"ഇവാനീസ് ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|John Chrysostom}}
[[പ്രമാണം: Johnchrysostom.jpg|thumb|200px|right|ആദ്യകാല ക്രിസ്തീയ സഭാപിതാവ് '''യോഹന്നാൻ ക്രിസോസ്തമസ്''' പ്രഭാഷണനൈപുണ്യത്തിന് പേരെടുത്തു. ''ക്രിസോസ്തമസ്'' എന്ന പേരിന് ''സ്വർണ്ണനാവുള്ളവൻ'' എന്നാണർത്ഥം]]
 
കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും ക്രിസ്തീയ സഭയുടെ ആദ്യകാലപിതാക്കന്മാരിൽ (ജനനംക്രി.വ. 347-നടുത്ത്; മരണം ക്രി.വ. 407) ഒരാളുമാണ് '''യോഹന്നാൻ ക്രിസോസ്തമസ്''' ({{lang-el|Ιωάννης ο Χρυσόστομος}}). '''സ്വർണനാവുകാരനായ ഈവാനിയോസ്, ജോൻ ക്രിസോസ്റ്റം''' എന്നീ സമാനപേരുകളിലും ഈ സഭാപിതാവു് അറിയപ്പെടുന്നു. ധർമ്മപ്രഭാഷകൻ, പ്രസംഗകലാനിപുണൻ, മതരാഷ്ടീയ നേതാക്കന്മാരുടെ അധികാരദുർവിനിയോഗത്തിന്റെ നിശിതവിമർശകൻ, തപോനിഷ്ഠൻ, ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമത്തിന്റെ സ്രഷ്ടാവ് എന്നീ നിലകളിൽ അദ്ദേഹം പ്രസിദ്ധനാണ്. '''സ്വർണ്ണനാവുള്ളവൻ''' എന്നർത്ഥമുള്ള '''ക്രിസോസ്തമസ്''' എന്ന പേര്, മരണാനന്തരമോ, ഒരുപക്ഷേ ജീവിതകാലത്തു തന്നെയോ അദ്ദേഹത്തിന്, പ്രഭാഷണചാതുര്യം കണക്കിലെടുത്തു നൽകപ്പെട്ടതാണ്. <ref name = "NewAdvent">കത്തോലിക്കാ വിജ്ഞാനകോശം</ref><ref>[[Pope Vigilius]], ''Constitution of Pope Vigilius'', 553</ref>
 
ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്ന പൗരസ്ത്യ ഓർത്തൊഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകൾ, നവംബർ 13, ജനുവരി 27 തിയതികളിൽ അദ്ദേഹത്തിന്റെ തിരുനാൽ ആഘോഷിക്കുന്നു. ആ സഭകളിൽ, കേസറിയായിലെ ബാസിൽ, നസിയാൻസസിലെ ഗ്രിഗറി എന്നിവർക്കൊപ്പം മൂന്നു വിശുദ്ധപിതാക്കന്മാരിൽ ഒരുവനെന്ന നിലയിൽ ജനുവരി 30-നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. [[റോമൻ കത്തോലിക്കാ സഭ]] ക്രിസോസ്തമസിനെ വിശുദ്ധനും വേദപാരംഗതനുമായി അംഗീകരിക്കുന്നു. പാശ്ചാത്യസഭകളിൽ പൊതുവേ അദ്ദേഹത്തിന്റെ തിരുനാൽ സെപ്തംബർ 13 ആണ്. കോപ്റ്റിക് ഓർത്തഡോക്സ് സഭയും ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്നു. <ref>[http://www.copticcentre.com/synaxarium.pdf Coptic synaxarium]</ref>).
 
