"മധുരക്കിഴങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭക്ഷ്യയോഗ്യമായ കിഴങ്ങുകൾ ഉള്ള സസ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
No edit summary
വരി 23:
== നടീൽവസ്തു ==
മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്‌. കിഴങ്ങുകളാണ്‌ നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് തവാരണകളിലായിട്ടാണ്‌ കൃഷിചെയ്യുന്നത്. വള്ളികളാണ്‌ ഉപയോഗിക്കുന്നതെങ്കിൽ ഒരു തവാരണ മതിയാകും.
 
 
==== ഒന്നാം തവാരണ ====
Line 30 ⟶ 29:
==== രണ്ടാം തവാരണ ====
നൂറു ചതുരശ്രമീറ്റർ അളവിലുള്ള ഒന്നാം തവാരണയിൽ നിന്നും എടുക്കുന്ന വള്ളികൾ നടുന്നതിനായി 500 ചതുരശ്ര മീറ്റർ സ്ഥലത്താണ്‌ രണ്ടാം തവാരണ ഒരുക്കേണ്ടത്. ഇങ്ങനെ ഒരുക്കുന്ന തവാരണയിലും ഒന്നാം തവാരണയിലേതുപോലെ അകലത്തിലാണ്‌ വാരങ്ങൾ തയ്യാറാക്കുന്നത്. ഇങ്ങനെ നടുന്ന വള്ളികൾ നട്ട് രണ്ടാഴ്ച കഴിഞ്ഞും ഒരു മാസം കഴിഞ്ഞും 2.5 കിലോഗ്രാം യൂറിയ വളമായി നൽകി ആവശ്യത്തിന്‌ ജലസേചനം നടത്തി ഒന്നരമാസം കഴിയുമ്പോൾ 20- 30 സെന്റീമീറ്റർ നീളത്തിൽ വള്ളികൾ മുറിച്ചെടുത്ത് പ്രധാന കൃഷിസ്ഥലത്ത് നടാവുന്നതാണ്‌.
 
 
കിഴങ്ങുകൾക്ക് പകരം വള്ളികളാണ്‌ തവാരണകളിൽ നടുന്നതെങ്കിൽ രണ്ടാം തവാരണയിൽ അനുവർത്തിക്കുന്ന കാര്യങ്ങൾ മാത്രം മതിയാകും. വള്ളികളുടെ കടഭാഗം ഒഴികെ മധ്യഭാഗവും തലപ്പും നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്‌. രണ്ടാം തവാരണയിൽ നിന്നും എടുക്കുന്ന വള്ളികൾ കെട്ടുകളാക്കി രണ്ടു ദിവസം തണലിൽ സൂക്ഷിച്ചതിനുശേഷമാണ്‌ നടുന്നതിനായി ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ള വള്ളികൾ 60 സെന്റീമീറ്റർ അകലത്തിൽ 25-30സെന്റീമീറ്റർ ഉയരമുള്ള വാരങ്ങളിൽ 15-20 സെന്റീമീറ്റർ ഇടയകലം നൽകിയാണ്‌ നടേണ്ടത്. വള്ളിയുടെ നടുഭാഗം മണ്ണിട്ടുമൂടുകയും രണ്ട് അഗ്രങ്ങളും മണ്ണിന്‌ പുറത്തായിരിക്കുകയും വേണം<ref name="കർഷകശ്രീ‍"/>.
Line 42 ⟶ 40:
== കീടങ്ങൾ ==
[[ചെല്ലി|ചെല്ലിയാണ്‌]] മധുരക്കിഴങ്ങിന്റെ മുഖ്യം ശത്രുകീടം. വളർച്ചെയെത്തിയ ചെല്ലികൾ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ തിന്ന് അവയെ പൊൾലയാക്കുന്നു. നേരിയ രീതിയിൽ ആക്രമണ വിധേയമായ കിഴങ്ങുകൾ കയ്പ്പുള്ളതും ഭക്ഷണത്തിന്‌ യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു<ref name="കർഷകശ്രീ‍"/>.
 
 
കീടങ്ങളെ നശിപ്പിക്കുന്നതിലേക്കായി; കീടാക്രമണം ഉണ്ടായിട്ടുള്ള മുൻ വിളയുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തുനിന്നും പൂർണ്ണമായും നീക്കം ചെയ്യേണ്ടതാണ്‌. കീട ബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ തലപ്പുകളും കിഴങ്ങുകളും കൃഷിക്കായി തിരഞ്ഞെടുക്കുക. മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടൺ [[കമ്യൂണിസ്റ്റ് പച്ച|കമ്മ്യൂണിസ്റ്റ് പച്ചയുടെ]] ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന്‌ സഹായകരമാകും. കൂടാതെ നട്ട് 65 ദിവസം പ്രായമാകുമ്പോൾ ഫെന്തയോൺ, ഫെനിട്രോതയോൺ എന്നിവയിൽ ഏതെങ്കിലും ഒന്ന് 0.05% വീര്യത്തിൽ മണ്ണ് കുതിരുന്ന വിധത്തിൽ ഒഴിച്ചുകൊടുക്കുകയുമാകാം. ഇവയെക്കൂടാതെ നട്ട് 50 മുതൽ 80 വരെ ദിവസ്പ്രായത്തിൽ മധുരക്കിഴങ്ങുതന്നെ ഏകദേശം 100 ഗ്രാം തൂക്കമുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ച് കൃഷിയിടത്തിൽ അവിടവിടെയായി അഞ്ചുമീറ്റർ ഇടവിട്ട് വയ്ക്കുക. പത്തുദിവസത്തെ ഇടവേളകളിൽ ഇത്തരം കെണികൾ ഉപയോഗിച്ച് കീടത്തെ ആകർഷിച്ച് നശിപ്പിക്കാവുന്നതാണ്‌. കൂടാതെ ഓരോ 100 ചതുരശ്ര മീറ്ററിലും ഓരോ [[ഫിറമോൺ|ഫിറമോൺ കെണി]] ഉപയോഗിച്ച് ഈ കീടത്തിന്റെ ആൺ വർഗ്ഗത്തെ ആകർഷിച്ചും നശിപ്പിക്കാവുന്നതാണ്<ref name="കർഷകശ്രീ‍"/>‌.
Line 56 ⟶ 53:
* ചക്കരവള്ളി
* ആനക്കൊമ്പൻ തുടങ്ങിയവ നാടൻ ഇനങ്ങളാണ്<ref name="കർഷകശ്രീ‍"/>‌.
 
* എച്ച്-1
* എച്ച്-42
Line 67 ⟶ 63:
* ശ്രീ വരുൺ
* ശ്രീ കനക എന്നിവ അത്യുത്പാദനശേഷിയുള്ള പുതിയ ഇനങ്ങളാണ്‌<ref name="കർഷകശ്രീ‍"/>.
 
== ചിത്രശാല ==
<gallery>
File:Sweet_Potato_-_മധുരക്കിഴങ്ങ്.JPG|മധുരക്കിഴങ്ങ്
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/മധുരക്കിഴങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്