"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
അക്കാലത്ത് ചൈനയില്‍ പ്രചരിച്ചിരുന്ന ബുദ്ധമതഗ്രന്ഥങ്ങളില്‍ മിക്കവയിലും പല തെറ്റുകളും കടന്നുകൂടിയിരുന്നു. പല പണ്ഡിതരും അവരുടേതായ വ്യാഖ്യാനങ്ങള്‍ നടത്തുകയും ആശയങ്ങള്‍ വളച്ചൊടിക്കുകയും ചെയ്തിരുന്നു. ത്സാങ്ങിനുണ്ടായ പല സംശയങ്ങളും തീര്‍ത്തു കൊടുക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ക്കോ അന്നത്തെ ആചാര്യന്മാര്‍ക്കോ ആയില്ല. പലരും ചേരി തിരിഞ്ഞ് തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാനും, ഗ്രന്ഥങ്ങളിലെ തെറ്റുകള്‍ പരിഹരിക്കാനും ബുദ്ധമത തത്വങ്ങള്‍ക്ക് ദേശഭേദാതിതമായ ഏകീകൃത രൂപം ഉണ്ടാക്കുവാനും അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ബുദ്ധഗ്രന്ഥങ്ങളുടെ മൂലരൂപം ഭാരതത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബുദ്ധമതതത്വങ്ങളുടെ അനര്‍ഘമായ സ്വഭാവ വൈശിഷ്ട്യം പില്‍ക്കാല തലമുറക്ക് നഷ്ടപ്പെടാതിരിക്കാനായി അതിന്റെ പാവനത്വം കാത്തുസൂക്ഷിക്കേണ്ടത് അദ്ദേഹം തന്റെ കടമയായി കരുതുകയും ബുദ്ധദേവന്റെ നാട്ടിലേക്ക് യാത്ര ചെയ്യുവാനും ഗ്രന്ഥങ്ങള്‍ കണ്ടെത്തി പകര്‍പ്പ് ഉണ്ടാക്കുവാനും അദ്ദേഹം തീരുമാനിച്ചു
===ഭാരതത്തില്‍===
[[Image:harshavardhana.jpg|thumb|400px|left|[[ഹര്‍ഷവര്‍ദ്ധനന്‍]] [[ചൈന|ചൈനീസ്]] സഞ്ചാരിയായ [[ഹുവാന്‍ഷ്വാന്‍ ത്സാങ് സാങ്ങ്|ഹുവാന്‍ഹുയാന്‍ സാങ്ങിനെ]] [[നളന്ദ|നളന്ദയില്‍]] വെച്ച് സ്വീകരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്ള ചുമര് ചിത്രം]]
അദ്ദേഹത്തിന്റെ 26-)ം വയസ്സിലാണ്‌ അദ്ദേഹം ഭാരതത്തിലേക്ക് യാത്ര തിരിച്ചത്. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തയിലൂടെയാണ്‌ അദ്ദേഹം ഭാരതത്തിലേക്ക് യാത്ര ചെയ്തത്. അക്കാലത്ത് ബുദ്ധമതമായിരുന്ന് അവിടങ്ങളില്‍ പ്രചരിച്ചിരുന്നത്. നഗരഹാരം, പുരുഷപുരം (പെഷവാര്‍), ഗാന്ധാരം (കാണ്ഡഹാര്‍), തക്ഷശില, സിംഹപുരം എന്നിവടങ്ങളിലുള്ള ബുദ്ധവിഹാരങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അതിനുശേഷം അദ്ദേഹം കാശ്മീരിലെത്തി. കാശ്മീര്‍ രാജാവ് അദ്ദേത്തിന്‌ ഹൃദ്യമായ സ്വീകരണമാണ്‌ നല്‍കിയത്. രണ്ടുവര്‍ഷം കാശ്മീരില്‍ ചിലവിട്ട പ്രധാന ശാസ്ത്രഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയ ശേഷം അദ്ദേഹം ദക്ഷിണ ദേശത്തിലേക്ക് യാത്രതിരിച്ചു. ജലന്ധരം (ജലന്ദര്‍), മഥുര, ബ്രഹ്മപുരം, അഹിക്ഷേത്രം എന്നിവടങ്ങളിലെ പ്രധാന ബുദ്ധവിഹാരങ്ങളില്‍ അദ്ദേഹം താമസിച്ചു പഠിച്ചു. അതിനുശേഷം അദ്ദേഹം കാനൂജിലെത്തി. ഹര്‍ഷവര്‍ദ്ധനായിരുന്നു അന്ന് കാനൂജിലെ ചക്രവര്‍ത്തി. തുടര്‍ന്ന് അയോദ്ധ്യ, കൗശംബി, വൈശാഖം, ശ്രാവസ്തി, കപിലവസ്തു, കാശി, മഗധ, ഗയ തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
 
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്