"കുറിച്യകലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==കലാപം==
കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.<ref name=kc11>{{cite book|title=കേരളവും സ്വാതന്ത്ര്യസമരവും|last=പ്രൊ.എ.|first=ശ്രീധരമേനോൻ|publisher=ഡി.സി.ബുക്സ്|isbn=81-7130-751-5|page=40}}</ref><ref name=kurichya1>{{cite news|title= കുറിച്യർ കലാപത്തിന് ഇരുന്നൂറ് വയസ്സ്‌|url=http://www.mathrubhumi.com/online/malayalam/news/story/1522991/2012-03-25/kerala|last=എം.സി|first=വസിഷ്ഠ്|publisher=മാതൃഭൂമി}}</ref> മല്ലൂരിൽ മാർച്ച് 25ന് കുറിച്യർ ഒരു ആലോചനായോഗം കൂടിയിരുന്നു. ഇത് പിരിച്ചുവിടാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.<ref name=kcs1>{{cite book|title=കേരളം ചരിത്രവും സംസ്കാരവും|last=ടി.കെ|first=ഗംഗാധരൻ|publisher=കോഴിക്കോട് സർവ്വകലാശാല|year=2007|quote=കുറിച്യകലാപത്തിന്റെ പെട്ടെന്നുള്ള കാരണങ്ങൾ}}</ref> അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച ആയുധങ്ങൾ. പാലങ്ങളുടെ ഇരുമ്പു കമ്പികൾ ഇളക്കിയെടുത്ത് അമ്പുകൾ ഉണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. കമ്പനി ഭരണത്തിന്റെ കീഴിൽ ജോലിചെയ്തിരുന്നവർ പോലും ഉദ്യോഗം രാജിവെച്ച് കലാപത്തിൽ പങ്കുചേർന്നു.<ref name=kns121>{{cite book|title=കേരളത്തിലെ നവോത്ഥാനസമരങ്ങൾ|last=ഡോ.ആർ|first=രാധാകൃഷ്ണൻ|publisher=മാളുബൻ|isbn=978-81-87480-76-1|page=49|quote=കലാപത്തിനുപയോഗിച്ച് ആയുധങ്ങൾ}}</ref> കലാപകാരികൾക്ക് അവരുടെ ഗോത്രദൈവങ്ങളുടെ അനുഗ്രഹങ്ങളുണ്ടാവുമെന്ന് പറഞ്ഞ് പുരോഹിതന്മാർ ഈ കലാപത്തെ ആളിക്കത്തിച്ചു. വട്ടത്തൊപ്പിക്കാരെ നാട്ടിൽനിന്നും പുറത്താക്കുക എന്നതായിരുന്നു കുറിച്യകലാപത്തിന്റെ ലക്ഷ്യമെന്ന് ടി.എച്ച്.ബാബർ രേഖപ്പെടുത്തിയിരിക്കുന്നു.
 
1812-ൽ [[വയനാട്|വയനാടൻ]] മലകളിലെ മുളകളെല്ലാം പൂത്തതും വറുതിയ്ക്ക്‌ ഒരു കാരണമായിരുന്നിരിക്കാം. നികുതിപിരിക്കുന്നവരെ തടഞ്ഞുകൊണ്ടാണ്‌ കലാപം തുടങ്ങിയത്‌. ചുരങ്ങൾ വഴിയുള്ള ഗതാഗതം പൂർണ്ണമായി തടഞ്ഞു. പോലീസ്‌ സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. വയനാട്ടിലെ ഗതാഗതമെല്ലാം കലാപകാരികളുടെ നിയന്ത്രണത്തിലായി. ഒടുവിൽ ശ്രീരംഗപട്ടണത്തുനിന്നും സൈന്യത്തെ കൊണ്ടുവന്നാണ്‌ ലഹള അടിച്ചമർത്തിയത്‌. ഒരു മാസം കൂടി കലാപകാരികൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വിജയം അവരുടെ കൂടെയായിരുന്നേനെ എന്നു പറയപ്പെടുന്നു. ലഹളകൾക്ക്‌ നേതൃത്വം നൽകിയ രാമൻനമ്പി എന്ന കുറിച്യനെ 1825-മെയ്‌ ഒന്നിന്‌ ബ്രിട്ടീഷുകാർ തലവെട്ടിയാണ്‌ കൊലപ്പെടുത്തിയത്‌. 1812 മെയ്‌ 8-ഓടെ കലാപം പൂർണ്ണമായി അടിച്ചമർത്തി.
"https://ml.wikipedia.org/wiki/കുറിച്യകലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്