"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q399331 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 7:
| birth_name = അബ്ദുൽ മജീദ്
| birth_date = {{Birth date|1909|12|20}}
| birth_place = [[വക്കം]], [[തിരുവിതാംകൂർ | തിരുവിതാംകൂർ നാട്ടുരാജ്യം]], [[മദ്രാസ്‌ | മദ്രാസ്‌ സംസ്ഥാനം]], [[ബ്രിട്ടീഷ് രാജ്]]
| death_date = {{death date and age|2000|7|10|1909|12|20}}
| death_place = [[വക്കം (ഗ്രാമപഞ്ചായത്ത്) | വക്കം]], [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| death_cause =
| resting_place =
വരി 44:
 
== ജീവിതരേഖ ==
തിരുവിതാംകൂറിലെ പ്രശസ്തമായ മുസ്ലിം കുടുംബമായ പൂന്ത്രാൻ വിളാകത്ത്, സയിദ് മുഹമ്മദിന്റെയും മുഹമ്മദ് ബീവിയുടെയും നാലു മക്കളിൽ മൂത്തമകനായി [[1909]] [[ഡിസംബർ 20]]-ന്‌ [[തിരുവിതാംകൂർ]] നാട്ടുരാജ്യത്തിലെ [[വക്കം (ഗ്രാമപഞ്ചായത്ത്) | വക്കം]] ഗ്രാമത്തിൽ ജനിച്ചു. രണ്ട് സഹോദരന്മാരും (മുഹമ്മദ് അബ്ദ, അബ്ദുൽ ലത്തീഫ്) ഒരു സഹോദരിയും (സഫിയ ബീവി) അദ്ദേഹത്തിനുണ്ടായിരുന്നു. മജീദിന്റെ മാതൃസഹോദരൻ [[വക്കം അബ്ദുൽ ഖാദർ മൗലവി]] [[കേരളം|കേരളത്തിലെ]] മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു. മജീദിന്റെ പിതാവിന്റെ മാതൃകുടുംബം [[മധുര|മധുരയിൽനിന്നും]], മാതാവിന്റെ കുടുംബം [[ഹൈദരാബാദ്|ഹൈദരബാദിൽനിന്നും]] തിരുവിതാംകൂറിൽ വന്നു താമസമാക്കിയവരായിരുന്നു. [[അഞ്ചുതെങ്ങ്]] സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു മജീദ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന മജീദ്, രാഷ്ട്രീയത്തിനു പുറമെ [[വോളീബോൾ]], [[ഫുട്ബോൾ]] തുടങ്ങിയ കായിക വിനോദങ്ങളിൽ അതീവ തല്പരനായിരന്നു.
 
[[1936]]-ൽ വക്കം മൗലവിയുടെ സഹോദരപുത്രി, സുലേഹ ബീവിയെ വിവാഹം ചെയ്തു. 1937 ഫെബ്രുവരി 11-നായിരുന്നു അദ്യ മകളായ ഫാത്തിമയുടെ ജനനം. 1940-ൽ രണ്ടാമത്തെ മകളായ നജ്മ ജനിച്ചു. മജീദ്-സുലേഹ ദമ്പതികളുടെ മൂന്നാമത്തെ മകൾ ജനന സമയത്തും, നാലാമത്തെ മകൻ 6 മാസം പ്രായമുള്ളപ്പോഴും മരണപ്പെട്ടു. 1954-ൽ 14 വയസ്സുള്ള രണ്ടാമത്തെ മകളായ നജ്മയും മരിച്ചു. 1957 ഫെബ്രുവരി 18-നായിരുന്നു അഞ്ചാമത്തെ മകളായ ഷമീമയുടെ ജനനം.
 
