"റുഡ്യാർഡ് കിപ്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 88 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q34743 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 20:
'''ജോസഫ് റുഡ്യാർഡ് കിപ്ലിംഗ്''' (ജനനം - [[1865]] [[ഡിസംബർ 30]], മരണം - [[1936]] [[ജനുവരി 18]]) [[ഇന്ത്യ|ഇന്ത്യയിൽ]] ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ്. [[ജംഗിൾ ബുക്ക്]] (1894), ജംഗിൾ ബുക്ക് - 2(1895), വെറുതെചില കഥകൾ (Just So Stories (1902)), പൂക്സ് മലയിലെ പക്ക് (1906), കിം (നോവൽ)(1901), എന്നീ ബാല സാഹിത്യ കൃതികളും മാണ്ഡലേ (1890), [[ഗംഗാ ദിൻ]] (1890), എങ്കിൽ (If-) (1890) എന്നീ കവിതാ സമാഹാരങ്ങളും കിപ്ലിംഗിന്റെ പ്രശസ്തമായ രചനകളാണ്. അദ്ദേഹത്തിന്റെ ഇന്ത്യാ ജീവിതകാലത്തെ കഥകളിൽ “രാജാവാകാൻ പോകുന്ന മനുഷ്യൻ”, “മലകളിൽ നിന്നുള്ള കഥകൾ” എന്നീ കഥാസമാഹാരങ്ങൾ ഉൾപ്പെടുന്നു. ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.
 
[[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] തുടക്കത്തിലെ [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയിലെ]] പ്രശസ്തരായ എഴുത്തുകാരിൽ ഒരാളാണ് കിപ്ലിംഗ് . 1907-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം. ഇന്നും സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ബ്രിട്ടീഷ് കവിതാ പുരസ്കാരവും [[സർ]]] പട്ടവും ഉൾപ്പെടുന്നു. സർ പദവി അദ്ദേഹം നിരസിച്ചു. എങ്കിലും [[ജോർജ്ജ് ഓർവൽ|ജോർജ്ജ് ഓർവെലിന്റെ]] വാക്കുകളിൽ അദ്ദേഹം “ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായിരുന്നു“. മറ്റുള്ളവർ അദ്ദേഹത്തിന്റെ കൃതികളിൽ മുൻ‌വിധിയും ആക്രമണവും കാണുന്നു. അദ്ദേഹത്തെ ചുറ്റിയുള്ള വിവാദങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു നല്ല ഭാഗവും തുടർന്നു. നിരൂപകനായ ഡഗ്ലസ് കെറിന്റെ അഭിപ്രായത്തിൽ “കിപ്ലിംഗ് ഉൽക്കടമായ അഭിപ്രായവ്യത്യാസങ്ങൾ ഉണർത്താൻ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം ഉറക്കാത്തതാണ്”. പക്ഷേ യൂറോപ്യൻ സാമ്രാജ്യം അസ്തമിക്കുംതോറും അദ്ദേഹം ഈ സാമ്രാജ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന് നമ്മെ അറിയിക്കുന്ന വിവാദപുരുഷനെങ്കിലും താരതമ്യങ്ങളില്ലാത്ത കലാകാരനാവുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരി അദ്ദേഹത്തിനെ പരിഗണിക്കെപ്പെടേണ്ട ഒരു ശക്തിയാക്കുന്നു.”
 
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1901-1925}}
 
{{Bio-stub|Rudyard Kipling}}
 
{{lifetime|1865|1936|ഡിസംബർ 30|ജനുവരി 18}}
[[വർഗ്ഗം:1865-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1936-ൽ മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 30-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 18-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഇംഗ്ലീഷ് കവികൾ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ ബ്രിട്ടീഷുകാർ]]
 
 
{{Bio-stub|Rudyard Kipling}}
 
{{Link FA|en}}
"https://ml.wikipedia.org/wiki/റുഡ്യാർഡ്_കിപ്ലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്