"എഡ്വേർഡ് സ്‌നോഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
[[സി.ഐ.എ.|സി.ഐ.എ.യുടെ]] മുൻ ടെക്‌നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു '''എഡ്വേർഡ് ജോസഫ് സ്‌നോഡെൻ''' (21 ജൂൺ 1983). [[മൈക്രോസോഫ്റ്റ്]], [[യാഹൂ]], [[ഗൂഗിൾ]] എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപ്പത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. അമേരിക്കൻ സർക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോർച്ചയാണിതെന്നു കരുതപ്പെടുന്നു.<ref>{{cite news|title=ചോർത്തൽ രഹസ്യം പരസ്യമാക്കിയ സ്‌നോഡെനെ കാണാതായി|url=http://www.mathrubhumi.com/story.php?id=367693|accessdate=2013 ജൂൺ 11|newspaper=മാതൃഭൂമി|date=http://www.mathrubhumi.com/story.php?id=367693}}</ref>
==പ്രിസം പദ്ധതി==
[[ഗൂഗിൾ]], [[യാഹു]], [[മൈക്രോ സോഫ്റ്റ്മൈക്രോസോഫ്റ്റ്]], [[ഫേസ്ബുക്ക്]] തുടങ്ങിയ ഇൻറെർനെറ്റ് സർവ്വറുകളിലേക്ക് പിൻവാതിലിലൂടെ യഥേഷ്ടം കടന്നു കയറാനുള്ള രഹസ്യ സംവിധാനത്തെയാണ് [[പ്രിസം പദ്ധതി]] എന്നറിയപ്പെടുന്നത്. അമേരിക്കയെയും അമേരിക്കൻ പക്ഷത്ത് നിൽക്കുന്ന രാജ്യങ്ങളെയും എതിർക്കുന്ന ഭീകരവാദികൾ സൈബർ ആക്രമണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് അമേരിക്കൻ ദേശീയ രഹസ്യാനേഷണ തലവൻ ജെയിംസ് ആർ ക്ലാപ്പർ അവകാശപ്പെട്ടിരുന്നു.<ref>{{cite web|title=വിവര മോഷണം; പ്രിസം പദ്ധതിയെ പറ്റി വിശദീകരണവുമായി അമേരിക്ക രംഗത്ത്|url=http://www.reporteronlive.com/2013/06/09/23528.html|publisher=www.reporteronlive.com|accessdate=2013 ജൂൺ 12}}</ref>
 
2007ൽ തയ്യാറാക്കിയ ഈ പദ്ധതി പ്രസിഡന്റ് [[ബറാക് ഒബാമ]]യുടെ ദിവസേനയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി മാറിയെന്നും [[ഗാർഡിയൻ |ഗാർഡിയൻ പത്രം]] റിപ്പേർട്ട് ചെയ്തിരുന്നു.<ref>{{cite news|first=Glenn Greenwald|last=Ewen MacAskill|title=Boundless Informant: the NSA's secret tool to track global surveillance data|url=http://www.guardian.co.uk/world/2013/jun/08/nsa-boundless-informant-global-datamining|accessdate=2013 ജൂൺ 12|newspaper=guardian|date=11 June 2013}}</ref> വെബ്സൈറ്റുകളുടെ[[വെബ്സൈറ്റ്|വെബ്സൈറ്റു]]കളുടെ സെർച്ച് ഹിസ്റ്ററി,​ [[ഇ-മെയിൽ]],​ ലൈവ് ചാറ്റുകൾ എന്നിവ രഹസ്യമായി ശേഖരിക്കാൻ പ്രിസത്തിന് അനുമതിയുണ്ട്. 2007 മുതൽ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ നിരീക്ഷണത്തിലാണ്. ഈ പട്ടികയിൽ ഏറ്റവും ഒടുവിലായി എത്തിയത് ആപ്പിളാണ്,​ 2012 ഒക്ടോബറിൽ.
 
ആറു വർഷം മുൻപ് ആരംഭിച്ച 'പ്രിസം' ഇതിനോടകം 77,​000 ഇന്റലിജൻസ് റിപ്പോർട്ടുകളാണ് ചോർത്തിയതായി കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/എഡ്വേർഡ്_സ്‌നോഡെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്