"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

203 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (33 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q233265 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(വർഗ്ഗീകരണം:ജീവിതകാലം)
ബ്രൗണിങ്ങിന്റെ [[സാഹിത്യം|സാഹിത്യപ്രേമിയായ]] പിതാവ്, അപൂർവമായവയടക്കം ആറായിരത്തോളം വാല്യങ്ങളടങ്ങുന്ന ഒരു ഗ്രന്ഥശേഖരം സ്വരുക്കൂട്ടിയിരുന്നു. അങ്ങനെ ബൗദ്ധികവിഭവങ്ങൾ നിറഞ്ഞ ഒരു ചുറ്റുപാടിലാണ് റോബർട്ട് വളർന്നത്. ബ്രൗണിങ്ങിന് അമ്മയുമായി ഏറെ അടുപ്പമുണ്ടായിരുന്നു. ആംഗ്ലിക്കൻ വ്യവസ്ഥാപിത ധാർമ്മികതയുമായി വിഘടിച്ചുനിന്ന നോൺകൺഫോമിസ്റ്റു വിഭാഗത്തിന്റെ വീക്ഷണങ്ങൾ പിന്തുടർന്നിരുന്ന അവർ ഒരു സംഗീതപ്രേമി കൂടി ആയിരുന്നു.<ref name="Karlin9"/> പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ അനുജത്തി പിൽക്കാലങ്ങളിൽ സഹോദരന്റെ സഹചാരിയായി. സാഹിത്യത്തിലും കലയിലും മക്കൾക്കുള്ള താത്പര്യത്തെ പിതാവ് പ്രോത്സാഹിപ്പിച്ചിരുന്നു.<ref name="Karlin9"/> പന്ത്രണ്ടാമത്തെ വയസ്സിൽ ബ്രൌണിങ് ഒരു കവിതാഗ്രന്ഥം എഴുതിയെങ്കിലും പ്രസാധകരെ കണ്ടെത്താനാവതെ വന്നപ്പോൾ അതു നശിപ്പിച്ചു കളഞ്ഞു. രണ്ടു സ്വകാര്യസ്കൂളുകളിലെ പഠനത്തെ തുടർന്ന് ഔപചാരിക വിദ്യാഭ്യാസത്തെ കഠിനമായി വെറുക്കാൻ തുടങ്ങിയ ബ്രൗണിങ്ങിന്റെ തുടർന്നുള്ള പഠനം വീട്ടിൽ, പിതാവിന്റെ ഗ്രന്ഥശേഖരത്തെ ആശ്രയിച്ച്, ട്യൂട്ടർമാരുടെ സാഹായത്തോടെ ആയിരുന്നു.<ref name="Karlin9"/> പതിനാലു വയസ്സായപ്പോൾ അദ്ദേഹത്തിന് [[ഫ്രഞ്ച്]], പുരാതന ഗ്രീക്ക്, [[ഇറ്റാലിയൻ]], [[ലത്തീൻ]] ഭാഷകൾ വശമായിരുന്നു. കാല്പനികകവികളുടെ, പ്രത്യേകമായി [[പെഴ്സി ബിഷ് ഷെല്ലി|ഷെല്ലിയുടെ]] വലിയ ആരാധകനായിത്തീർന്നു അദ്ദേഹം. ഷെല്ലിയെ പിന്തുടർന്ന് [[നിരീശ്വരവാദം|നിരീശ്വരവാദവും]] [[സസ്യഭുക്ക്|സസ്യാഹാരനിഷ്ഠയും]] സ്വീകരിച്ച ബ്രൗണിങ്, പിന്നീട് അവ രണ്ടും ഉപേക്ഷിച്ചു. പതിനാറാമത്തെ വയസ്സിൽ [[ലണ്ടൻ]] സർവകലാശാലയിൽ [[ഗ്രീക്ക് ഭാഷ]] പഠിക്കാൻ തുടങ്ങിയ ബ്രൗണിങ് ഒരു വർഷത്തിനു ശേഷം ആ പദ്ധതി ഉപേക്ഷിച്ചു.<ref name="Karlin9"/>
 
