"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
ജയ്പൂർ സംസ്ഥാനത്തിലെ ഖേത്രിയിലാണ് മോത്തിലാൽ തന്റെ ബാല്യകാലം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനായിരുന്ന നന്ദലാൽ അവിടുത്തെ ദിവാൻ ആയിരുന്നു. 1870 ൽ നന്ദലാൽ തന്റെ പദവി രാജിവെച്ച് ആഗ്രയിൽ അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ കുടുംബവും ആഗ്രയിലേക്ക് കുടിയേറി. കുറേക്കാലങ്ങൾക്കു ശേഷം, ഹൈക്കോടതി അലഹബാദിൽ സ്ഥിരമായപ്പോൾ, നെഹ്രു കുടുംബം അവിടെ സ്ഥിരവാസമുറപ്പിച്ചു.
 
പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ച ആദ്യകാല യുവാക്കളിൽ ഒരാളായിരുന്നു മോത്തിലാൽ. കാൺപൂരിൽ നിന്നുമാണ് മോത്തിലാൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉപരിപഠനത്തിനായി അദ്ദേഹം അലഹബാദിലുള്ള മുയിൽ സെൻട്രൽ കോളേജിൽ ചേർന്നുചേർന്നുവെങ്കിലും ബി.എ ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മോത്തിലാൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ തുടർപഠനത്തിനായി ചേരുകയും ഒരു അഭിഭാഷകനായി ബ്രിട്ടനിലെ കോടതികളിൽ ജോലി നോക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/മോത്തിലാൽ_നെഹ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്