== സ്വാതന്ത്ര്യസമരത്തിൽ ==
[[ശ്രീനാരായണഗുരു | ശ്രീനാരായണഗുരുവിന്റെയും]] തന്റെ മാതൃസഹോദരനായ വക്കം മൗലവിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായാണ് മജീദ് പൊതുരംഗത്തേക്ക് വരുന്നത്. [[ തിരുവിതാംകൂർ | തിരുവിതാംകൂറിൽ]] ദേശീയപ്രസ്ഥാനത്തിനു വേരുകളുണ്ടാകുമ്പോൾ വക്കം മജീദ് മുൻനിരയിൽതന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിൽ, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] മുൻകാല നേതാക്കളിൽ പ്രമുഖനായിരുന്നു മജീദ്. ദേശീയസമരത്തിന്റെ നിർണ്ണായകഘട്ടങ്ങളിൽ എല്ലാം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാൻ ഒരു മടിയുമ്മില്ലായിരുന്നു.[[1942]]-ൽ നടന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം | ക്വിറ്റ് ഇന്ത്യാ]] സമരത്തിൽ പങ്കെടുക്കുന്നതിൽ ധൈര്യം കാണിച്ച തിരുവിതാംകൂറിലെ ചുരുക്കം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു മജീദ്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും മാസങ്ങളോളം ജയിൽവാസമനുഭവിക്കുകയും ചെയ്തു.[[1947]]-ൽ "സ്വതന്ത്ര തിരുവിതാംകൂർ" എന്ന ആശയം ഉടലെടുത്തപ്പോൾ മജീദ് അതിനെ ശക്തമായി എതിർക്കുകയും, പിന്നീടു അതിനെതിരെ നടന്ന സമരത്തിൽ പങ്കെടുക്കുകയും ഏറെക്കാലം ജയിൽവാസമനുഭവിക്കുകയും ചെയ്തു.<ref> {{cite book | സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകൾ |authorlink= കെ. കരുണാകരൻ നായർ |title=സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകൾ, എഴുതിയത് കെ. കരുണാകരൻ നായർ (Malayalam version of "Who is Who of Freedom Fighters in Kerala" Edited by K. Karunakaran Nair) |publisher= KCHR publications|location=Kerala}}</ref>
 
== രാഷ്ട്രീയ-സാമൂഹിക രംഗത്ത് ==
[[പ്രമാണം:Member_of_TCSAMember of TCSA.jpg‎|thumb|250px|right| വക്കം മജീദ് (നിൽക്കുന്നവരിൽ വലത്തു നിന്ന് ഒന്നാമത്) [[തിരുവിതാംകൂർ | തിരു-കൊച്ചി]] നിയമസഭയിലെ അംഗങ്ങളുമൊത്ത് [[1950]]-ൽ ]]
 
