"ആന്ധ്രാപ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1159 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) ചിത്രം
വരി 22:
[[ഇന്ത്യ|ഇന്ത്യയുടെ]] തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ '''ആന്ധ്രാപ്രദേശ്‌''' ([[തെലുങ്ക്]]:ఆంధ్ర ప్రదేశ్ ). [[തെലുങ്ക്|തെലുങ്ക്‌ ഭാഷ]] മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം [[ഹൈദരാബാദ്]] ആണ്‌. വടക്ക്‌ [[ഛത്തീസ്ഗഡ്‌]], [[ഒറീസ]], [[മഹാരാഷ്ട്ര]]; തെക്ക്‌ [[തമിഴ്‌നാട്‌]]; കിഴക്ക്‌ [[ബംഗാൾ ഉൾക്കടൽ]]; പടിഞ്ഞാറ്‌ [[കർണ്ണാടക]] എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ നാലാമതും ജനസംഖ്യ അടിസ്ഥാനത്തിൽ അഞ്ചാമതും വലിയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
 
ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ക്റ്ഷികൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് [[കൃഷ്ണ നദി|കൃഷ്ണയും]] [[ഗോദാവരി നദി|ഗോദാവരിയും]]. [[പുതുച്ചേരി]] (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ [[യാനം]] ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്തിഥി ചെയ്യുന്നത്സ്ഥിതിചെയ്യുന്നത്.
 
മുൻ കാലങ്ങളിൽ ഈ പ്രദേശം ''ആന്ധ്രാപഥം'', ''ആന്ധ്രാദേശം'', ''ആന്ധ്രാവനി'', ''ആന്ധ്രാ വിഷയ'' എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന [[ഹൈദരാബാദ്]], ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.
വരി 32:
ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം കുബേരകൻ എന്ന രാജാവ് ഭരിച്ചിരുന്ന ഒരു തീരദേശരാജ്യം ആദ്യകാലത്ത് ഇവിടെ നിലവിലിരുന്നു. പ്രതിപാലപുര (ഭട്ടിപ്റോലു) ആയിരുന്നു ഈ രാജ്യത്തിന്റെ തലസ്താനം. ധന്യകതാക/ധരണികോട്ട (ഇന്നത്തെ [[അമരാവതി]]) ഇതേ കാലഘട്ടത്തിലെ ഒരു പ്രധാനസ്ഥലമായിരുന്നിരിക്കണം, [[ഗൗതമബുദ്ധൻ]] ഇവിടം സന്ദർശിച്ചതായി പരാമർശങ്ങൾ ഉണ്ട്. പ്രാചീന റ്റിബറ്റൻ എഴുത്തുകാരനായ താരാനാഥ് ഇങ്ങനെ വിവരിക്കുന്നു, " ബോധോദയത്തിനു ശേഷമുള്ള വർഷത്തിലെ [[ചൈത്രം|ചൈത്രമാസത്തിൽ]] [[പൗർണ്ണമി]] രാവിൽ ധന്യകതാകയിലെ സ്തൂപത്തിൽ ബുദ്ധൻ "glorious lunar mansions" മണ്ഡലം ദീപ്തമാക്കി. (കാലചക്ര)"
 
B. Cബിസി നാലാം നൂറ്റാണ്ടിൽ [[മൗര്യ രാജവംശം|മൗര്യന്മാർ]] ആന്ധ്രയുടെ മേൽ അധികാരമുറപ്പിച്ചു. മൗര്യരാജവംശം തകർന്നപ്പോൾ [[സതവാഹന രാജവംശം]] ബിസി 3ആം നൂറ്റാണ്ടിൽ ആന്ധ്രയെ സ്വതന്ത്രമാക്കി. സതവാഹനമാരിലെ പതിനേഴാമത്തെ രാജാവായ ഹലൻ ഏറെ പ്രസിദ്ധനായി. അവരുടെ ഭരണകാലത്ത് കലയ്ക്കും സാഹിത്യത്തിനും വളരം പ്രാധാന്യം സിദ്ധിച്ചു. നാനൂറിലേറെ വർഷം സതവാഹനന്മാർ രാജ്യം ഭരിച്ചതായി രേഖകളുണ്ട്. മൌര്യൻമാരുടെ ഭരണം പോലെ ശക്തമായിരുന്നു സതവാഹനൻമാരുടെയും ഭരണം. ഗുണ്ടൂരിലെ അമരാവതിയും സതവാഹനൻമാരുടെ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്ത് റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതിനു തെളിവായി റോമൻ നാണയങ്ങൾ ആ പ്രദേശത്ത് നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതസ്മാരകങ്ങളിൽ അധികവും സ്ഥാപിക്കപ്പെട്ടത് അക്കാലത്തായിരുന്നു. തച്ചുശാസ്ത്രത്തിൽ അമരാവതി എന്നൊരു സമ്പ്രദായത്തിനും തുടക്കം കുറിച്ചു. സാതവാഹനന്മാരിലെ അവസാനത്തെ രാജാവ് യജ്ഞ ശ്രീ ശാതകർണ്ണി ആയിരുന്നു. എ.ഡി. 170-മാണ്ടിൽ ഭരിച്ച അദ്ദേഹം 29 കൊല്ലത്തെ ഭരണത്തിനിടയിൽ ശകൻമാർ പിടിച്ചടക്കിയ രാജ്യഭാഗങ്ങളെല്ലാം വീണ്ടെടുത്തു. എഡി 220ൽ സതവാഹന്മാർ ക്ഷയിച്ചപ്പോൾ [[ഇക്ഷ്വാകു രാജവംശം]], [[ചോള രാജവംശം]], [[പല്ലവ രാജവംശം]], ആനന്ദഗോത്രികർ, [[ചാലൂക്യ രാജവംശം|കിഴക്കൻ ചാലൂക്യന്മാർ]] തുടങ്ങി പല രാജവംശങ്ങൾ തെലുങ്കുദേശം ഭരിച്ചു. [[കടപ്പ]] പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ലിഖിതങ്ങൾ ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു. [[പ്രാകൃതം]], [[സംസ്കൃതം]] ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ്. വിനുകോണ്ടയിൽ നിന്നു ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. പിന്നീട് കിഴക്കൻ ചാലൂക്യന്മാർ [[വെൻഗി]] തലസ്ഥാനമാക്കി കുറേക്കാലം ആന്ധ ഭരിച്ചു. ഏകദേശം 1022 ADയിൽ ചാലൂക്യരാജാവ് രാജരാജനരേന്ദ്രൻ രാജമുന്ദ്രിയിൽ നിന്ന് ഭരണം നടത്തി.
 
