"കുറിച്യകലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
1812-ൽ [[വയനാട്|വയനാട്ടിൽ]] നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം [[മലബാർ|മലബാറിൽ]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിൽ പേരുകേട്ടവയാണ്. 1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു <ref name=panamaram1>{{cite book|title=എ കളക്ഷൻ ഓഫ് ട്രീറ്റീസ്|last=വില്ല്യം|first=ലോഗൻ|year=1951|quote=പനമരം കോട്ട ആക്രമണം കമ്പനിക്ക് മലബാറിൽ സംഭവിച്ച പ്രധാനപ്പെട്ട പരാജയങ്ങളിലൊന്നായിരുന്നു}}</ref>
==പശ്ചാത്തലം==
വയനാട്, കോട്ടയം, കുറുമ്പ്രനാട്, കൊട്ടിയം ദേവസ്വങ്ങളുടെ അവകാശികൾ കുറിച്യരായിരുന്നു. കന്നടഭാഷയിൽ കുറി എന്ന പദത്തിന് മല എന്നും, ചിയൻ എന്നതിന് ആൾ എന്നുമാണ് അർത്ഥം. എന്നാൽ കുറിച്യർ എന്ന പേര് പഴശ്ശിരാജാവ് നൽകിയതാണെന്ന് കുറിച്യരുടെ പിൻതലമുറക്കാർ വിശ്വസിക്കുന്നുണ്ട്. എന്നാൽ കുറിച്യർ, കുറവർ, കുറുമ്പൻ എന്നീ പേരുകളെല്ലാം ഒന്നു തന്നെയാണെന്ന് വില്ല്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നു.<ref name=kurumban1>{{cite book|title=കേരളസംസ്കാരചരിത്രനിഘണ്ടു|last=എസ്.കെ|first=വസന്തൻ|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2005}}</ref>
 
==കാരണങ്ങൾ==
"https://ml.wikipedia.org/wiki/കുറിച്യകലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്