"കുറിച്യകലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1812-ൽ [[വയനാട്|വയനാട്ടിൽ]] നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ഈസ്റ്റ്‌ ഇന്ത്യാകമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.
 
[[പഴശ്ശി സമരങ്ങൾ|പഴശ്ശിക്കലാപം]] അടിച്ചമർത്തിയ ശേഷം ബ്രിട്ടീഷുകാരുടെ കുറിച്യരോടുള്ള സമീപനം നിഷ്ഠൂരമായിരുന്നു. അവരുടെ ചെറിയ ഭൂമികൾ പോലും പിടിച്ചെടുക്കുകയും വൻതോതിൽ നികുതി ഈടാക്കുകയും ചെയ്തു. കുരുമുളകിനും മറ്റു ഉൽപന്നങ്ങൾക്കും മേൽ ഏർപ്പെടുത്തിയ നികുതി കുറിച്യരുടെ ജീവിതം ദുസ്സഹമാക്കി. മാത്രമല്ല വർഷങ്ങളായി അവർ അനുവർത്തിച്ചുപോരുന്ന കാടുകത്തിച്ചു കൃഷി (slash and burn) ചെയ്യുന്ന രീതിയെ തടയുകയും ചെയ്തു. നികുതികുടിശ്ശിക തീർക്കാൻ കുറിച്യർക്ക്‌ തങ്ങളുടെ വീട്ടുപകരണങ്ങൾ പോലും വിൽക്കേണ്ടിവന്നു. കുറിച്യരെ കമ്പനിക്കാർ അടിമകളായും ഉപയോഗിച്ചിരുന്നു. കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.<ref name=kc11>{{cite book|title=കേരളവും സ്വാതന്ത്ര്യസമരവും|last=പ്രൊ.എ.|first=ശ്രീധരമേനോൻ|publisher=ഡി.സി.ബുക്സ്|isbn=81-7130-751-5|page=40}}</ref>
 
ഇങ്ങനെ ജീവിതം പിന്നെയും ദുരിതമയമായപ്പോളാണ്‌ കുറിച്യർ ബ്രിട്ടീഷുകാർക്കെതിരായി വീണ്ടും ആയുധമെടുത്തത്‌.<ref name=kurichya1>{{cite news|title= കുറിച്യർ കലാപത്തിന് ഇരുന്നൂറ് വയസ്സ്‌|url=http://www.mathrubhumi.com/online/malayalam/news/story/1522991/2012-03-25/kerala|last=എം.സി|first=വസിഷ്ഠ്|publisher=മാതൃഭൂമി}}</ref>
"https://ml.wikipedia.org/wiki/കുറിച്യകലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്