"കുറിച്യകലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
ഒടുവിൽ ശ്രീരംഗപട്ടണത്തുനിന്നും സൈന്യത്തെ കൊണ്ടുവന്നാണ്‌ ലഹള അടിച്ചമർത്തിയത്‌. സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിൻ പ്രകാരമാണ് ആധുനിക ആയുധങ്ങളുമായി മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം വന്നത്. ഇവർ എല്ലാ ഭാഗത്തുനിന്നും കുറിച്യരെ നേരിട്ടു. ഒരു മാസം കൂടി കലാപകാരികൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വിജയം അവരുടെ കൂടെയായിരുന്നേനെ എന്നു പറയപ്പെടുന്നു. ലഹളകൾക്ക്‌ നേതൃത്വം നൽകിയ രാമൻനമ്പി എന്ന കുറിച്യനെ 1825-മെയ്‌ ഒന്നിന്‌ ബ്രിട്ടീഷുകാർ തലവെട്ടിയാണ്‌ കൊലപ്പെടുത്തിയത്‌. വെൺകലോൻ കേളുവിനെ പരസ്യമായി തൂക്കിലേറ്റി. 1812 മെയ്‌ 8-ഓടെ കലാപം പൂർണ്ണമായി അടിച്ചമർത്തി.<ref name=iamikh1>{{cite book|title=ഇൻസ്റ്റിറ്റ്യൂഷൻസ് ആന്റ് മൂവ്മെന്റ്സ് ഇൻ കേരള ഹിസ്റ്ററി|last=ഡോ.ടി.കെ.|first=രവീന്ദ്രൻ|year=1978}}</ref>
 
ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ സാധാരണജനങ്ങളുടെ നേതൃത്വത്തിൽ നടന്ന ജനകീയ കലാപമായിരുന്നു കുറിച്യകലാപം. പഴശ്ശിസമരങ്ങളിലെ യോദ്ധാക്കളുടെ അവസാന സമരവുമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ആദ്യത്തേയും അവസാനത്തേയും കോളനിവിരുദ്ധ ഗിരിവർഗ്ഗ സമരം കൂടിയായിരുന്നു കുറിച്യകലാപം എന്ന് ചരിത്രകാരന്മാർ പറയുന്നു.<ref name=ps1>{{cite book|title=പഴശ്ശിസമരങ്ങൾ|last=കെ.കെ.എൻ|first=കുറുപ്പ്|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=1980}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കുറിച്യകലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്