[[അമ്മ|അമ്മയുടെ]] മതവിശ്വാസത്തിന്റെ അയാഥാസ്ഥിതികത, [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭാനുയായികൾക്ക്]] മാത്രം പ്രവേശനം അനുവദിച്ചിരുന്ന ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് സർവകലാശാലകളിലെ പ്രവേശനത്തിനു അദ്ദേഹത്തിനു തടസ്സമായി.<ref name="Karlin9"/> അമ്മയുടെ സംഗീതവാസന ഗണ്യമായി പിൻപറ്റിയിരുന്ന ബ്രൗണിങ്, ചില ഗാനങ്ങൾ ക്രമപ്പെടുത്തി. മാതാപിതാക്കളുടെ നിർബ്ബന്ധത്തെ അവഗണിച്ച് ഏതെങ്കിലും ജീവിതവൃത്തി പിന്തുടരുന്നതിൽ നിന്നു വിട്ടുനിന്ന അദ്ദേഹം [[കവിത|കവിതയ്ക്കായി]] സ്വയം സമർപ്പിച്ചു. 34-ആമത്തെ വയസ്സുവരെ വീട്ടിൽ തന്നെ കഴിഞ്ഞ ബ്രൗണിങ് വിവാഹിതനാകുന്നതു വരെ സാമ്പത്തികമായി കുടുംബത്തിന്റെ ആശ്രയത്തിലായിരുന്നു. മകന്റെ കവിതകളുടെ പ്രസാധനത്തെ പിതാവു പിന്തുണച്ചു. <ref name="Karlin9"/> ഏറെ യാത്ര ചെയ്തിരുന്ന ബ്രൗണിങ് 1834-ൽ ബ്രിട്ടണിലേക്കുള്ള ഒരു നയതന്ത്രസംഘത്തിന്റെ ഭാഗമായി. 1838-ലും 1844-ലും അദ്ദേഹം [[ഇറ്റലി|ഇറ്റലിയും]] സന്ദർശിച്ചു.<ref name="Karlin9"/>
 
== മദ്ധ്യവർഷങ്ങൾ ==
 
=== ഇറ്റലി ===
[[വിവാഹം|വിവാഹത്തിനു]] ശേഷം ഇലിസബത്തിന്റെ മരണം വരെയുള്ള കാലം ബ്രൗണിങ് [[ഇറ്റലി|ഇറ്റലിയിലാണു]] ജീവിച്ചത്. ആദ്യം പിസായിലും തുടർന്ന് ഫ്ലോറൻസിലെ കാസാ ഗ്യൂയിഡിയിലുമായിരുന്നു താമസം. (ഫ്ലോറൻസിലെ അവരുടെ വാസസ്ഥാനം ഇപ്പോൾ ആ ദമ്പതികളുടെ സ്മാരകമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.)<ref name="Karlin10"/> 1849-ൽ അവരുടെ ഏകസന്താനമായ തോമസ് വിയേദമാൻ ബാരറ്റ് ബ്രൗണിങ് പിറന്നു.<ref name="Karlin10"/> ഈ വർഷങ്ങളിൽ [[ഇറ്റലി|ഇറ്റലിയുടെ]] ആകർഷണത്തിൽ വന്ന ബ്രൗണിങ് ഇറ്റാലിയൻ കലയുടെ പഠനത്തിൽ മുഴുകി. ആ ദേശം തനിക്കു സർവകലാശാല ആയിരുന്നെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. [[വെനീസ്|വെനീസിനു]] പുറത്ത് വെനേറ്റോയിലെ അസോളോ എന്ന സ്ഥലത്ത് ബ്രൗണിങ് ഒരു വീടു വാങ്ങി.<ref>"ബാരറ്റ് ബ്രൗണിങ് [[ഇറ്റലി|ഇറ്റലിയിലെ]] അസോളോയിൽ മരിച്ചു; കവികളായ റോബർട്ട്, ഇലിസബത്ത് ബാരറ്റ് ബ്രൗണിങ്-മാരുടെ മകനായിരുന്ന കലാകാരൻ", [http://query.nytimes.com/gst/abstract.html?res=9501EFD61F31E233A2575AC0A9619C946396D6CF 1912 ജൂൺ 9-ന് ന്യൂ യോർക്ക് ടൈംസ് ദിനപ്പത്രത്തിൽ വന്ന ചരമക്കുറിപ്പ്].</ref> ഇലിസബത്തിന്റെ സമ്പാദ്യത്തിന്റെ ബലം കൊണ്ട് ബ്രൗണിങ് ദമ്പതിമാർക്ക് [[ഇറ്റലി|ഇറ്റലിയിൽ]] സൗഖ്യമായിരുന്നു. അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ ബ്രൗണിങ്ങിന്റെ കവിതകൾക്കു നേരേയുള്ള നിരൂപകനിന്ദ തുടർന്നു. ചാൾസ് കിങ്ങ്സ്ലിയെപ്പോലുള്ളവർ, വിദേശരാജ്യത്തിനു വേണ്ടി മാതൃഭൂമി വിട്ടുപോയതിന്റെ പേരിലും അദ്ദേഹത്തെ വിമർശിച്ചു.<ref name="Karlin10"/> ഫ്ലോറൻസിൽ ബ്രൗണിങ്, രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട "സ്ത്രീ-പുരുഷന്മാർ" (Men and Women) എന്ന സമാഹാരത്തിലെ കവിതകൾ രചിച്ചു;<ref name="Karlin10"/> പിന്നീട് ഈ കവിതകൾ ഏറെ പ്രശസ്തി നേടിയെങ്കിലും 1855-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അവ കാര്യമായൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
 