=== മധ്യകാലം ===
12ഉം 13ഉം നൂറ്റാണ്ടുകളിൽ പൽനാട് യുദ്ധത്തോടെ ചാലൂക്യവംശം ക്ഷയിക്കുകയും കാക്കാതിയ രാജ്യവംശം ശക്തിപ്രാപിക്കുകയും ചെയ്തു. ഇവർ തെലുങ്ക് ഭാഷാപ്രദേശങ്ങളെ ഒന്നിപ്പിച്ചു. AD 1323ഇൽ [[ദൽഹി]] [[Delhi Sultanate|സുൽത്താൻ]] ഗിയാസുദ്ദീൻ [[തുഗ്ലക് രാജവംശം|തുഗ്ലക്ക്]] പട്ടാളത്തെ അയച്ച് [[Warangal|വാറങ്കൽ]] കൈവശപ്പെടുത്തുകയും, പ്രതാപരുദ്രരാജാവിനെ തടവിലാക്കുകയും ചെയ്തു. മുസുനുറി നായക്മാർ വാറങ്കൽ തിരിച്ചുപിടിച്ച് 1326 മുതൽ 50 വർഷക്കാലം ഭരണം നടത്തി.
 
=== വിജയനഗരം ===
{{പ്രലേ|വിജയനഗര സാമ്രാജ്യം}}
 
സംഗമൻറെ പുത്രൻമാരായ ഹരിഹരനും ബുക്കനും ചേർന്നാണ് വിജയനഗരം സ്ഥാപിച്ചത്. ഇന്നത്തെ ആന്ധ്രാ പ്രദേശിലേയും കർണ്ണാടകത്തിലേയും ഏതാനും പ്രദേശങ്ങൾ ഉൾപ്പെട്ട ചെറിയൊരു രാജ്യമാണ് ഹരിഹരൻറെ കീഴിലുണ്ടായിരുന്നത്. എന്നാൽ രാജ്യം വികസിപ്പിക്കുവാൻ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞു. ഹരിഹരൻറെ കാലശേഷം സഹോദരനായ ബുക്കൻ രാജാവായി. അച്ഛൻറെ സ്മരണയെ നിലനിർത്താൻ തങ്ങളുടെ വംശത്തിന് സംഗമ വംശം എന്ന് നാമകരണം ചെയ്തു.
=== തിളങ്ങുന്ന ചരിത്രം ===
സ്ത്രീകൾക്ക് പുരുഷൻമാരെപ്പോലെ മാന്യമായ സ്ഥാനം ലഭിച്ച സാമ്രാജ്യം, വിജയനഗര സാമ്രാജ്യത്തിൻറെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. ക്ഷേത്രനഗരമായും വിജയനഗരം കേൾവി കേട്ടു.
 
<!--
[[ചിത്രം:Map_AP_dist_all_shadedAndhra Pradesh districts map.pngsvg|thumb|400px|left|ആന്ധ്രപ്രദേശ്ആന്ധ്രപ്രദേശിലെ ജില്ലകൾ]]
-->
== ഭൂമിശാസ്ത്രം ==
 
[[പ്രമാണം:നാഗലാപുരം-ആന്ധ്രാപ്രദേശ്.jpg|ആന്ധ്രാപ്രദേശിന്റെ തെക്കേ അറ്റത്തെ മലനിരകളായ- നാഗലാപുരം മലകളുടെ ഒരു ദൃശ്യം|ലഘു]]
 
"https://ml.wikipedia.org/wiki/ആന്ധ്രാപ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്