"കുറുമ്പൻ ദൈവത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്നു '''കുറുമ്പൻ ദൈവത്താൻ''' (1880 - 15 ഏപ്രിൽ 1927). പത്തൊൻപതാം നൂറ്റാണ്ടിൽ [[ആറന്മുള|ആറന്മുളയുടെയും]] തിരുവിതാംകൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി പ്രയത്നിച്ചു. സവർണ്ണാധിപത്യത്തിനെതിരെ പൊരുതി വിദ്യ അഭ്യസിച്ച ഇദ്ദേഹം അധസ്ഥിത സമൂഹത്തിനുവേണ്ടി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. ക്ഷേത്രപ്രവേശന വിളംബരത്തിന് ഒരു വ്യാഴവട്ടംമുമ്പ് [[ചെങ്ങന്നൂർ മഹാദേവക്ഷേത്രം|ചെങ്ങന്നൂർ]], [[ആറന്മുള ക്ഷേത്രം|ആറന്മുള ക്ഷേത്രങ്ങളിലേക്ക്]] ജാഥ നയിച്ച് അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനം നേടിയത് ഇദ്ദേഹമായിരുന്നു. [[ലംസംഗ്രാന്റ്|ലംസംഗ്രാന്റിന്റെ]] മുൻ രൂപമായ സ്റ്റൈപ്പന്റ് പുലയക്കുട്ടികൾക്ക് നേടിക്കൊടുത്തത് ദൈവത്താനാണ്.
==ജീവിതരേഖ==
ആറൻമുളയിൽ കുരവയ്ക്കൽ ചക്കോളയിൽ കുറുമ്പന്റെയും തെക്കേതിൽ പറമ്പിൽ നാണിയുടെയും മകനായി ജനിച്ചു. 'നടുവത്തമ്മൻ' എന്ന ഓമനപേരിലറിയപ്പെട്ടു. അക്കാലത്ത് ദളിതർക്ക് വിദ്യ അഭ്യസിക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല. അക്ഷരംനാട്ടിലുണ്ടായിരുന്ന പഠിക്കാനുള്ളകുടിപ്പള്ളിക്കൂടത്തിൽ ആഗ്രഹംമൂലംപുലയർക്ക് പാടവരമ്പത്തുകൂടിമാത്രമല്ല ഒരുഈഴവാദികൾക്കും കിലോമീറ്റർപ്രവേശനമുണ്ടായിരുന്നില്ല. രാത്രിയിൽപള്ളിക്കൂടത്തിനത്ര നടന്ന്അകലെയല്ലാതെ സവർണരുടെകൊച്ചു ശാരീരികകുഞ്ഞാശാൻ ആക്രമണംഎന്ന ഏറ്റുവാങ്ങിയാണ്കൃസ്ത്യാനി കുറുമ്പൻപണ്ഡിതൻ ദൈവത്താൻകുറുമ്പനെ വിദ്യാഭ്യാസംപഠിപ്പിക്കാൻ നേടിയത്തയ്യാറായി. മറ്റെല്ലാ വിദ്യാർത്ഥികളും പഠിത്തം കഴിഞ്ഞ് മടങ്ങിയതിനു ശേഷം രാത്രി എട്ടു മണിയോടു കൂടി എത്താൻ ആശാൻ പറഞ്ഞു. ഒരു കിലോമീറ്ററോളം രാത്രിയിൽ നടന്നാണെത്തേണ്ടിയിരുന്നത്.<ref>{{cite news|title=കുറുമ്പൻ ദൈവത്താന്റെ അക്ഷരസ്മാരകവും അന്ത്യവിധികാത്ത്|url=http://www.deshabhimani.com/newscontent.php?id=309282|accessdate=2013 ജൂൺ 20|newspaper=ദേശാഭിമാനി|date=0-Jun-2013}}</ref> ഇതറിയാനിടയായ സവർണ്ണർ കുറുമ്പനെയും കുടുംബത്തെയും കൈയേറ്റം ചെയ്യുകയും നാടു വിടേണ്ടി വരികയും ചെയ്തു. എങ്കിലും പഠനം അദ്ദേഹം തുടർന്നു.<ref>{{cite book|last=ബാബു തോമസ്|title=നവോത്ഥാനത്തിന്റെ സൂര്യ തേജസ്സ്|year=2005}}</ref> പുലയ സമുദായത്തിന്റെ തനതു കലാരൂപമായിരുന്ന കോലടിയിൽ അദ്ദേഹം നിപുണനായിരുന്നു.
 
പിതാവിൽ നിന്നും പഠിച്ച കാളക്കച്ചവടവും പാട്ടക്കൃഷിയും കൊണ്ടു മാത്രം ഉപജീവനം നിർവഹിക്കാൻ കഴിയാതെ വന്നപ്പോൾ കുറച്ചുകാലം തോട്ട മേഖലയിൽ കങ്കാണിയായും ജോലി നോക്കി. അയ്യങ്കാളിയുടെയും വെള്ളിക്കര ചോതിയുടെയും സമുദായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി തെഴിലിൽ നിന്ന് പടിപടിയായി പിന്മാറി. ഇന്നത്തെ സമ്പ്രദായത്തിലുള്ള ചുവരെഴുത്തുകൾ അന്നുണ്ടായിരുന്നില്ലെങ്കിലും ദൈവത്താൻ ജന്മി പുരയിടങ്ങളുടെ മൺഭിത്തികളിൽ ചില മുദ്രാ വാക്യങ്ങൾ ചുണ്ണാമ്പും കുമ്മായവും കൊണ്ട് എഴുതി പ്രചരിപ്പിക്കാറുണ്ടായിരുന്നു. അത്തരം മുദ്രാവാക്യങ്ങളിൽ ഒന്ന് ഇതായിരുന്നു.<ref>{{cite book|last=പി. ഗോവിന്ദപിള്ള|title=കേരള നവോത്ഥാനം യുഗ സന്തതികൾ യുഗ ശിൽപ്പികൾ|year=2010|publisher=ചിന്ത പബ്ലീഷേഴ്സ്|isbn=81 -262-0232-7|pages=110 -129}}</ref>
"https://ml.wikipedia.org/wiki/കുറുമ്പൻ_ദൈവത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്