"ഭൗമാന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
=== ട്രോപോസ്ഫിയർ ===
{{Main|ട്രോപോസ്ഫിയർ}}
അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ മണ്ഡലമാണ് ട്രോപോസ്ഫിയർ. വായുപിണ്ഡത്തിന്റെ മുക്കാൽ ഭാഗത്തോളവും ഈ മേഖലയിലാണ്. അന്തരീക്ഷ ജലാംശത്തിന്റെ പത്തിൽ ഒൻപത് ഭാഗവും ഈ മണ്ഡലത്തിൽ തങ്ങിനില്ക്കുന്നു. മലിനധൂളികൾ വ്യാപിക്കുന്നതും വ്യാപരിക്കുന്നതും ഇവിടെത്തന്നെ. അന്തരീക്ഷവിക്ഷോഭങ്ങളുടേതായ മേഖലയാണ് ഇത്. ഇവയുടെ ഫലമായി ഉണ്ടാകുന്ന അന്യോന്യപ്രക്രിയകളാണ് കാലാവസ്ഥാപ്രകാരങ്ങൾക്ക് പ്രേരകമാകുന്നത്. സംവഹനരീതിയിലുള്ള[[സംവഹന]]രീതിയിലുള്ള [[ചലനം]] കാരണം ഈ മണ്ഡലത്തിൽ വായുവിന്റെ ഗതിശീലം വർദ്ധിക്കുന്നു. [[ഭൂഭ്രമണം]], [[കര]], [[കടൽ]] എന്നിവയുടെ ആപേക്ഷികസ്ഥിതി, നിമ്നോന്നതപ്രകൃതി, ഭൂതലഘർഷണം എന്നിവയുടെ പ്രഭാവത്തിനു വഴങ്ങി വായു ആഗോളപരിസഞ്ചരണത്തിനു വിധേയമാകുന്നു. വിഭിന്ന സ്വഭാവങ്ങൾ ആർജിച്ച വായുപിണ്ഡങ്ങൾ കൂടിക്കലർന്നാണ് ആർദ്രോഷ്ണാവസ്ഥയിലെ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നത്. ഈ മണ്ഡലത്തിലെ താപനില ഉയരത്തിന് ആനുപാതികമായി കുറഞ്ഞുവരുന്നു. ക്രമമായ ഈ താപക്കുറച്ചിലാണ് അന്തരീക്ഷത്തിലെ [[താപക്ഷയമാനം]] (laps rate). കി.മീ. ന് 6.5<sup>o</sup>C എന്ന തോതിലാണ് ഊഷ്മാവ് കുറയുന്നത്. ട്രോപോമണ്ഡലത്തിന്റെ മുകൾപ്പരപ്പിലെ ശ.ശ. താപനില- 60<sup>o</sup>C ആണ്. ഈ മണ്ഡലത്തിലെ ജലാംശം, കാർബൺ ഡൈഓക്സൈഡ് എന്നിവ സൂര്യാതാപത്തിന്റെ ക്രമവിതരണമുൾപ്പെടെ ഭൂമിയുടെ താപനില സമീകരിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നു.
 
മധ്യരേഖയോടടുത്ത് ട്രോപോമണ്ഡലത്തിന്റെ സീമ 16-17 കി.മീ. വരെ എത്തുന്നു. എന്നാൽ ധ്രുവപ്രദേശങ്ങളിൽ ഉദ്ദേശം 6-7 കി.മീ. വരെ മാത്രമേ വരൂ. ട്രോപോസ്ഫിയറിന്റെ തൊട്ടുമുകളിലായുള്ള സീമാമേഖലയാണ് ട്രോപോപാസ്. ഉദ്ദേശം 5 കി.മീ. വ്യാപ്തിയുള്ള ഈ വിതാനത്തിൽ ഊഷ്മാവു സ്ഥിരമായി നില്ക്കുന്നു. എല്ലാ അക്ഷാംശങ്ങളിലും തുടർച്ചയായുള്ള ഒരു മേഖലയല്ല ഇത്. പ്രത്യേക അക്ഷാംശമേഖലകളിൽ വ്യക്തമായ വിച്ഛിന്നതകൾ കാണുന്നു.
"https://ml.wikipedia.org/wiki/ഭൗമാന്തരീക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്