാലമായി കണക്കാക്കപ്പെടുന്നത്.<ref>{{cite book|Editoreditor=Holt, Peter M.|editortitle= Lambton, Ann K. S|editor= Lewis, Bernard, (1977). The Cambridge History of Islam 1A (illustrated, reprint ed.|publisher= Cambridge University Press|year=1977| ISBN= 978-0-521-29135-4.}}</ref>. കൈയെഴുത്ത് ഒരു കലാരൂപമായി(കാലിഗ്രഫി) അത്യധികം പ്രശസ്തിയാർജ്ജിച്ചതും ഇക്കാലത്താണ്. സാഹിത്യത്തിനുളള [[നോബൽ സമ്മാനം]] നേടിയ [[ഓർഹാൻ പാമുക് | ഓർഹാൻ പാമുകിന്റെ]] ''' ബെനിം അദിം കിർമിസി (മൈ നേം ഈസ് റെഡ്) '''എന്ന പ്രശസ്ത നോവൽ ഈ കാലഘട്ടത്തിലെ കലാസാംസ്കാരികസാമൂഹ്യ വ്യവസ്ഥിതികളിലേക്കുളള എത്തിനോട്ടമാണ്.<ref>{{cite book|title= My name is Red|author= Orhan Pamuk| Publisherpublisher= Faber & Faber|year=2001|ISBN=0-571-22230-7}}</ref> സുൽത്താൻ മുറാട് മൂന്നാമന്റെ വാഴ്ചക്കാലത്താണ്(1574-1595) ഈ നോവലിലെ കഥ നടക്കുന്നത് . പിന്ഗാമികളായ സുൽത്താന്മാർ പലേ പരിഷ്കാരങ്ങളും നടപ്പിലാക്കിയെങ്കിലും കാലക്രമേണ ഓട്ടോമാൻ സാമ്രാജ്യം ദുർബലമായി. 1880-ൽ ഇസ്താംബുളിൽ നിന്ന് യുറോപ്പിലേക്കുളള റെയിൽ ഗതാഗതം സാധ്യമായി<ref>{{cite book|author=Çelik, Zeynep |title= The Remaking of Istanbul: Portrait of an Ottoman City in the Nineteenth Century|publisher= University of California Press. ISBN= 978-0-520-08239-7}}</ref>. <ref>{{cite book|author= Harter, Jim |title= World Railways of the Nineteenth Century: A Pictorial History in Victorian Engravings (illustrated ed.).|Publisherpublisher= Johns Hopkins University Press,Baltimore |year=2005| ISBN= 978-0-8018-8089-6}}</ref>. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുവജനപ്രക്ഷോഭം മൂലം സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമന് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു.<ref>[http://www.osmanli700.gen.tr/english/sultans/32index.html സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമൻ]</ref> .[[ഒന്നാം ലോകമഹായുദ്ധം | ഒന്നാം ആഗോളയുദ്ധത്തിനു]] ശേഷം നഗരം ആംഗ്ലോ, ഫ്രഞ്ച് ഇറ്റാലിയൻ സൈന്യങ്ങളുടെ പിടിയിലാവുകയും ഏറ്റവും ഒടുവിലത്തെ സുൽത്താൻ മഹമദ് ആറാമൻ നാടു കടത്തപ്പെടുകയും ചെയ്തു.
 
1923-ൽ, ലോസൈൻ ഉടമ്പടി പ്രകാരം മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കി റിപ്പബ്ലിക് രൂപംകൊണ്ടപ്പോൾ [[അങ്കാറ| അങ്കാറയാണ്]] തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിരുന്നാലും ഇസ്താംബുളിന്റെ ചരിത്ര പ്രാധാന്യം സന്ദർശകരെ എന്നും ആകർഷിക്കുന്നു. 1930-ലാണ് ഇസ്താംബുൾ എന്ന പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
====നഗരപ്രാകാരങ്ങൾ ====
നഗരത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി കോൺസ്റ്റാന്റൈൻ ചുറ്റും മതിലുകൾ പണിതു. പിന്നീട് നഗരത്തിന്റെ വിസ്തീർണ്ണത വർദ്ധിച്ചപ്പോൾ അഞ്ചാം നൂറ്റാണ്ടിൽ നഗരാതിർത്തിക്കു ചുറ്റും ഇരട്ട മതിലുകൾ ഉയർത്തപ്പെട്ടു.<ref>{{cite book|title=The Walls of Constantinople AD 324-1453 |author=Stephen Turnbull |Illustratorpublisher= Peter Dennis |Publisher: Osprey Publishing |year= 2004|ISBN-10:= 184176759X|
ISBN-13:= 978-1841767598 }}</ref> ബൈസെന്റൈൻ സാമ്രാജ്യവും കോൺസ്റ്റാന്റിനോപ്പിൾ നഗരവും പല തവണ ശത്രുക്കളുടെ ആക്രമണത്തിനിരയായി അപ്പോഴൊക്കെ മതില്ക്കെട്ടുകൾ നഗരത്തെ സംരക്ഷിച്ചു. പക്ഷെ വെടി മരുന്നിന്റെ വരവോടെ മതിലുകൾ ഭേദ്യങ്ങളായി. 1453-ൽ ആറാഴ്ച്ചക്കാലം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം നഗരം ഓട്ടോമാൻ ശക്തികളുടെ അധീനതയിലായി.<ref>{{cite book|title= 1453- TheHolyThe Holy War for Constantinople and the Clash of Islam and the West|author= Roger Crowley|Publisher:publisher= Hyperion; Reprint edition (August 15|year=, 2006)|ISBN-10:= 1401308503978-1401308506}}</ref>
ISBN-13: 978-1401308506}}</ref>
[[File:Byzantine Constantinople eng.png|200px|thumb|right| കോൺസ്റ്റാന്റിനോപ്പിൾ നഗരപ്രാകാരങ്ങൾ ]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1784695" എന്ന താളിൽനിന്ന് ശേഖരിച്ചത്