"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 81:
ISBN-10: 0826430864|ISBN-13: 978-0826430861}}</ref> ക്രിസ്തു മത വിശ്വാസിയായിത്തീർന്ന ആദ്യത്തെ റോമൻ ചക്രവർത്തിയായിരുന്നു കോൺസ്റ്റാന്റൈൻ.<ref>[http://www.roman-empire.net/decline/constantine.html കോൺസ്റ്റാന്റൈൻ ചക്രവർത്തി ]</ref>അതുമൂലം ക്രിസ്തുമതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഭൂമിശാസ്ത്രപരമായ സാമീപ്യം കൊണ്ടാകാം ഗ്രീക്ക് ഓർത്തഡോക്സ് സഭയാണ് തുർക്കിയെ ഏറെ സ്വാധീനിച്ചത്.
 
ഓട്ടോമാൻ സുൽത്താൻ മഹമ്മദ് രണ്ടാമൻ, 1453-ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഇസ്താംബുൾ എന്ന പേര് കൂടുതൽ പ്രചലിതമാവുകയും ഇസ്ലാം മതത്തിനും സംസ്കാരത്തിനും പ്രാധാന്യം ലഭിക്കയും ചെയ്തു. 470 വർഷങ്ങൾ നീണ്ടുനിന്ന ഓട്ടോമാൻ ഭരണകാലത്ത് മസ്ജിദുകൾ , മദ്രസകൾ , ഹമാം എന്നിവകളുടെ നിർമ്മാണം നടന്നു. 1520 മുതൽ 1566 വരെ ഭരിച്ച സുലൈമാൻ സുൽത്താന്റെ വാഴ്ടക്കാലമാണ് ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഏറ്റവും മഹത്തായ കാലമായി കണക്കാക്കപ്പെടുന്നത്.<ref>{{cite book|Editor=Holt, Peter M.|editor= Lambton, Ann K. S|editor= Lewis, Bernard, (1977). The Cambridge History of Islam 1A (illustrated, reprint ed.|publisher= Cambridge University Press|year=1977| ISBN 978-0-521-29135-4.}}</ref>. കൈയെഴുത്ത് ഒരു കലാരൂപമായി(കാലിഗ്രഫി) അത്യധികം പ്രശസ്തിയാർജ്ജിച്ചതും ഇക്കാലത്താണ്. സാഹിത്യത്തിനുളള [[നോബൽ സമ്മാനം]] നേടിയ [[ഓർഹാൻ പാമുക് | ഓർഹാൻ പാമുകിന്റെ]] ''' ബെനിം അദിം കിർമിസി (മൈ നേം ഈസ് റെഡ്) '''എന്ന പ്രശസ്ത നോവൽ ഈ കാലഘട്ടത്തിലെ കലാസാംസ്കാരികസാമൂഹ്യ വ്യവസ്ഥിതികളിലേക്കുളള എത്തിനോട്ടമാണ്.<ref>{{cite book|title= My name is Red|author= Orhan Pamuk| Publisher= Faber & Faber|year=2001|ISBN=0-571-22230-7}}</ref> സുൽത്താൻ മുറാട് മൂന്നാമന്റെ വാഴ്ചക്കാലത്താണ്(1574-1595) ഈ നോവലിലെ കഥ നടക്കുന്നത് . പിന്ഗാമികളായ സുൽത്താന്മാർ പലേ പരിഷ്കാരങ്ങളും നടപ്പിലാക്കിയെങ്കിലും കാലക്രമേണ ഓട്ടോമാൻ സാമ്രാജ്യം ദുർബലമായി. 1880-ൽ ഇസ്താംബുളിൽ നിന്ന് യുറോപ്പിലേക്കുളള റെയിൽ ഗതാഗതം സാധ്യമായി<ref>{{cite book|author=Çelik, Zeynep |title= The Remaking of Istanbul: Portrait of an Ottoman City in the Nineteenth Century|publisher= University of California Press. ISBN 978-0-520-08239-7}}</ref>. <ref>{{cite book|author= Harter, Jim |title= World Railways of the Nineteenth Century: A Pictorial History in Victorian Engravings (illustrated ed.).|Publisher Johns Hopkins University Press,Baltimore |year=2005| ISBN 978-0-8018-8089-6}}</ref>. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുവജനപ്രക്ഷോഭം മൂലം സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമന് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു.<ref>[http://www.osmanli700.gen.tr/english/sultans/32index.html സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമൻ]</ref> .[[ഒന്നാം ലോകമഹായുദ്ധം | ഒന്നാം ആഗോളയുദ്ധത്തിനു]] ശേഷം നഗരം ആംഗ്ലോ, ഫ്രഞ്ച് ഇറ്റാലിയൻ സൈന്യങ്ങളുടെ പിടിയിലാവുകയും ഏറ്റവും ഒടുവിലത്തെ സുൽത്താൻ മഹമദ് ആറാമൻ നാടു കടത്തപ്പെടുകയും ചെയ്തു.
 
1923-ൽ, ലോസൈൻ ഉടമ്പടി പ്രകാരം മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കി റിപ്പബ്ലിക് രൂപംകൊണ്ടപ്പോൾ [[അങ്കാറ| അങ്കാറയാണ്]] തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിരുന്നാലും ഇസ്താംബുളിന്റെ ചരിത്ര പ്രാധാന്യം സന്ദർശകരെ എന്നും ആകർഷിക്കുന്നു. 1930-ലാണ് ഇസ്താംബുൾ എന്ന പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
"https://ml.wikipedia.org/wiki/ഇസ്താംബുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്