"ഒരണസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==സമരം==
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരേ വിദ്യാർത്ഥികൾ പ്രതിപക്ഷപാർട്ടികളുടെ പിന്തുണയോടെ പ്രക്ഷോഭമാരംഭിച്ചു. 1958 ജൂലൈ 12ന് ആണ് സമരം ആരംഭിച്ചത്.<ref name=hindu1>{{cite news|title=വിദ്യാർത്ഥിസമരം|publisher=ദ ഹിന്ദു|date=14-ജൂലൈ-1958|quote=യാത്രാ കൺസഷൻ നിർത്തലാക്കിയതിനെതിരേ വിദ്യാർത്ഥി സമരം}}</ref>കുട്ടനാടൻ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ബോട്ടുടമകൾ നൽകിയിരുന്ന ഒരണ കൺസഷൻ നിലനിർത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർദ്ധിപ്പിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്സ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികളിലെ നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തു.<ref name=phd1>{{cite news|title=സ്റ്റുഡന്റ് മൂവ്മെന്റ് ആന്റ് കേരള പൊളിറ്റിക്സ് 1956-1980|last=ജയദേവൻ|first=എൻ|publisher=കേരള സർവ്വകലാശാല (ഗവേഷണ പ്രബന്ധം)}}</ref> ഇതേ തുടർന്ന് 134 വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. 20000 ഓളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി. സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു.
 
==പങ്കെടുത്തവർ==
"https://ml.wikipedia.org/wiki/ഒരണസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്