"എഡ്വേർഡ് സ്‌നോഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59:
[[സി.ഐ.എ.|സി.ഐ.എ.യുടെ]] മുൻ ടെക്‌നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു '''എഡ്വേർഡ് ജോസഫ് സ്‌നോഡെൻ''' (21 ജൂൺ 1983). [[മൈക്രോസോഫ്റ്റ്]], [[യാഹൂ]], [[ഗൂഗിൾ]] എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപ്പത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. അമേരിക്കൻ സർക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോർച്ചയാണിതെന്നു കരുതപ്പെടുന്നു.<ref>{{cite news|title=ചോർത്തൽ രഹസ്യം പരസ്യമാക്കിയ സ്‌നോഡെനെ കാണാതായി|url=http://www.mathrubhumi.com/story.php?id=367693|accessdate=2013 ജൂൺ 11|newspaper=മാതൃഭൂമി|date=http://www.mathrubhumi.com/story.php?id=367693}}</ref>
==പ്രിസം പദ്ധതി==
ഗൂഗിൾ യാഹു, മൈക്രോ സോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ ഇൻറെർനെറ്റ് സർവ്വറുകളിലേക്ക് പിൻവാതിലിലൂടെ യഥേഷ്ടം കടന്നു കയറാനുള്ള രഹസ്യ സംവിധാനത്തെയാണ് പ്രിസം പദ്ധതി എന്നറിയപ്പെടുന്നത്. അമേരിക്കയെയും അമേരിക്കൻ പക്ഷത്ത് നിൽക്കുന്ന രാജ്യങ്ങളെയും എതിർക്കുന്ന ഭീകരവാദികൾ സൈബർ ആക്രമണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് അമേരിക്കൻ ദേശീയ രഹസ്യാനേഷണ തലവൻ ജെയിംസ് ആർ ക്ലാപ്പർ അവകാശപ്പെട്ടിരുന്നു.<ref>{{cite web|title=വിവര മോഷണം; പ്രിസം പദ്ധതിയെ പറ്റി വിശദീകരണവുമായി അമേരിക്ക രംഗത്ത്|url=http://www.reporteronlive.com/2013/06/09/23528.html|publisher=www.reporteronlive.com|accessdate=2013 ജൂൺ 12}}</ref>
 
2007ൽ തയ്യാറാക്കിയ ഈ പദ്ധതി ന് പ്രസിഡന്റ് ബറാക് ഒബാമയുടെ ദിവസേനയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി മാറിയെന്നും ഗാർഡിയൻ പത്രം റിപ്പേർട്ട് ചെയ്തിരുന്നു.<ref>{{cite news|first=Glenn Greenwald|last=Ewen MacAskill|title=Boundless Informant: the NSA's secret tool to track global surveillance data|url=http://www.guardian.co.uk/world/2013/jun/08/nsa-boundless-informant-global-datamining|accessdate=2013 ജൂൺ 12|newspaper=guardian|date=11 June 2013}}</ref> വെബ്സൈറ്റുകളുടെ സെർച്ച് ഹിസ്റ്ററി,​ ഇ-മെയിൽ,​ ലൈവ് ചാറ്റുകൾ എന്നിവ രഹസ്യമായി ശേഖരിക്കാൻ പ്രിസത്തിന് അനുമതിയുണ്ട്. 2007 മുതൽ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ നിരീക്ഷണത്തിലാണ്. ഈ പട്ടികയിൽ ഏറ്റവും ഒടുവിലായി എത്തിയത് ആപ്പിളാണ്,​ 2012 ഒക്ടോബറിൽ.
 
ആറു വർഷം മുൻപ് ആരംഭിച്ച 'പ്രിസം' ഇതിനോടകം 77,​000 ഇന്റലിജൻസ് റിപ്പോർട്ടുകളാണ് ചോർത്തിയതായി കരുതപ്പെടുന്നു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എഡ്വേർഡ്_സ്‌നോഡെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്