പ്രഭാഷകൻ, ദൈവശാസ്ത്രജ്ഞൻ, ദൈവാരാധനാമുറയുടെ പരിഷ്കർത്താവ് എന്നീ നിലകളിലാണ് ക്രിസോസ്തമസ് മുഖ്യമായും അറിയപ്പെടുന്നത്. യഹൂദവൽക്കരണത്തിനു ശ്രമിച്ച ക്രിസ്ത്യാനികളെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ 8 പ്രഭാഷണങ്ങൾ വിവാദപരമാണ്. ക്രൈസ്തവസഭയിൽ പിൽക്കാലത്ത് വലിയ തിന്മയായി ശക്തിപ്രാപിച്ച [[ജൂതവിരോധം|യഹൂദവിരോധത്തിന്റെ]] വളർച്ചയെ അവ ഗണ്യമായി സഹായിച്ചു.<ref> യോഹന്നാൻ ക്രിസോസ്തമസ്, യഹൂദവൽക്കരണക്കാരായ ക്രിസ്ത്യാനികൾക്കെതിരായുള്ള പ്രഭാഷണങ്ങൾ, പരിഭാഷകൻ പോൾ ഡബ്ലിയൂ ഹാക്കിൻസ്. സഭാപിതാക്കന്മാർ; v. 68 (വാഷിങ്ങ്ടൺ: കത്തോലിക്കാ സർവകലാശാലാ പ്രെസ്, 1979)</ref><ref name = "laq">വാൾട്ടർ ലാക്വീർ, ''യഹൂദവിരുദ്ധതയുടെ മാറുന്ന മുഖം: പൗരാണികകാലം മുതൽ ഇന്നേവരെ,'' (ഓക്സ്ഫോർഡ് സർവകലാശാലാ പ്രസ്സ്: 2006), പുറം. 48. ISBN 0-19-530429-2. 48</ref><ref>Yohanan (Hans) Lewy, "John Chrysostom" in ''[[Encyclopedia Judaica]]'' (CD-ROM Edition Version 1.0), Ed. Cecil Roth ([[Keter Publishing House]]: 1997). ISBN 965-07-0665-8. </ref>.പൗരാണിക ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായിരുന്ന എഫേസൂസിലെ ആർത്തെമിസ് ക്ഷേത്രം ഉൾപ്പെടെയുള്ള 'പേഗൻ' ബിംബങ്ങളേയും ആരാധനാലയങ്ങളേയും നശിപ്പിക്കുന്നതിൽ മുൻകൈ ഏടുത്തതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.<ref>ജോൺ ഫ്രീലി, ''The Western Shores of Turkey: Discovering the Aegean and Mediterranean Coasts'' 2004, പുറം. 148</ref>

== ജീവിതം ==
Line 59 ⟶ 58:
[[പ്രമാണം:Nicephorus III and chrysostome BnF Coislin79 fol2v.jpg|thumb|left|ബൈസാന്തിയ സാമ്രാട്ട് നൈസഫോറസ് മൂന്നാമൻ ക്രിസോസ്തമിൽ നിന്ന് പ്രഭാഷണഗ്രന്ഥം സ്വീകരിക്കുന്നതായി സങ്കല്പിക്കുന്ന ഈ ചിത്രം പതിനൊന്നാം നൂറ്റാണ്ടിലെ ഒരു കയ്യെഴുത്തുപ്രതിയിൽ നിന്നാണ്. മുഖ്യദൈവദൂതൻ മിഖായേലും ചിത്രത്തിലുണ്ട്.]]
 
