"ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q360838 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 4:
[[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ് സഭ]]യുടെയും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]]യുടെയും [[കൽദായ സുറിയാനി സഭ]]യുടെയും [[റോമൻ കത്തോലിക്കാ സഭ]]യുടെയും പരമ പാത്രിയർക്കീസു്മാരെ പരിശുദ്ധ ബാവ,പരിശുദ്ധ പിതാവു് എന്നിങ്ങനെയാണു് വിളിയ്ക്കാറു്. ഇവരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ''ഹിസ് ഹോളിനെസ്'' എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി പരിശുദ്ധ,മോറാൻ മോർ,മാറാൻ മാർ,നിദാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നീ പ്രയോഗങ്ങളുണ്ടു്.
 
സാമന്ത പാത്രിയർക്കീസു്മാരെ സംബോദന ചെയ്യാൻ ആംഗല ഭാഷയിൽ ''ഹിസ് ബീയാറ്റിറ്റ്യൂഡ്'' എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി ''ശ്രേഷ്ഠ'' എന്ന പദം ചേർക്കുന്നു.ഉദാ: ഊർശലേം പാത്രിയർക്കീസ് ശ്രേഷ്ഠ മാനൂഗിയൻ ബാവ.</ref> പ്രായാധിക്യം മൂലം സ്ഥാനത്യാഗം ചെയ്ത<ref name=mathrubhumi1>[http://www.mathrubhumi.com/online/malayalam/news/story/592808/2010-10-30/kerala മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത ഓർത്തഡോക്‌സ് സഭാ അധ്യക്ഷനാകും ,മാതൃഭൂമി, 30 ഒക്ടോബർ 2010]</ref> അദ്ദേഹം ഇപ്പോൾ കോട്ടയം ദേവലോകം അരമനയിൽ വിശ്രമ ജീവിതം നയിക്കുന്നു.
 
== ജീവിതരേഖ ==
1921ഒക്ടോബർ 29-ആം തീയതി [[കേരളം|കേരള]]ത്തിലെ [[മാവേലിക്കര]]യിൽ ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമാസ് എന്നായിരുന്നു. തോമാസ് മാർ തീമോത്തിയോസ് എന്ന നാമധേയത്തിൽ 1966 മുതൽ [[മലബാർ ഭദ്രാസനം|മലബാർ ഭദ്രാസന]] മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹത്തെ 1992 സെപ്തബർ 10-ആം തീയതി കൂടിയ [[മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ]] അദ്ദേഹത്തെ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയന്റെ പിൻഗാമിയായി നിയുക്ത കാതോലിക്കോസ്-മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. [[പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയൻ]] സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നു് 2005 ഒക്ടോബർ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുക്കുകയും ഒക്ടോബർ 31-ആം തീയതി'' ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ'' എന്ന പേരിൽ പരുമല സെമിനാരിയിൽ വെച്ചു പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കപ്പെടുകയും ചെയ്തു.2010 ഒക്ടോബറിൽ , 90 വയസു തികഞ്ഞ അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് നിയുക്ത കാതോലിക്കാ ആയിരുന്ന പൗലോസ് മാർ മിലിത്തിയോസിനെ 2010 നവംബർ 1-ആം തീയതി [[ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ|പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ]] എന്ന പേരിൽ സഭയുടെ കാതോലിക്കാ ആയി വാഴിച്ചു. <ref name=mathrubhumi2>[http://www.mathrubhumi.com/online/malayalam/news/story/597983/2010-11-02/kerala പൗലോസ് ദ്വിതീയൻ സ്ഥാനമേറ്റു ,മാതൃഭൂമി, 02 നവംബർ 2010]</ref> ദിദിമോസ് പ്രഥമൻ ബാവാക്ക് ഇപ്പോൾ ''വലിയ ബാവാ'' എന്ന സ്ഥാനമാണ് സഭ നൽകിയിരിക്കുന്നത്.
 
== നാഴികക്കല്ലുകൾ ==
സഭാചരിത്രത്തിലും സ്വജീവിതത്തിലും ഏതാനം നാഴികക്കല്ലുകൾ അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായിട്ടുണ്ട്. 14 പേരെ മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തി ഏറ്റവും അധികം മെത്രാൻ വാഴ്ച നടത്തിയ സഭയിലെ കാതോലിക്കാ എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ അംഗസഖ്യ (33 പേർ) എക്കാലത്തേതിലും വലുതായി തീരുകയും ചെയ്തു. 2009 ഏപ്രിൽ 4-ന് കോട്ടയം ദേവലോകത്ത് നടന്ന [[മൂറോൻ കൂദാശ]] അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു.നാലു മൂറോൻ കൂദാശകളിൽ സഹകാർമ്മികനായിരുന്ന അദ്ദേഹം ഏറ്റവും ഒടുവിലത്തേതിൽ പ്രധാന കാർമികനായിരുന്നു. വനിതകൾക്ക് പൊതുയോഗങ്ങളിൽ സംബന്ധിക്കുവാൻ അനുവാദം നൽകിയതും മെത്രാൻ തെരഞ്ഞെടുപ്പിന് മാനദണ്ഡവും പെരുമാറ്റചട്ടവും ഏർപ്പെടുത്തിയതും അവ കർശനമായി നടപ്പാക്കിയതും ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായാണ്.
 
 
== അവലംബം ==
<references />
== കുറിപ്പുകൾ ==
{{lifetime|1921||ഒക്ടോബർ 29}}
 
 
[[വർഗ്ഗം:1921-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഒക്ടോബർ 29-ന് ജനിച്ചവർ]]