"രാജാ രവിവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{Prettyurl|Raja Ravi Varma}}
{{Template:പ്രശസ്തരുടെ വിവരപ്പെട്ടി |ചിത്രം=Raja Ravi Varma.jpg|പേര്=രാജാ രവിവർമ്മ|birth_date=1848 [[ഏപ്രിൽ 29]]|birth_place=[[കിളിമാനൂർ]]|ജോലി=[[ചിത്രകാരൻ]]|death_date=1906 [[ഒക്ടോബർ 2]]|death_place=[[കിളിമാനൂർ]]}}
 
'''രാജാ രവിവർമ്മ'''(ചിത്രമെഴുത്തു കോയി തമ്പുരാൻ [[ഏപ്രിൽ 29]], [[1848]] - [[ഒക്ടോബർ 2]], [[1906]]): രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ [[ചിത്രകല|ചിത്രകലയുടെ]] ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.
 
== കുട്ടിക്കാലം ==
[[ചിത്രം:Raja_Ravi_VarmaRaja Ravi Varma,_There_Comes_Papa_ There Comes Papa (1893).jpg|thumb|150px|left|''അതാ അച്ഛൻ വരുന്നു'',<br />ഒരു രവിവർമ്മ ചിത്രം, ഈ ചിത്രത്തിൽ പുത്രവതിയായ മകളെ തന്നെയാണ്‌ രവിവർമ്മ മാതൃകയാക്കിയിരിക്കുന്നത്‌.]]
എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 [[ഏപ്രിൽ 29]]ന്‌ [[കിളിമാനൂർ കൊട്ടാരം|കിളിമാനൂർ കൊട്ടാരത്തിൽ]] ജനിച്ചു. പൂരൂരുട്ടാതി നാളിൽ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം.
കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ [[കിളിമാനൂർ]] കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും [[സ്വാതിതിരുനാൾ മഹാരാജാവ്‌|സ്വാതിതിരുനാൾ മഹാരാജാവിന്റെ]] ആസ്ഥാന ചിത്രകാരനും ആയിരുന്ന [[രാജരാജവർമ്മ]] കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു.
വരി 17:
 
== പ്രശസ്തിയിലേക്ക്‌ ==
[[ചിത്രം:Raja_Ravi_VarmaRaja Ravi Varma,_In_Contemplation In Contemplation.jpg|thumb|left|150px|''നിരാശാജനകമായ വാർത്ത '']]
രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച [[ബക്കിങ്ങ്‌ഹാം പ്രഭു|ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ]] ഛായാ ചിത്രം [[മദ്രാസ്‌]] ഗവൺമന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതോടെ രവിവർമ്മ പ്രശസ്തിയിലേക്ക്‌ ഉയർന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവർമ്മ ഉയരങ്ങൾ കീഴടക്കികൊണ്ടിരുന്നു. 'മൂടത്തു മഠത്തിൽ ചെന്നാൽ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങൾ പറയാൻ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു.
1871-ൽ മഹാരാജാവിൽ നിന്ന് അദ്ദേഹത്തിന്‌ വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ പല യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ 'മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്‌' ഒന്നാം സമ്മാനമായ സുവർണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നും പരക്കാൻ തുടങ്ങി. അതേകൊല്ലം തന്നെ [[വിയന്ന|വിയന്നയിൽ]] നടന്ന ലോകകലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങൾ രവിവർമ്മയുടെ പ്രതിഭയെ പ്രകീർത്തിച്ച്‌ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 1874-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനർഹമായി, അതോടു കൂടി രവിവർമ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിലേക്ക്‌ രവിവർമ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ്‌ തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തർജ്ജമക്ക്‌ മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറിയിരുന്നു.
വരി 91:
 
{{Painters from Kerala}}
 
{{Lifetime|1848|1906|ഏപ്രിൽ 29|ഒക്ടോബർ 2}}
[[വർഗ്ഗം:1848-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1906-ൽ മരിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 29-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 2-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/രാജാ_രവിവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്