ആദ്യകാലസഭയിലെ ഏറ്റവും വലിയ ധർമ്മപ്രഭാഷകനായി അറിയപ്പെടുന്ന ക്രിസോസ്തമസിന്റെ സ്ഥായിയായ സംഭാവന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ്.<ref>"യോഹന്നാൻ ക്രിസോസ്തമസ്" ''ആദിമസഭാവിജ്ഞാനകോശം''.</ref>[[പുതിയ നിയമം|പുതിയനിയമത്തിലേയും]] [[പഴയ നിയമം|പഴയനിയമത്തിലേയും]] വിവിധ ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ വ്യാഖ്യാനപ്രഭാഷണങ്ങൾ നടത്തി. അവയിൽ, പഴയനിയമത്തിലെ [[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള]] 67 പ്രഭാഷണങ്ങളും, [[സങ്കീർത്തനങ്ങൾ|സങ്കീർത്തനങ്ങളെക്കുറിച്ചുള്ള]] 59 പ്രഭാഷണങ്ങളും, പുതിയനിയമത്തിലെ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള]] 91 പ്രഭാഷണങ്ങളും, [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള]] 88 പ്രഭാഷണങ്ങളും, അപ്പൊസ്തോലന്മാരുടെ നടപടികളെക്കുറിച്ചുള്ള 55 പ്രഭാഷണങ്ങളും [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] എല്ലാ ലേഖനങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളും ലഭ്യമാണ്. <ref name = "NewAdvent"/> ശ്രോതാക്കൾ രേഖപ്പെടുത്തി വച്ച ഈ പ്രഭാഷണങ്ങളുടെ ശൈലി, യോഹന്നാന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതും കേൾവിക്കാരെ നേരിട്ട് സംബോധന ചെയ്യുന്ന മട്ടിലുള്ളതും ഒപ്പം അക്കാലത്ത് പ്രസംഗകലയിൽ നടപ്പുണ്ടായിരുന്ന കീഴ്വഴക്കങ്ങളെ ആശ്രയിച്ചുള്ളതുമാണ്. പൊതുവേ ബൈബിൾ വാക്യങ്ങളെ അവയുടെ നേരിട്ടുള്ള അർത്ഥമെടുത്ത് വ്യാഖ്യാനിക്കുന്ന ഈ പ്രഭാഷണങ്ങൾ ചിലയിടങ്ങളിൽ പ്രതീകാത്മകവ്യാഖ്യാനത്തിന്റെ അലക്സാണ്ഡ്രിയൻ ശൈലിയും പിന്തുടരുന്നുണ്ട്.
 
=== സാമൂഹ്യവിമർശനം ===
Line 71 ⟶ 70:
 
ക്രിസോസ്തമസിന്റെ കാലത്ത് അന്ത്യോക്യായിൽ സജീവമായ ഒരു [[യഹൂദർ|യഹൂദസമൂഹം]] നിലനിന്നിരുന്നു. ആ സമൂഹവുമായി ക്രിസ്ത്യാനികൾ ബന്ധം പുലർത്തുന്നത് ക്രിസോസ്തമസിന് ഇഷ്ടമായില്ല. ക്രി.വ. 386-87-ൽ നടത്തിയ ചില പ്രസംഗങ്ങളിൽ ക്രിസോസ്തമസ്, യഹൂദമതവുമായി ബന്ധം പുലർത്തുകയും യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമർശിച്ചു. ആ പ്രസംഗങ്ങളിൽ ഇന്ന് ലഭ്യമായ എട്ടെണ്ണത്തിൽ ക്രിസോസ്തമസ്, തന്റെ വേദജ്ഞാനവും, വാക്‌ചാതുരിയും വാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതു കാണാം. [[യേശു|യേശുവിന്റെ]] രക്തം ചൊരിഞ്ഞവരുമായി സഹവസിക്കുന്നവർക്ക്, വിശുദ്ധകുർബ്ബാനയിൽ യേശുവിന്റെ രക്തബലിയിൽ എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ അദ്ദേഹം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകൾ വേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്."
 
