"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 462:
ശരിയാണ് ഇവിടെ രണ്ടുമൂന്ന് പ്രശ്നങ്ങളുണ്ട്.
*യു.എൽ.എസിൽ മീര ഡീഫോൾട്ട് ഫോണ്ടായി വന്നിരിക്കുന്നു. മുൻപുണ്ടായിരുന്ന അഞ്ജലിയേക്കാൾ ചെറിയ ഫോണ്ടായതിനാൽ പ്രായം ചെന്നവർക്കടക്കം വായനാപ്രശ്നം ഉള്ളതായി പറഞ്ഞു കേൾക്കുന്നു. അഞ്ജലി തന്നെ ഡീഫോൾട്ടായി നിലനിർത്തണം എന്ന ആവശ്യം ഉന്നയിക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യണം. (അഞ്ജലിയും മീരയും ഉണ്ടെന്ന് സന്തോഷ് പറയുന്നുവെങ്കിലും മീരയാണ് കാണിക്കുന്നത്)
:: ഇതിനുള്ള ഉത്തരമാണു് ബഗ് 49707 ൽ പറഞ്ഞിരുന്നതു്. --[[ഉപയോക്താവ്:Santhosh.thottingal|Santhosh.thottingal]] ([[ഉപയോക്താവിന്റെ സംവാദം:Santhosh.thottingal|സംവാദം]]) 12:35, 19 ജൂൺ 2013 (UTC)
*ഉപയോക്താവിന്റെ മെഷീനിൽ മീരയോ അഞ്ജലിയോ ഉണ്ടെങ്കിൽ യു.എൽ.എസ് അതിനെ മറികടക്കാതെ ആ സിസ്റ്റം ഫോണ്ടുകൾ തന്നെ കാണിക്കും. അവ ആറ്റമിക്ക് ചില്ലുചേർക്കാത്ത പഴയ ഫോണ്ടുകളാണെങ്കിൽ അപ്പോൾ ചില്ലു പ്രശ്നം തലപൊക്കും. ഏക വഴി, ചില്ലുചേർത്ത പുതിയ ഫോണ്ടുകൾ ഉപയോക്താവ് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. ഇതൊക്കെ മിക്കവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. സുഗമമായ വിക്കിപീഡിയ വായനയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഇത്തരം പൊല്ലാപ്പിനൊന്നും പോകേണ്ടതില്ല. നമ്മുടെ സൈറ്റിൽ തന്നെയുള്ള ചില്ല് ചേർത്ത ഫോണ്ടുകൾകൊണ്ട് സൈറ്റ് കാണിക്കുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. അതിന് താല്പര്യമില്ലാത്തവർ മാത്രം സിസ്റ്റം ഫോണ്ട് സെലക്ട് ചെയ്യുക എന്ന ഓപ്ഷൻ നൽകിയാൽ മതിയല്ലോ. ഇതിന് മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നം ഉണ്ടോ എന്നറിയില്ല. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 18:14, 18 ജൂൺ 2013 (UTC)
:: അതു തന്നെയാണല്ലോ യു.എൽ.എസ് ഒരുക്കുന്നതു്?! ബഗ് 49707 ഉം ചേർത്തുവായിക്കുക. ഡിസേബിൾ ചെയ്യലും മറ്റും ചർച്ച ചെയ്യുന്നതിനു മുന്നേ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. വിക്കിഗ്രന്ഥശാലയിൽ ഇതിനെപ്പറ്റി [http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82)#.E0.B4.B5.E0.B5.86.E0.B4.AC.E0.B5.8D.E0.B4.AB.E0.B5.8B.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D.E0.B4.B8.E0.B5.8D നീണ്ട ചർച്ച നടന്നിട്ടുണ്ടു്]. അതും വായിക്കൂ --[[ഉപയോക്താവ്:Santhosh.thottingal|Santhosh.thottingal]] ([[ഉപയോക്താവിന്റെ സംവാദം:Santhosh.thottingal|സംവാദം]]) 12:35, 19 ജൂൺ 2013 (UTC)
:::സുജിത്ത് പറഞ്ഞ രണ്ടു കാര്യങ്ങളും മൂന്നാമതൊരു ബഗ്ഗിന്റെ സ്കോപ്പാണ്. മറ്റ് എതിർപ്പുകളില്ലെങ്കിൽ ഒന്നാമത്തെ കാര്യത്തിന് (യു.എൽ.സ്. വെബ്ഫോണ്ട് സ്വതേയെടുക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബഗ്ഗിടാം എന്നു കരുതുന്നു. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 11:34, 19 ജൂൺ 2013 (UTC)
