"കറിവേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
== കൃഷി ==
കറിവേപ്പ് എന്നത് ഒരു [[കുറ്റിച്ചെടി|കുറ്റിച്ചെടിയാണ്]]. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. [[പരാഗണം]] വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും.
 
[[File:Curry leaves disease.JPG|thumb|കറിവേപ്പിലയിലെ കീടബാധ]]
നാരകത്തെ ബാധിക്കുന്ന ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ടു്. മേട്ടുപ്പാളയം പ്രദേശത്തെ കറിവേപ്പില കൃഷിയിൽ മറ്റു കീടനാശിനകളോടൊപ്പം [[എൻഡോസൾഫാൻ]] എന്ന കീടനാശിനിയും വ്യാപകമായി ഉപയോഗിക്കുന്നു.<ref name="മലയാളിയുടെ കറിക്കൂട്ടിലും എൻഡോസൾഫാൻ">http://www.madhyamam.com/weekly/75</ref>
 
==രസാദി ഗുണങ്ങൾ==
രസം :കടു, തിക്തം, മധുരം
"https://ml.wikipedia.org/wiki/കറിവേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്