[[ഗ്രീക്ക്]] ഭാഷയിൽ നിർവഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനരചനകളിൽ പെട്ടു.<ref name = "closing"/>
Line 78 ⟶ 76:
 
ക്രിസോസ്തമസിന്റെ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ യശസ്സിന്റെ മുഖ്യ അടിസ്ഥാനം. [[ബൈബിൾ|ബൈബിളിന്റെ]], പ്രത്യേകിച്ച് സുവിശേഷങ്ങളുടെ ചൈതന്യത്തെ സാമാന്യജനങ്ങൾക്കും പണ്ഡിതന്മാർക്കു തന്നെയും വിശദീകരിച്ചുകൊടുന്ന വിലയേറിയ ലിഖിതങ്ങളായി നിലനിൽക്കുന്ന അവ വായനക്കാരിൽ മതബോധവും സന്മാർഗ്ഗചിന്തയും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ദാഹവും വളർത്തുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതത്തെ]] ഗൗരവമായെടുത്താണ് ക്രിസോസ്തമസ് ശത്രുക്കളെ സമ്പാദിച്ചത്. [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിലെ]] പാത്രിയർക്കീസെന്ന നിലയിൽ കൊട്ടാരവുമായി ഒട്ടിനിന്ന് പ്രൗഢിയും അധികാരങ്ങളും കയ്യാളുന്നത് അദ്ദേഹത്തിന്റെ ധാർമ്മികതാസങ്കല്പങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ ധാർമ്മികത രാഷ്ട്രാധികാരത്തിന് കീഴിലായിരിക്കണമെന്നത് അദ്ദേഹം സമ്മതിച്ചു കൊടുത്തില്ല. അദ്ദേഹത്തിനു ശേഷമുള്ള ചരിത്രത്തിലുടനീളം, ചെറിയ ഇടവേളകളൊഴിച്ച്, പൗരസ്ത്യസഭ രാഷ്ട്രത്തിന്റെ സേവകസ്ഥാനം വഹിച്ചു.<ref name = "durant"/>
 
ക്രിസോസ്തമസിന്റെ ചില പ്രവൃത്തികൾ അദ്ദേഹത്തിന്റെ യശസ്സിന്മേൽ മാറാക്കളങ്കമായി നിൽക്കുന്നു. അന്ത്യോക്യായിലെ പ്രഭാഷണദൗത്യത്തിന്റെ ആദ്യവർഷങ്ങളിൽ [[യഹൂദമതം|യഹൂദമതത്തേയും]] സമുദായത്തേയും വിമർശിച്ച് നടത്തിയ പ്രഭാഷണങ്ങളാണ് അവയിൽ പ്രധാനം. ഇരുപതാം നൂറ്റാണ്ടിൽ പോലും, ഈ പ്രഭാഷണങ്ങൾ യഹൂദവിരുദ്ധവിഭാഗങ്ങൾ അവരുടെ പ്രചാരണങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.<ref name = "laq"/>
Line 84 ⟶ 81:
== കുറിപ്പുകൾ ==
 
ക. {{Note_label|ക|ക|none}} മരണക്കിടക്കയിലായിരിക്കേ, ആരെയാണ് അനന്തരഗാമിയായി നിർദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ, "ക്രിസ്ത്യാനികൾ അവനെ പിടിച്ചെടുത്തില്ലായിരുന്നെങ്കിൽ, യോഹന്നാനെ ഞാൻ നിർദ്ദേശിക്കുമായിരുന്നു" എന്ന് ലിബിയാനസ് പ്രതികരിച്ചതായി പറയപ്പെടുന്നു.<ref name = "copt">വിശുദ്ധ യോഹന്നാൻ ക്രിസോസ്തമസ്, വേദപാരംഗതൻ (ക്രി.വ. 407)Coptic Church.net [http://www.copitcchurch.net/topics/synexarion/john.html]</ref>
 
== അവലംബം ==
<references/>
 
{{lifetime|347|407||സെപ്റ്റംബർ 14}}
[[വർഗ്ഗം:347-ൽ ജനിച്ചവർ]]
[[വർഗ്ഗം: 407-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:സെപ്റ്റംബർ 14-ന് മരിച്ചവർ]]
 
[[വർഗ്ഗം:വൈദികർ]]
"https://ml.wikipedia.org/wiki/ഇവാനീസ്_ക്രിസോസ്തമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്