"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

996 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
കൂടുതൽ വിവരങ്ങൾ ചേർത്തു
(കൂടുതൽ വിവരങ്ങൾ ചേർത്തു)
(കൂടുതൽ വിവരങ്ങൾ ചേർത്തു)
 
==സംഭവം==
ഫെബ്രുവരി 2-ന് നിസഹകരണപ്രസ്ഥാനത്തിലെ അനുയായികൾ പ്രാദേശിക മാർക്കറ്റിലെ വില വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ ജാഥയ്ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയതും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെതിരെ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 -ന് ചൗരി ചൗരായിലുള്ള ലോക്കൽ മാർക്കറ്റിൽ വെച്ച് ഒരു മദ്യശാലയ്ക്കെതിരെ ധർണനടത്താൻ തീരുമാനിക്കപ്പെട്ടത്.<ref name="ഇന്ത്യൻ സ്വാതന്ത്യം">{{cite book|first=പി. എ വാരിയർ|last=ഡോ. കെ. വേലായുധൻ നായർ|title=ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ|year=2009 മെയ്|publisher=ഡി.സി. ബുക്ക്സ്|isbn=978 81 264 2335 4}}</ref> സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സായുധപോലീസുകാരെ പോലീസ് സ്റ്റേഷനിലേയ്ക്ക് അയക്കുകയുണ്ടായി. ഗവണ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആൾക്കൂട്ടം മുന്നോട്ട് നീങ്ങി. പോലീസ് സാഹചര്യം നിയന്ത്രണവിധേയമാക്കുവാനായി ആകാശത്തേയ്ക്ക് വെടിവെച്ചു. എന്നാൽ ഇത് വിപരീതഫലമാണുണ്ടാക്കിയത്. പോലീസുകാർക്കെതിരെ ജനക്കൂട്ടം വീറോടെ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും തുടങ്ങി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1781195" എന്ന താളിൽനിന്ന് ശേഖരിച്ചത്