"വർത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q49749 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 10:
പരമ്പരാഗത സ്വനവിജ്ഞാനമനുസരിച്ച് മലയാളത്തിൽ രണ്ട് വർത്സ്യവ്യഞ്ജനങ്ങളാണുള്ളത്.
 
* നിന്റെ, എന്റെ, തുടങ്ങിയ വാക്കുകളിൽ 'റ' എന്ന ലിപി പ്രതിനിധീകരിക്കുന്ന ശബ്ദമാണ് ആദ്യത്തേത്. ഇതൊരു ഖരവ്യഞ്ജനമാണ്. ഇതിന് സ്വന്തമായി ഒരു ലിപിയില്ല. 'റ'കാരത്തിന്റെ ലിപിയാണ് ഉപയോഗിച്ചുവരുന്നത്. ഇതിനെ സൂചിപ്പിക്കാൻ [[കേരളപാണിനി]] തമിഴിലെ 'ട'യുടെ ലിപിക്ക് സമാനമായ [[File:Malayalam TTTAVartsya-ta.pngjpg|25px20px|alt= ട (വർത്സ്യം)]] എന്നൊരു ലിപി ആവിഷ്കരിച്ച് തന്റെ വ്യാകരണഗ്രന്ഥങ്ങളിൽ ഉപയോഗിച്ചെങ്കിലും മറ്റൊരിടത്തും അത് പ്രചരിച്ചില്ല. 'റ്റ' എന്ന ലിപി ഈ വർത്സ്യശബ്ദത്തിന്റെ ഇരട്ടിപ്പാണ് സൂചിപ്പിക്കുന്നത്. പാ'''റ്റ''', ക'''റ്റ''' തുടങ്ങിയ വാക്കുകളിലുള്ള 'റ്റ' ഈ ശബ്ദത്തിന്റെ ഇരട്ടിപ്പാണ്.
 
* ആന, പനി, വിന തുടങ്ങിയ വാക്കുകളിൽ 'ന' എന്ന ലിപി പ്രതിനിധീകരിക്കുന്ന ശബ്ദമാണ് അടുത്തത്. ഇതൊരു അനുനാസികവ്യഞ്ജനമാണ്. തമിഴിൽ ഇതിന് സ്വന്തമായി 'ன' എന്ന ലിപിയുണ്ടെങ്കിലും, [[മലയാളം|മലയാളത്തിലും]], [[സംസ്കൃതം|സംസ്കൃതത്തിലും]], [[ഹിന്ദി]], [[ബംഗാളി]], തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും ഇതിന് സ്വന്തമായി ലിപിയില്ല. മലയാളത്തിൽ ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതിന് 'ന'കാരത്തിന്റെ ലിപിയാണ് ഉപയോഗിച്ചുവരുന്നത്. ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതിനായി [[കേരളപാണിനി]] '[[File:Malayalam NNNAVartsya-na.pngjpg|25px20px|alt= ന (വർത്സ്യം)]]' എന്നൊരു ലിപി ആവിഷ്കരിച്ച് തന്റെ വ്യാകരണഗ്രന്ഥങ്ങളിൽ ഉപയോഗിച്ചെങ്കിലും മറ്റൊരിടത്തും അത് പ്രചരിച്ചില്ല. തിന്നുക, തെന്നൽ, പിന്നണി തുടങ്ങിയ വാക്കുള്ളിലെ 'ന്ന' എന്ന ലിപി സൂചിപ്പിക്കുന്നത് ഈ അക്ഷരത്തിന്റെ ഇരട്ടിപ്പാണ്. ഇരട്ടിച്ച അക്ഷരത്തിനു കേരളപാണിനി '[[File:Malayalam NNNA2 doubled.png|20px|alt= ന്ന (വർത്സ്യം)]]' എന്ന ലിപിയായിരുന്നു നിർദേശിച്ചിരുന്നത്.
 
ഈ അക്ഷരങ്ങളെ [[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] [[വർഗാക്ഷരങ്ങൾ|വർഗീയ വ്യഞ്ജനാക്ഷരങ്ങളിൽ]] ഉൾപ്പെടുത്താനും കേരളപാണിനി ശ്രമിച്ചു. മൂർധന്യവ്യഞ്ജനങ്ങളെ ഉൾക്കൊള്ളുന്ന 'ട'വർഗത്തിനും ദന്ത്യവ്യഞ്ജനങ്ങളെ ഉൾക്കൊള്ളുന്ന 'ത'വർഗത്തിനും ഇടയിലായി ഈ രണ്ട് വർത്സ്യവ്യഞ്ജനാക്ഷരങ്ങളെയും ഉൾപ്പെടുത്തി ഖരവും അനുനാസികവും മാത്രമുള്ള '[[File:Malayalam TTTAVartsya-ta.pngjpg|25px20px|alt= ട (വർത്സ്യം)]]'വർഗം എന്നൊരു വർഗം അദ്ദേഹം നിർദേശിച്ചു. എന്നാൽ, പ്രായോഗിക അക്ഷരമാലയിൽ ഇതിന് സ്ഥാനം കണ്ടെത്താനായില്ല.
 
===ആധുനിക സ്വനവിജ്ഞാനപ്രകാരം===
 
ആധുനിക സ്വനവിജ്ഞാനം [[File:Malayalam TTTAVartsya-ta.pngjpg|25px20px|alt= ട (വർത്സ്യം)]], [[File:Malayalam NNNAVartsya-na.pngjpg|25px20px|alt= ന (വർത്സ്യം)]] എന്നിവയ്ക്കു പുറമേ ര, റ, ല, എന്നിവയെയും വർത്സ്യസ്വനിമങ്ങളായി പരിഗണിക്കുന്നു. വർത്സ്യപരസ്ഥാനീയമാണ് ([[ദന്ത്യവർത്സ്യം]]) 'റ'കാരം. [[File:Malayalam TTTAVartsya-ta.pngjpg|25px20px|alt= ട (വർത്സ്യം)]], [[File:Malayalam NNNAVartsya-na.pngjpg|25px20px|alt= ന (വർത്സ്യം)]] എന്നിവ മലയാളത്തിൽ ലിപിസ്വീകാരം നേടാത്ത വർണ്ണങ്ങളാണ്. കേരളപാണിനി നിർദ്ദേശിച്ച ലിപികളാണ് ഇവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇവ സ്പർശവ്യഞ്ജനങ്ങളാണ്. മലയാളത്തിൽ സ്വനിമികമായ വ്യതിരിക്തതയോടെ നിൽക്കുന്ന ഈ വർണ്ണങ്ങളെ ഏ.ആർ. വർത്സ്യവർഗ്ഗം എന്ന പേരിൽ വർഗ്ഗാക്ഷരമായി പരിഗണിച്ചിട്ടുണ്ട്.
 
==ഇവകൂടി കാണുക==
"https://ml.wikipedia.org/wiki/വർത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്