"വിക്കിപീഡിയ സംവാദം:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.)No edit summary
വരി 9:
 
:മലയാളം വിക്കിപീഡിയ ഇംഗ്ലീഷ് വിക്കിപീഡിയുടെ ഉപപദ്ധതിയൊന്നുമല്ല. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇല്ല എന്ന് പറയുന്നത് വെറും തെറ്റിദ്ധാരണകൊണ്ടാണ്. ഉപകാരപ്രദമായ കാര്യങ്ങൾ ഇവിടെ മലയാളം വിക്കിപീഡിയർ കടമെടുക്കാറുണ്ടെന്ന് മാത്രം. മലയാളം വിക്കിപീഡിയ പല ശൈലികളിലും നയങ്ങളിലും ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് വ്യത്യസ്തമാണ്, അതിലൊക്കെ പരാതിയുണ്ടെങ്കിൽ മെറ്റയിൽ പറയുക. എന്നിരുന്നാലും, ഇതിവിടെ ചേർക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഞാനിപ്പോൾ ഓർക്കുന്നില്ല, ഒരു പക്ഷേ, പണ്ടത്തെ ഇംഗ്ലീഷ് വിക്കിപീഡിയ താളിൽ ഉണ്ടായിരുന്നതിനാലാവാം, അല്ലെങ്കിൽ ചിലപ്പോൾ ഇത് ചേർത്ത കാലത്ത് ഇവിടെ എന്തെങ്കിലും സാഹചര്യമുണ്ടാകാനിടയായതിനാലുമാവാം. എന്തായാലും, പരിഭാഷകൾക്ക് ഇംഗ്ലീഷ് വിക്കിപീഡിയയേക്കാളും ഇവിടെ സ്ഥാനമുണ്ടാകാനിടയുള്ളതിനാൽ, തോന്നുംപടി - അതായത് ഈ ''ബട്ടൺ'' എന്നൊക്കെയുള്ളതിന് ''പൂമൊട്ട്'' എന്നൊക്കെ പരിഭാഷപ്പെടുത്തന്ന തരം പരിഭാഷകൾ - തടയാൻ നയത്തിലൊരു വരി നല്ലതാണെന്നെന്റെ അഭിപ്രായം. :-) --[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 16:33, 3 ജൂൺ 2013 (UTC)
 
:: ബട്ടൺ എന്നതിനു പൂമൊട്ടു് എന്നു ചേർക്കുന്നതിനെക്കുറിച്ചോർത്തു് വേവലാതിപ്പെടേണ്ട. ഉപയോഗമില്ലാതെയാവുന്ന മലയാളപദങ്ങളുണ്ടു്. ബട്ടണു് പണ്ടു് പിത്താൻ എന്നു മലയാളികൾ പറഞ്ഞിരുന്നു. പറങ്കിഭാഷയിൽനിന്നു് (പോർത്തുഗീസ്) ആണു് പിത്താൻ എന്ന പ്രയോഗം മലയാളത്തിലേക്കു് വന്നതു്. ഇന്നിപ്പോൾ അതു മലയാളമാണെന്നു് ആരും പറയില്ല. പക്ഷെ കസേരയും മറ്റും ഇപ്പോഴും പ്രാബല്യത്തിലുണ്ടു്. കാലാകാലങ്ങളിൽ ചില വാക്കുകൾ പ്രചുരപ്രാചരത്തിലാവുകയും ചിലവ ലുബ്ധപ്രചാരത്തിലാവുകയും ചെയ്യും. പ്രചാരമുള്ള വാക്കുകൾ ആളുകൾ ഉപയോഗിക്കും. അതിനെതിരെ നിങ്ങൾ നയിക്കുന്ന യുദ്ധം സെർവാന്റിസിന്റെ ക്വിക്സോട്ട് എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു. [[ഉപയോക്താവ്:Sebinaj|Sebinaj]] ([[ഉപയോക്താവിന്റെ സംവാദം:Sebinaj|സംവാദം]]) 18:29, 3 ജൂൺ 2013 (UTC)
"കണ്ടെത്തലുകൾ അരുത്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.