"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 11:
 
==സംഭവം==
ഫെബ്രുവരി 2-ന് നിസഹകരണപ്രസ്ഥാനത്തിന്റെ അനുയായികൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് പ്രാദേശിക മാർക്കറ്റിൽ നടത്തിയ ജാഥയ്ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെതിരെ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 -ന് ചൗരി ചൗരായിലുള്ള ലോക്കൽ മാർക്കറ്റിൽ വെച്ച് ഒരു മദ്യശാലയ്ക്കെതിരെ ധർണനടത്താൻ ജനനേതാക്കൾ തീരുമാനിച്ചത്.<ref name="ഇന്ത്യൻ സ്വാതന്ത്യം">{{cite book|first=പി. എ വാരിയർ|last=ഡോ. കെ. വേലായുധൻ നായർ|title=ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ|year=2009 മെയ്|publisher=ഡി.സി. ബുക്ക്സ്|isbn=978 81 264 2335 4}}</ref> ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സായുധപോലീസുകാരെ ഗവന്മെന്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് അയക്കുകയുണ്ടായി. ഗവണ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആൾക്കൂട്ടം മുന്നോട്ട് നീങ്ങി. സാഹചര്യം നിയന്ത്രണവിധേയമാക്കുവാനായി പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. എന്നാൽ ഇത് വിപരീതഫലമാണുണ്ടാക്കിയത്. ജനക്കൂട്ടം പോലീസുകാർക്കെതിരെ വീറോടെ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും തുടങ്ങി. ഇതോടെ മുന്നോട്ടുകുതിക്കുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ പോലീസ് സബ് ഇൻസ്പെക്ടർ നിർദ്ദേശിച്ചു. മൂന്ന് പേർ ആ നിമിഷം വെടിയേറ്റ് വീണു. അതിലധികം പേർക്ക് പരിക്കേറ്റു.<ref name="പോലീസ്">{{cite web|first=വേൾഡ് ഹിസ്റ്ററി പ്രൊജക്ട്|title=Nationalist Mob Sets Fire to a Police Station in Chauri Chaura Incident, Prompting Mahatma Gandhi to Call Off the Non-Cooperation Movement|url=http://worldhistoryproject.org/1922/2/nationalist-mob-sets-fire-to-a-police-station-in-chauri-chaura-incident-prompting-mahatma-gandhi-to-call-off-the-non-cooperation-movement|publisher=വേൾഡ് ഹിസ്റ്ററി പ്രൊജക്ട്|accessdate=2013 ജൂൺ 15}}</ref>
 
ഇതോടെ ജനങ്ങളുടെ വീറും വാശിയും പരകോടിയിലെത്തി. അവർ ആക്രോശിച്ചുകോണ്ട് മുന്നോട്ടുകുതിച്ചു. ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ നേർക്ക് കുതിച്ചുവരുന്നത് കണ്ട് നിയന്ത്രണം കൈവിട്ടത് മനസിലാക്കിയ പോലീസുകാർ പിന്തിരിഞ്ഞോടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. തങ്ങളുറ്റെ സഖാക്കളുടെ മൃതശരീരത്തിന് പകരം ചോദിക്കാനായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നാലുഭാഗത്ത് നിന്നും തീകൊളുത്തി.<ref name="പോലീസ്"/>
വരി 18:
 
==ശേഷം==
ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു.<ref name="test1"/> തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു.<ref name="പോലീസ്"/> സംഭവത്തെത്തുടർന്ന് അദ്ദേഹം അഞ്ച് ദിവസം നിരാഹാരമനുഷ്ഠിച്ചു.<ref name="പോലീസ്"/> അങ്ങനെ വിജയത്തോടടുത്തു നിന്ന നിസ്സഹകരണപ്രസ്ഥാന പ്രവർത്തനങ്ങൾ 1922 ഫെബ്രുവരി 12-ഓടെ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] ദേശീയതലത്തിൽ നിർത്തിവെച്ചു.<ref name="ഇന്ത്യൻ സ്വാതന്ത്യം"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ചൗരി_ചൗരാ_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്