=== അംഗീകാരം ===
=== പക്വതയിലേയ്ക്ക് ===
==== മണികളും മാതളനാരങ്ങയും ====
[[പ്രമാണം: Pied Piper2.jpg|thumb|200px|left|ബ്രൗണിങ്ങിന്റെ "ഹാമെലിനിലെ കുഴലൂത്തുകാരൻ", മദ്ധ്യകാല [[യൂറോപ്പ്|യൂറോപ്പിലെ]] ഒരു നാടോടിക്കഥയുടെ കാവ്യരൂപമാണ്]]
[[ആൽഫ്രെഡ് ലോർഡ് ടെനിസൺ|ടെനിസനേയും]] കാർലൈലിനേയും പോലുള്ള പ്രഗത്ഭന്മാരിൽ നിന്നു പോലും സോർദെല്ലോ-യ്ക്ക് ലഭിച്ച നിശിതവിമർശനം ബ്രൗണിങ്ങിന്റെ പിൽക്കാലരചനകളെ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി. എട്ടു ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ച "മണികളും മാതളനാരങ്ങകളും" (Bells and Pomegranates) എന്ന പരമ്പരയിലെ കൃതികൾ ഇതിനു തെളിവായിരിക്കുന്നു. ഇതിലെ ആദ്യഖണ്ഡത്തിലാണ് ബ്രൗണിങ്ങിന്റെ "പിപ്പാ കടന്നു പോകുന്നു" (Pippa Passes) എന്ന പ്രസിദ്ധമായ ദീർഘകവിത ഉൾപ്പെടുത്തിയിരുന്നത്. [[ഇറ്റലി|ഇറ്റലിയിലെ]] അസോളോ നഗരത്തിലെ പട്ടുനെയ്ത്തുകാരിയായ പിപ്പാ എന്ന പെൺകുട്ടിയാണ് ഇതിലെ നായിക. ആണ്ടിൽ ആകെ ലഭിച്ചിരുന്ന ഏക അവധിദിവസമായ [[പുതുവത്സരം|പുതുവത്സരദിനത്തിന്റെ]] ആഹ്ലാദത്തിൽ അവളുടെ ചിന്താലോകം അവതരിപ്പിക്കുകയാണ് [[കവി]]. ഈ കവിതയിലെ താഴെക്കൊടുക്കുന്ന വരികൾ<ref name = "Pippa">[http://en.wikisource.org/wiki/Pippa_Passes/I Pippa Passes-I, Wiki Source]</ref> പരിഹാസം തുളുമ്പുന്നവയെങ്കിലും, ബ്രൗണിങ് കവിതയുടെ പ്രസാദഭാവത്തെ ഉദാഹരിക്കുന്നു:-
 
<references/>
 
 
{{lifetime|1812|1889|മേയ് 7|ഡിസംബർ 12}}
[[വർഗ്ഗം:1812-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1889-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 7-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 12-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഇംഗ്ലീഷ് കവികൾ]]
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1766446" എന്ന താളിൽനിന്ന് ശേഖരിച്ചത്