"ആത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
കായ്കൾ നന്നായി വിളഞ്ഞുകഴിഞ്ഞാൽ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തിൽതന്നെ നിർത്തിയിരുന്നാൽ അവ ശരിയായ രീതിയിൽ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല.
==ആത്തച്ചക്ക==
അനോന (Annona) ജീനസ്സിലെ പല സ്പീഷീസിന്റെയും ഫലങ്ങൾക്ക് പൊതുവായി പറയപ്പെടുന്ന പേര്. ആത്തചക്കയുടെ ശാസ്ത്രീയ നാമം “അനോന റെറ്റിക്കുലാറ്റ“ (Annona reticulata) എന്നാണ്. അനോനേസ്യേ കുടുംബത്തിലെ ഒരു അംഗമാണിത്. ഇതിന്സ്വീറ്റ് ആപ്പിൾ, കസ്റ്റേഡ് ആപ്പിൾ സീതപ്പഴം, രാമപ്പഴം എന്നീ പേരുകളുമുണ്ട്. 8-12 വരെ സെ.മീ. വ്യാസമുള്ള മാധുര്യമേറിയ ഫലങ്ങൾ വളരെയധികം സാമ്പത്തികപ്രാധാന്യമുള്ളവയാണ്.കാട്ടുമരമായാണ്‌ ആദ്യമൊക്കെ പരിഗണിച്ചിരുന്നതെങ്കിലും പഴങ്ങൾക്ക് പ്രിയം വർദ്ധിച്ചതോടെ ഇതു നട്ടു വളർത്താൻ ആരംഭിച്ചു. വിത്തിലും ഇലയിലും വേരിലും വിഷാംശം ഉള്ളതുകൊണ്ട് വിഷച്ചെടിയായി കണക്കാക്കുന്നു. അനേകം മുന്തിരപ്പഴങ്ങൾ ഞെക്കിഞെരുക്കി ചേർത്തുവച്ചതുപോലെയാണ് ആത്തച്ചക്കയുടെ ബാഹ്യരൂപം. വെസ്റ്റ് ഇൻഡീസിൽ കാണപ്പെടുന്ന ആത്തപ്പഴങ്ങളുടെ മാംസളഭാഗത്തിന് ചെറിയ ചുവപ്പുകലർന്ന മഞ്ഞനിറമാണുള്ളത്. വെണ്ണപോലെ മൃദുവായ ഈ ഭാഗത്തിന്റെ മാധുര്യം കൊണ്ടാണ് വാണിജ്യപ്രാധാന്യമുണ്ടായിട്ടുള്ളത്. പുറത്തിന് ഇരുണ്ട തവിട്ടുനിറമുള്ള ഇവയുടെ വിത്തിനുള്ളിൽ കാണപ്പെടുന്ന പരിപ്പുകൾ വിഷമുള്ളവയാണെന്നു കരുതപ്പെടുന്നു.
ആത്തച്ചക്കയെ യുക്താണ്ഡപം എന്നറിയപ്പെടുന്ന ഫലവിഭാഗത്തിലാണ് ചേർത്തിരിക്കുന്നത്. ജനിപത്രങ്ങളും (carpels) പുഷ്പാസനങ്ങളും (receptacles) ഒന്നിച്ച് വളർന്നു ചേർന്നുണ്ടാകുന്നവയാണ് ഇവ.
 
== വിവിധയിനങ്ങൾ ==
'''അനോന സ്ക്വാമോസ''' എന്ന ആത്ത സീതപ്പഴം , സീതാഫൽ, കസ്റ്റാർഡ് ആപ്പിൾ എന്നു അറിയപ്പെടുന്ന ഒരു ഇനമാണ്‌. '''അനോന റെറ്റിക്കുലേറ്റ''' എന്ന ആത്ത രാമപ്പഴം, റാംഫൽ, ബുള്ളക്സ് ഹാർട്ട് എന്ന് അറിയപ്പെടുന്ന മറ്റൊരു ഇനമാണ്‌. '''അനോന മ്യൂറിക്കേറ്റ''' എന്ന [[മുള്ളാത്ത]] എന്നത് മൂന്നാമതൊരിനമാണു്. <ref>കേരളത്തിലെ ഫല സസ്യങ്ങൾ - ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
"https://ml.wikipedia.org/wiki/ആത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്