"ആന്ധ്രാപ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.) ചിഹ്നങ്ങൾ
വരി 34:
ബിസി നാലാം നൂറ്റാണ്ടിൽ [[മൗര്യ രാജവംശം|മൗര്യന്മാർ]] ആന്ധ്രയുടെ മേൽ അധികാരമുറപ്പിച്ചു. മൗര്യരാജവംശം തകർന്നപ്പോൾ [[സതവാഹന രാജവംശം]] ബിസി 3ആം നൂറ്റാണ്ടിൽ ആന്ധ്രയെ സ്വതന്ത്രമാക്കി. സതവാഹനമാരിലെ പതിനേഴാമത്തെ രാജാവായ ഹലൻ ഏറെ പ്രസിദ്ധനായി. അവരുടെ ഭരണകാലത്ത് കലയ്ക്കും സാഹിത്യത്തിനും വളരം പ്രാധാന്യം സിദ്ധിച്ചു. നാനൂറിലേറെ വർഷം സതവാഹനന്മാർ രാജ്യം ഭരിച്ചതായി രേഖകളുണ്ട്. മൌര്യൻമാരുടെ ഭരണം പോലെ ശക്തമായിരുന്നു സതവാഹനൻമാരുടെയും ഭരണം. ഗുണ്ടൂരിലെ അമരാവതിയും സതവാഹനൻമാരുടെ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്ത് റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതിനു തെളിവായി റോമൻ നാണയങ്ങൾ ആ പ്രദേശത്ത് നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതസ്മാരകങ്ങളിൽ അധികവും സ്ഥാപിക്കപ്പെട്ടത് അക്കാലത്തായിരുന്നു. തച്ചുശാസ്ത്രത്തിൽ അമരാവതി എന്നൊരു സമ്പ്രദായത്തിനും തുടക്കം കുറിച്ചു. സാതവാഹനന്മാരിലെ അവസാനത്തെ രാജാവ് യജ്ഞ ശ്രീ ശാതകർണ്ണി ആയിരുന്നു. എ.ഡി. 170-മാണ്ടിൽ ഭരിച്ച അദ്ദേഹം 29 കൊല്ലത്തെ ഭരണത്തിനിടയിൽ ശകൻമാർ പിടിച്ചടക്കിയ രാജ്യഭാഗങ്ങളെല്ലാം വീണ്ടെടുത്തു. എഡി 220ൽ സതവാഹന്മാർ ക്ഷയിച്ചപ്പോൾ [[ഇക്ഷ്വാകു രാജവംശം]], [[ചോള രാജവംശം]], [[പല്ലവ രാജവംശം]], ആനന്ദഗോത്രികർ, [[ചാലൂക്യ രാജവംശം|കിഴക്കൻ ചാലൂക്യന്മാർ]] തുടങ്ങി പല രാജവംശങ്ങൾ തെലുങ്കുദേശം ഭരിച്ചു. [[കടപ്പ]] പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ലിഖിതങ്ങൾ ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു. [[പ്രാകൃതം]], [[സംസ്കൃതം]] ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ്. വിനുകോണ്ടയിൽ നിന്നു ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. പിന്നീട് കിഴക്കൻ ചാലൂക്യന്മാർ [[വെൻഗി]] തലസ്ഥാനമാക്കി കുറേക്കാലം ആന്ധ ഭരിച്ചു. ഏകദേശം 1022 ADയിൽ ചാലൂക്യരാജാവ് രാജരാജനരേന്ദ്രൻ രാജമുന്ദ്രിയിൽ നിന്ന് ഭരണം നടത്തി.
 
{| class="wikitable" cellspacing="1" style="float:right; width:260px; margin:0 0 1em 1em; background:#f4f5f6; border:1px #c6c7c8 solid; font-size:90%;"
|-
| colspan="2" style="background:#c2d6e5; text-align:center;"| ''' ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ'''
|-
|-
| style="padding-left: 1em; padding-right: 2em;" | '''മൃഗം'''
| [[കൃഷ്ണമൃഗം]]
|-
| style="padding-left: 1em; padding-right: 2em;" | '''പക്ഷി'''
| [[പനങ്കാക്ക]]
|-
| style="padding-left: 1em; padding-right: 2em;" | '''പുഷ്പം'''
| [[ആമ്പൽ]]
|-
| style="padding-left: 1em; padding-right: 2em;" | '''വൃക്ഷം'''
| [[ആര്യവേപ്പ്]]
|-
| style="padding-left: 1em; padding-right: 2em;" | '''നൃത്തം'''
| [[കുച്ചിപ്പുടി]]
|-
| ചിഹ്നം || പൂർണ്ണകുംഭം (పూర్ణకుంభం)
|}
=== മധ്യകാലം ===
12ഉം 13ഉം നൂറ്റാണ്ടുകളിൽ പൽനാട് യുദ്ധത്തോടെ ചാലൂക്യവംശം ക്ഷയിക്കുകയും കാക്കാതിയ രാജ്യവംശം ശക്തിപ്രാപിക്കുകയും ചെയ്തു. ഇവർ തെലുങ്ക് ഭാഷാപ്രദേശങ്ങളെ ഒന്നിപ്പിച്ചു. AD 1323ഇൽ [[ദൽഹി]] [[Delhi Sultanate|സുൽത്താൻ]] ഗിയാസുദ്ദീൻ [[തുഗ്ലക് രാജവംശം|തുഗ്ലക്ക്]] പട്ടാളത്തെ അയച്ച് [[Warangal|വാറങ്കൽ]] കൈവശപ്പെടുത്തുകയും, പ്രതാപരുദ്രരാജാവിനെ തടവിലാക്കുകയും ചെയ്തു. മുസുനുറി നായക്മാർ വാറങ്കൽ തിരിച്ചുപിടിച്ച് 1326 മുതൽ 50 വർഷക്കാലം ഭരണം നടത്തി.
"https://ml.wikipedia.org/wiki/ആന്ധ്രാപ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്