:::: ഇതു് വോട്ടെടുപ്പിൽ തള്ളിപ്പോയ അഭിപ്രായമാണല്ലോ. വിക്കിയിലേക്ക് വരുന്ന പുതിയ ഉപയോക്താക്കൾക്ക് നല്ല രീതിയിൽ ഉള്ളടക്കം കാണിക്കുന്നതിനെന്തിനാണിത്ര എതിർപ്പ്?! ആ ലക്ഷ്യത്തിലേക്ക് ഒരു സംവിധാനമുണ്ടാക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ അതു പരിഹരിക്കാതെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതു് തലവേദനയ്ക്കു തലവെട്ടണമെന്നു പറയുന്ന പോലാണു്. മോശം ഫോണ്ടുള്ളതോ ഫോണ്ടേ ഇല്ലാത്തതോ ആയ പുതിയ ഉപയോക്താക്കളാണ് വെബ്‌ഫോണ്ടിന്റെ ലക്ഷ്യം, വിക്കി പഠനശിബിരങ്ങൾ സംഘടിപ്പിക്കുന്നവർക്കീ പ്രശ്നങ്ങൾ വളരെ പരിചയമുള്ളതാണല്ലോ?. നിലവിലെ ഉപയോക്താക്കളുടെ ഫോണ്ടു് ഇഷ്ടാനിഷ്ടങ്ങൾ പലതരത്തിലാവും. അതു് ഒരു തവണ സജീകരിച്ചാൽ തീരുന്നതേ ഉള്ളൂ. (ഈ വിഷയത്തിൽ എനിക്കൊരു COI ഉണ്ടെന്നു മറച്ചുവെയ്ക്കുന്നില്ല. യു.എൽ.എസിന്റെ ലീഡ് ഡെവലപ്പറും മീര ഫോണ്ടിന്റെ മെയിന്റെയിനറും ഞാനാണു്. അതുകൊണ്ട് ഈ ചർച്ചയിൽ ഞാൻ പങ്കെടുക്കുന്നതല്ല.) --[[ഉപയോക്താവ്:Santhosh.thottingal|Santhosh.thottingal]] ([[ഉപയോക്താവിന്റെ സംവാദം:Santhosh.thottingal|സംവാദം]]) 12:35, 19 ജൂൺ 2013 (UTC)
 
{{കൈ}} - പുതിയ പ്രശ്നങ്ങളുണ്ടോ എന്നറിയാനായി മെയിലിംഗ് ലിസ്റ്റിൽ മെയിലിട്ടിട്ടുണ്ട്. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 11:48, 19 ജൂൺ 2013 (UTC)
:: നന്ദി, ബഗ്ഗുകളെണ്ടെങ്കിൽ ബഗ്സില്ലയിൽ റിപ്പോർട്ട് ചെയ്യൂ. --[[ഉപയോക്താവ്:Santhosh.thottingal|Santhosh.thottingal]] ([[ഉപയോക്താവിന്റെ സംവാദം:Santhosh.thottingal|സംവാദം]]) 12:35, 19 ജൂൺ 2013 (UTC)
 
:: സുജിത്തെ , ലോക്കൽ സിസ്റ്റത്തിൽ മീരയോ അഞ്ജലിയോ (ഏതു വെർഷനായാലും) ഉണ്ടെങ്കിൽ വെബ്ഫോണ്ട് ലോഡാവുകയില്ല. അതു് ലോക്കലിൽ നിന്നെടുക്കുകയേ ഉള്ളൂ. അപ്പോൾ ആ ഫൊണ്ട് പഴയ വെർഷനാണെങ്കിൽ അതിനെ എടുത്തു കാണിക്കും. മീര ചെറുതായിരുന്നതു് ആണവ ചില്ലില്ലാതിരുന്ന പഴയ വെർഷനിലാണ് . 2012 മാർച്ചിലെ റിലിസിനു ശേഷമുള്ള മീരയ്ക്കു നല്ല വലിപ്പമുണ്ടു് സൈസ് സ്റ്റാൻഡേർഡൈസ് ചെയ്തതു് ആ റിലീസിലാണു്. ഇതു് http://wiki.smc.org.in/Fonts ൽ നിന്നെടുക്കാം . സുജിത്ത് ഉബണ്ടു ആണു് ഉപയോഗിക്കുന്നതെങ്കിൽ ttf-indic-fonts-core ഉം ttf-malayalam-fonts ഉം കളഞ്ഞു് fonts-smc ഇട്ടാൽ സിസ്റ്റത്തിലെ ഫോണ്ട് നിലവിലെ വെർഷനാവും . അതല്ല എല്ലാം എടുത്തുകളഞ്ഞാൽ മാത്രമേ വെബ്‌ഫോണ്ട് ലോഡാവുകയുള്ളൂ. ഫെഡോറയിലും ഡെബിയനിലുമൊക്കെ പുതിയ വെർഷൻ തന്നെയാണു്. വിൻഡൊസിൽ പലരും മാതൃഭൂമി സൈറ്റിൽ നിന്നു ഡൌൺലോഡ് ചെയ്യുന്നതുകൊണ്ടു് പഴയ വെർഷൻ നിരവധി പേരുടെ കമ്പ്യൂട്ടറിൽ കാണാൻ ഇടയുണ്ടു്. ഇതാണു് സൈസ്+ചില്ല് പ്രശ്നത്തിനു കാരണം. ഫോണ്ടില്ലെങ്കിൽ വെബ്ഫോണ്ട് വരും . പക്ഷേ ഉള്ളതു് പഴയ വെർഷനാവുന്നതു് വെബ്ഫോണ്ട് പരിഹരിക്കില്ലല്ലോ . ഒരു സ്വിച്ച് ഓവർ പിരീഡിൽ ഈ പ്രശ്നം എന്തായാലും ഉണ്ടാവാതെ തരമില്ല.