കേരളീയ നവോത്ഥാനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും വളർന്നു വന്ന ഒരു തലമുറക്ക് വക്കം മജീദ് മാർഗദർശിയും ജ്ഞാനനിഷ്ഠനും സംഘാടകനും ന്യായവാധിയും എല്ലാമായിരുന്നു. ദേശീയപ്രസ്ഥാനത്തിൽ മുറിവുകളുണ്ടാക്കിയ ദ്വിരാഷ്ട്രവാദത്തിന്റെ ശക്തികൾക്കെതിരെ പോരാടിയ വക്കം മജീദ് സ്വന്തം സമുദയത്തിൽ നിന്ന് തന്നെ ഏറെ എതിർപ്പുകളും വെറുപ്പുകളും സമ്പാദിച്ചു. ഇന്ത്യ-പാകിസ്താൻ വിഭജനത്തെ അനുകൂലിച്ചവരെ ശക്തമായി എതിർത്ത അദ്ദേഹം വിഭ്ജനത്തെകുറിച്ച് ഇങ്ങനെ പറഞ്ഞു {{cquote|''മതനിരപേക്ഷമായ ഒരു ഇന്ത്യക്കു മാത്രമേ ജനങ്ങളുടെ ആത്മാവിനെയും ഹൃദയത്തെയും ഒരുമിച്ച് നിർത്തുവാൻ കഴിയു. ''}} സ്വാതന്ത്ര്യ ലബ്ധിക്കുശേഷം [[1948]]-ൽ അദ്ദേഹം [[തിരുവിതാംകൂർ | തിരു-കൊച്ചി]] നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[ആറ്റിങ്ങൽ]] നിയോജകമണ്ഡലത്തിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വക്കം മജീദ് കടുത്ത ദേശീയവാദിയായിട്ടായിരുന്നു നിയമസഭയിലെത്തിയത്. [[1952]]-ൽ തന്റെ നിയമസഭാംഗത്വം അവസാനിക്കുമ്പോൾ പ്രായോഗികരാഷ്ട്രീയത്തിന്റെ സ്ഥാപനവല്ക്കരിക്കപ്പെട്ട രീതിശാസ്ത്രം വക്കം മജീദിന് അന്യമായിരുന്നു.
[[മാനവേന്ദ്രനാഥ റോയ് | എം. എൻ. റോയിയുടെ]] ചിന്തകളെയും പ്രവർത്തനങ്ങളെയും ആദരവോടെ വീക്ഷിച്ചിരുന്ന വക്കം മജീദ് മനുഷ്യന്റെ ആത്യന്തികനന്മയിലാണ് എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ഭാവി കണ്ടിരുന്നത്. ഗാന്ധിജിയോടുള്ള സമീപനത്തിൽ തനിക്കു വന്ന മാറ്റത്തെചൊല്ലി തന്റെ സുഹൃത്തും തികഞ്ഞ ഗാന്ധിഭക്തനുമായ എ.പി. ഉദയഭാനുവുമായി വക്കം മജീദ് തർക്കിച്ചിരുന്നു.[[മഹാത്മാഗാന്ധി | ഗാന്ധി]] - [[ജവഹർലാൽ നെഹ്‌റു | നെഹ്‌റു]] - [[സർദാർ വല്ലഭായി പട്ടേൽ | പട്ടേൽ]] തുടങ്ങിയ നേതാക്കളിൽ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് പട്ടേലിനെയാണെന്ന് അദ്ദേഹം ഒരിക്കൽ തുറന്നടിച്ചു. എന്നാൽ വക്കം മജീദിലുള്ള വിശ്വാസവും ആദരവും ഒട്ടും കുറഞ്ഞിട്ടില്ലെന്നും, താൻ അംഗീകരിക്കുന്ന ഏക മുസ്ലിം ദേശീയവാദി വക്കം മജീദാണെന്നും ഉദയഭാനു ഒരു ലേഖനത്തിൽ എഴുതുകയുണ്ടായി. ശ്രീനാരായണഗുരുവിന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും ആഴത്തിൽ പഠിച്ചിട്ടുള്ള വക്കം മജീദ് ഗുരുവിനെക്കുറിച്ച് പറയുമ്പോഴെല്ലാം വാചാലനായി കണ്ടു. സത്യത്തിന്റെയും ആത്മനിഷ്ഠയുടെയും സഹിഷ്ണുതയുടെയും അർത്ഥതലങ്ങൾ ഒരു സമൂഹത്തിലാകമാനം സംക്രമിപ്പിച്ച ഗുരുദേവന്റെ സ്ന്ദേശങ്ങൾക്ക് മറ്റെന്നത്തേക്കാളും ഇന്നു പ്രസക്തിയുണ്ടെന്നു വക്കം മജീദ് തന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു.
 
== അവസാനകാലം ==
വരി 68:
* http://vmmrcblogspotcom.blogspot.com/2007/05/vakkom-majeed.html
{{IndiaFreedomLeaders}}
 
{{lifetime|1909|2000|ഡിസംബർ 20|ജൂലൈ 10}}
[[വർഗ്ഗം:1909-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2000-ൽ മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 20-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 10-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:ഇന്ത്യൻസ്വാതന്ത്ര്യസമരം]]
[[Categoryവർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്