"കുറിച്യകലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
1812-ൽ [[വയനാട്|വയനാട്ടിൽ]] നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം [[മലബാർ|മലബാറിൽ]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിൽ പേരുകേട്ടവയാണ്. 1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു <ref name=panamaram1>{{cite book|title=എ കളക്ഷൻ ഓഫ് ട്രീറ്റീസ്|last=വില്ല്യം|first=ലോഗൻ|year=1951|quote=പനമരം കോട്ട ആക്രമണം കമ്പനിക്ക് മലബാറിൽ സംഭവിച്ച പ്രധാനപ്പെട്ട പരാജയങ്ങളിലൊന്നായിരുന്നു}}</ref>
==പശ്ചാത്തലം==
വയനാട്, കോട്ടയം, കുറുമ്പ്രനാട്, കൊട്ടിയം ദേവസ്വങ്ങളുടെ അവകാശികൾ കുറിച്യരായിരുന്നു. കന്നടഭാഷയിൽ കുറി എന്ന പദത്തിന് മല എന്നും, ചിയൻ എന്നതിന് ആൾ എന്നുമാണ് അർത്ഥം. എന്നാൽ കുറിച്യർ എന്ന പേര് പഴശ്ശിരാജാവ് നൽകിയതാണെന്ന് കുറിച്യരുടെ പിൻതലമുറക്കാർ വിശ്വസിക്കുന്നുണ്ട്.<ref name=kns1>{{cite book|title=കേരളത്തിലെ നവോത്ഥാനസമരങ്ങൾ|last=ഡോ.ആർ|first=രാധാകൃഷ്ണൻ|publisher=മാളുബൻ|isbn=978-81-87480-76-1|page=47|quote=കുറിച്യർ എന്ന പേരിനു പിന്നിൽ}}</ref> എന്നാൽ കുറിച്യർ, കുറവർ, കുറുമ്പൻ എന്നീ പേരുകളെല്ലാം ഒന്നു തന്നെയാണെന്ന് വില്ല്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നു.<ref name=kurumban1>{{cite book|title=കേരളസംസ്കാരചരിത്രനിഘണ്ടു|last=എസ്.കെ|first=വസന്തൻ|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2005}}</ref> കുറിച്യർ അവരുടെ ആചാരനുഷ്ഠാനങ്ങളിൽ പേരുകേട്ടവരാണ്. അയിത്താചരണങ്ങളിൽ അവർ അത്യന്തം നിഷ്ഠ പുലർത്തിയിരുന്നു. മലവാസികളോ, കാട്ടാളരോ അവരെ തൊട്ടാൽ അശുദ്ധിയാണ്.<ref name=pnk1>{{cite book|title=പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം|last=പി.|first=ഭാസ്ക്കരനുണ്ണി|publisher=കേരളസാഹിത്യ അക്കാദമി|year=2000|quote=കുറിച്യരുടെ ആചാരങ്ങളെക്കുറിച്ച്}}</ref>
 
==കാരണങ്ങൾ==
"https://ml.wikipedia.org/wiki/കുറിച്യകലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്