"കുറിച്യകലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1812-ൽ [[വയനാട്|വയനാട്ടിൽ]] നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം [[മലബാർ|മലബാറിൽ]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.
 
[[പഴശ്ശി സമരങ്ങൾ|പഴശ്ശിക്കലാപം]] അടിച്ചമർത്തിയ ശേഷം [[ബ്രിട്ടൻ|ബ്രിട്ടീഷുകാരുടെ]] കുറിച്യരോടുള്ള സമീപനം നിഷ്ഠൂരമായിരുന്നു. അവരുടെ ചെറിയ ഭൂമികൾ പോലും പിടിച്ചെടുക്കുകയും വൻതോതിൽ നികുതി ഈടാക്കുകയും ചെയ്തു. കുരുമുളകിനും മറ്റു ഉൽപന്നങ്ങൾക്കും മേൽ ഏർപ്പെടുത്തിയ നികുതി കുറിച്യരുടെ ജീവിതം ദുസ്സഹമാക്കി. മാത്രമല്ല വർഷങ്ങളായി അവർ അനുവർത്തിച്ചുപോരുന്ന കാടുകത്തിച്ചു കൃഷി (slash and burn) ചെയ്യുന്ന രീതിയെ തടയുകയും ചെയ്തു. നികുതികുടിശ്ശിക തീർക്കാൻ കുറിച്യർക്ക്‌ തങ്ങളുടെ വീട്ടുപകരണങ്ങൾ പോലും വിൽക്കേണ്ടിവന്നു. കുറിച്യരെ കമ്പനിക്കാർ അടിമകളായും ഉപയോഗിച്ചിരുന്നു. കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.<ref name=kc11>{{cite book|title=കേരളവും സ്വാതന്ത്ര്യസമരവും|last=പ്രൊ.എ.|first=ശ്രീധരമേനോൻ|publisher=ഡി.സി.ബുക്സ്|isbn=81-7130-751-5|page=40}}</ref><ref name=kurichya1>{{cite news|title= കുറിച്യർ കലാപത്തിന് ഇരുന്നൂറ് വയസ്സ്‌|url=http://www.mathrubhumi.com/online/malayalam/news/story/1522991/2012-03-25/kerala|last=എം.സി|first=വസിഷ്ഠ്|publisher=മാതൃഭൂമി}}</ref> കലാപകാരികൾക്ക് അവരുടെ ഗോത്രദൈവങ്ങളുടെ അനുഗ്രഹങ്ങളുണ്ടാവുമെന്ന് പറഞ്ഞ് പുരോഹിതന്മാർ ഈ കലാപത്തെ ആളിക്കത്തിച്ചു. വട്ടത്തൊപ്പിക്കാരെ നാട്ടിൽനിന്നും പുറത്താക്കുക എന്നതായിരുന്നു കുറിച്യകലാപത്തിന്റെ ലക്ഷ്യമെന്ന് ടി.എച്ച്.ബാബർ രേഖപ്പെടുത്തിയിരിക്കുന്നു.
 
1812-ൽ [[വയനാട്|വയനാടൻ]] മലകളിലെ മുളകളെല്ലാം പൂത്തതും വറുതിയ്ക്ക്‌ ഒരു കാരണമായിരുന്നിരിക്കാം. 1812-മാർച്ച്‌ 25-ന്‌ കുറിച്യകലാപം തുടങ്ങി. നികുതിപിരിക്കുന്നവരെ തടഞ്ഞുകൊണ്ടാണ്‌ കലാപം തുടങ്ങിയത്‌. ചുരങ്ങൾ വഴിയുള്ള ഗതാഗതം പൂർണ്ണമായി തടഞ്ഞു. പോലീസ്‌ സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. വയനാട്ടിലെ ഗതാഗതമെല്ലാം കലാപകാരികളുടെ നിയന്ത്രണത്തിലായി. ഒടുവിൽ ശ്രീരംഗപട്ടണത്തുനിന്നും സൈന്യത്തെ കൊണ്ടുവന്നാണ്‌ ലഹള അടിച്ചമർത്തിയത്‌. ഒരു മാസം കൂടി കലാപകാരികൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വിജയം അവരുടെ കൂടെയായിരുന്നേനെ എന്നു പറയപ്പെടുന്നു. ലഹളകൾക്ക്‌ നേതൃത്വം നൽകിയ രാമൻനമ്പി എന്ന കുറിച്യനെ 1825-മെയ്‌ ഒന്നിന്‌ ബ്രിട്ടീഷുകാർ തലവെട്ടിയാണ്‌ കൊലപ്പെടുത്തിയത്‌. 1812 മെയ്‌ 8-ഓടെ കലാപം പൂർണ്ണമായി അടിച്ചമർത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/കുറിച്യകലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്