"ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്, നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119:
നിലമ്പൂർ-ജനതപ്പടിയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദൈവാലയമാണ് ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്. 1929-ൽ സ്ഥാപിതമായ ദൈവാലയത്തിൽ എകദേശം 500-ലേറെ കുടുംബങ്ങളും 2500-ൽ പരം കത്തോലിക്കാ വിശ്വാസികളും ഈ ഇടവകയിലുണ്ട്.
==ചരിത്രം==
{{POV}}
[[നിലമ്പൂർ]] ചെറുപുഷ്പ ദൈവാലയത്തിന് ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം ഒന്നും തന്നെയില്ല. മുമ്പ് വിവിധ രൂപതകളുടെ കീഴിലും ഇപ്പോൾ മാനന്തവാടി രൂപതയുടെ കീഴിലും ഈ ദൈവാലയം പ്രവർത്തിച്ച് വരുന്നു. ദൈവാലയ ചരിത്രം വാമൊഴിയായിട്ടാണ് ഇന്നത്തെ തലമുറയിൽ എത്തിച്ചേർന്നിരിക്കുന്നത്.
[[നിലമ്പൂർ]] ചെറുപുഷ്പ ദൈവാലയത്തിന് ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം ഒന്നും തന്നെയില്ല. മുമ്പ് വിവിധ രൂപതകളുടെ കീഴിലും ഇപ്പോൾ മാനന്തവാടി രൂപതയുടെ കീഴിലും ഈ ദൈവാലയം പ്രവർത്തിച്ച് വരുന്നു. ദൈവാലയ ചരിത്രം വാമൊഴിയായിട്ടാണ് ഇന്നത്തെ തലമുറയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമായി ഒഴുകുന്ന ചാലിയാറിന്റെ തീരത്തേക്ക് കുടിയേറ്റക്കാർ വന്നത് ചരിത്രത്താളുകൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഫലഭൂയിഷ്ഠമായ മണ്ണും തേക്കിൻ കാടുകളും കാലാവസ്ഥയും നിലമ്പൂരിനെ കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയാക്കി.
1920-കളിലാണ് നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചതായി കാണുന്നത്.
1912-ൽ ഐറീഷുകാരൻ എഡ്വേർഡ് മാൽക്കം സായിപ്പ് ഇടിവണ്ണ പ്രദേശത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി റബ്ബർ കൃഷി ച്ചെയ്യുന്നതിന് മഞ്ചേരി കോവിലകത്ത് നിന്നും പാട്ട വ്യവസ്ഥയിൽ ഭൂമിയേറ്റെടുത്തതോടെയാണ് ഈ പ്രദേശത്ത് ക്രൈസ്തവ സാന്നിദ്ധ്യം ആരംഭിച്ചത്. എഡ്വേർഡ് മാൽക്കം സായിപ്പിനും, അദ്ദേഹത്തിന്റെ വിദേശികളും സ്വദേശികളുമായ കത്തോലിക്കാ വിശ്വാസികളുമായ ജോലിക്കാർക്കും ആത്മീയക്കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ഈ പ്രദേശത്ത് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഷൊർണ്ണൂരും മലപ്പുറത്തും മാത്രമേ കത്തോലിക്കാ ദൈവാലയങ്ങൾ ഉണ്ടായിരുന്നൊള്ളൂ. കത്തോലിക്കാവിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് കോഴിക്കോട് മെത്രാനായിയിരുന്ന ലിയോ പ്രിസേർപ്പിയ പിതാവ് ഷൊർണ്ണൂരിൽ നിന്നും ഒരു വൈദികന് മാസത്തിലൊരിക്കൽ നിലമ്പൂരിൽ വന്ന് ബലിയർപ്പിക്കുന്നതിന് അനുവാദം നൽകി. നിലമ്പൂർ പി.ഡ.ബ്ല്യു.ഡി. റസ്റ്റ് ഹൗസിലെ ഒരു മുറി വാടകയ്ക്കെടുത്താണ് ബലിയർപ്പിച്ചിരുന്നത്. ആദ്യകാലഘട്ടങ്ങളിലെ കുടിയേറ്റം കൃഷി മാത്രം ലക്ഷ്യമാക്കിയായിരുന്നില്ല. 1925-ൽ ചാവക്കാട്ടുകാരനായ വടക്കൂട്ട് മാത്യൂ , സഹോദരൻ വർഗ്ഗീസ് എന്നിവർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ലഭിച്ച് നിലമ്പൂരിൽ എത്തി താമസം ആരംഭിച്ചു.