"ഒരണസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
സമരത്തെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷപാർട്ടികളും, രാഷ്ട്രീയമായി ഈ സമരത്തെ എതിരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും രംഗത്തിറങ്ങി. സർക്കാരിന്റെ രാജിമാത്രമാണ് സമരം പിൻവലിക്കാനുള്ള ഏക നിർദ്ദേശം എന്ന കോൺഗ്രസ്സ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അതേ സമയം സമരത്തെ ഏതു വിധേനേയും ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാദേശിക കമ്മറ്റികളോട് പാർട്ടി നേതാവായിരുന്നു ഗോവിന്ദൻനായർ ആഹ്വാനം ചെയ്തു. 1958 ജൂലൈ 23 ന് വിദ്യാർത്ഥികൾ ആലപ്പുഴ പട്ടണത്തിൽ നടത്തിയെ ഒരു ജാഥയെ പാർട്ടിപ്രവർത്തകരും, പോർട്ടർമാരും അടങ്ങുന്ന ഒരു സംഘം ആക്രമിച്ചു.<ref name=kn1>{{cite book|title=കാൽ നൂറ്റാണ്ട്|last=ചെറിയാൻ|first=ഫിലിപ്പ്|publisher=ഡി.സി.ബുക്സ്|year=1985}}</ref> ഇതിനെത്തുടർന്ന് സമരം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.
 
==സമരഫലം==
കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതെതുടർന്ന് 1958 ആഗസ്റ്റ് 4 ആം തീയതി സമരം പിൻവലിച്ചു. കെ.എസ്.യു എന്ന വിദ്യാർത്ഥിസംഘടയ്ക്ക് രാഷ്ട്രീയമായ അടിത്തറപാകിയ ഒരു സമരമായിരുന്നു ഒരണസമരം എന്നു കരുതപ്പെടുന്നു. കേവലം ഒരു വിദ്യാർത്ഥി സമരം എന്നതിലുപരി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ അന്നു നടന്നിരുന്ന വിമോചനസമരത്തിന്റെ ഭാഗമായിരുന്നു ഒരണസമരം എന്ന് ഇ.എം.എസ്സ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെടുന്നു.
==പങ്കെടുത്തവർ==
* [[വയലാർ രവി]]<ref>{{cite news|title=വിട, കണ്ണുനിറയുന്ന ഓർമകളോടെ|url=http://www.manoramaonline.com/advt/Specials/Mercy_Ravi/memory.htm|accessdate=22 മെയ് 2013|newspaper=മലയാള മനോരമ|archiveurl=http://archive.is/dO3yR|archivedate=22 മെയ് 2013}}</ref>
"https://ml.wikipedia.org/wiki/ഒരണസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്