"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
കൂടുതൽ വിവരങ്ങൾ ചേർത്തു
(കൂടുതൽ വിവരങ്ങൾ ചേർത്തു)
[[1922]] ഫെബ്രുവരി 22-ന് [[ഉത്തർ‌പ്രദേശ്|ഉത്തർ‌പ്രദേശിലെ]] [[ചൗരി ചൗര|ചൗരി ചൗരായിൽ]] വച്ച് [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെ]] ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ഒരുകൂട്ടം ആളുകൾ 22 പോലീസുകാരെ സ്റ്റേഷനകത്തിട്ട് തീയിട്ടുകൊന്ന സംഭവമാണ് '''ചൗരി ചൗരാ സംഭവം''' എന്ന പേരിൽ [[ഇന്ത്യാ ചരിത്രം|ഇന്ത്യാ ചരിത്രത്തിൽ]] അറിയപ്പെടുന്നത്.<ref name=ചൗരി>{{cite book|title=ഗാന്ധി: എ പൊളിറ്റിക്കൽ ആന്റ് സ്പിരിച്വൽ ലൈഫ് (കാതറിൻ ടിഡ്രിക്)|year=2006|page=176-180|url=http://books.google.co.in/books?id=pp-gZ5OVkuUC&pg=PA176&dq=chauri+chaura+incident&hl=en&sa=X&ei=oFEwUYnkOZHKrAfM04CIBw&ved=0CFAQ6AEwBg#v=onepage&q=chauri%20chaura%20incident&f=false}}</ref>
 
==പശ്ചാത്തലം==
ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും തുരത്തണമെങ്കിൽ ആദ്യം വേണ്ടത് ഇന്ത്യയിൽ നിന്നും അവർക്കു ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുകയാണ് വേണ്ടതെന്നുമുള്ള തീരുമാനപ്രകാരം [[ഗാന്ധി|ഗാന്ധിയും]] അനുയായികളും 1922 ഫെബ്രുവരി 1-ന് സിവിൽ ആജ്ഞാലംഘനം [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ബർദോളി|ബർദോളിയിൽ]] നിന്നും തുടങ്ങാൻ തീരുമാനിച്ചു. <ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref> തുച്ഛമായ വിലയ്ക്ക് [[ബ്രിട്ടൺ]] ഇന്ത്യയിൽ നിന്നും [[പരുത്തി]] വാങ്ങിക്കൊണ്ടുപോയി തുണി നെയ്തുണ്ടാക്കി അത് കപ്പലിൽ ഇന്ത്യയിൽ കൊണ്ടുവന്ന് ഗണ്യമായ ലാഭത്തിന് വിറ്റുപോന്ന പ്രവണത അവസാനിപ്പിക്കുവാൻ വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു.<ref>{{cite book|first=ലാറി കൊളിൻസ്|last=ഡൊമിനിക് ലാപ്പിയർ|title=സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ|year=2012-08-24|publisher=ഡി.സി. ബുക്സ്|isbn=9788171300938}}</ref> ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾക്ക് നാടെങ്ങും തീയീട്ടാണ് ജനങ്ങളിതിനോട് പ്രതികരിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1780488" എന്ന താളിൽനിന്ന് ശേഖരിച്ചത്