"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q561478 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 61:
=== മാതൃകാ വ്യാപ്തിനിർണ്ണയങ്ങൾ(Sample surveys) ===
അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിർണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിർണ്ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിർണ്ണയങ്ങൾ 1937 മുതൽ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതിൽ ഉപഭോക്തൃചെലവുകൾ, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങൾ എന്നിവയായിരുന്നു പ്രധാനമായും ഉൾപെട്ടിരുന്നത്. ഹരോൾഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:"''പ്രൊഫസ്സർ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കൻ ഐക്യനാടുകൾ പോലുള്ള വികസിത രാഷ്ട്രങ്ങളിൽ പോലും എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല''". സർ. റൊണാൾഡ് എയ്മർ ഫിഷർ അഭിപ്രായപ്പെടുന്നതിങ്ങനെ:"''ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിർണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിർണ്ണയത്തിന്റെ യഥാർത്ഥ വികസനത്തിന് മുൻകൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്''". വിളവുത്പാദനത്തിന്റെ തോത് നിർണ്ണയിക്കുന്നതിനായി സ്ഥിതിവിവരരീതിയിലെ മാതൃകാവത്കരണ രീതിയുപയോഗിച്ച് അദ്ദേഹം ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തു. നാലടി വ്യാസം വരുന്ന ഒരു വൃത്തത്തിനുള്ളിൽ വരുന്ന ഭാഗത്തുള്ള വിളയുടെ പരിശോധന നടത്തുക എന്നതായിരുന്നു അത്. മറ്റ് ശാസ്ത്രജ്ഞരായ പി. വി. സുഖാത്മെ, വി. ജി. പാൻസെ എന്നിവർ ഭാരതീയ കാർഷിക ഗവേഷണ ഉപദേശകസമിതി([[Indian Council of Agricultural Research]]), ഭാരതീയ കാർഷിക സ്ഥിതിവിവരഗവേഷണ പഠനകേന്ദ്രം([[Indian Agricultural Statistics Research Institute]]) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയും നിലവിലുള്ള ഭരണമാതൃകയുടെ ചട്ടക്കൂട് ഉപയോഗിച്ചുള്ള ഒരു വ്യാപ്തിനിർണ്ണയ സമ്പ്രദായം നിർദ്ദേശിക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസം തീക്ഷ്ണമാവുകയും അത് മഹലനോബിസും കാർഷിക ഗവേഷക സ്ഥാപനവും തമ്മിലുള്ള പരസ്പരസഹകരണം ഇല്ലാതാക്കുകയും ചെയ്തു.<ref>Rao, J.N.K. (2006) Interplay Between Sample Survey Theory and Practice: An Appraisal. Survey Methodology Vol. 31, No. 2, pp. 117-138. Statistics Canada, Catalogue No. 12-001 [http://www.statcan.ca/english/ads/12-001-XIE/12-001-XIE20050029040.pdf PDF]</ref><ref>Adhikari, B.P (1990). Social construction of the statistical estimation of crop yield. Paper presented at the XII World Congress of Sociology of the Internutionul Sociologicul Associution, Madrid, Spain.</ref><ref>{{cite journal|title=Evolution of Statistics in India|last=Ghosh|first=J.K.|coauthors=P. Maiti; T. J. Rao; B. K. Sinha|journal=Revue Internationale de Statistique|volume=67|issue=1|year=1999|pages=13–34|doi=10.2307/1403563}}</ref>
പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം<ref name=newspaper>[http://www.hinduonnet.com/seta/2003/05/15/stories/2003051500180300.htm ''The Hindu'' dated 15th May, 2003]</ref> എന്ന നിലയിൽ പ്രവർത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികൾക്ക് വളരെയേറെ സംഭാവനകൾ നൽകി. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ അദ്ദേഹം ഊന്നൽ നൽകിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ) ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ 'ഇൻപുട്ട്-ഔട്ട്പുട്ട് മാതൃക'യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ 'മഹലനോബിസ് മാതൃക'യും രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവർത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവിൽ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിർവ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുൻപുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകൾ തിരുത്തി അത് ഡാനിയൽ തോർണറെ ഏല്പ്പിക്കുകയും ചെയ്തു.<ref name=Das> Das, Gurucharan. 2000 ''India Unbound: The Social and Economic Revolution from Independence to the Global Information Age'' Anchor Books. pp. 432 ISBN 0-375-41164-X</ref>
മഹലനോബിസിന് കൃഷിയോടുൺടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് [[രവീന്ദ്രനാഥ ടാഗോർ|രവീന്ദ്രനാഥ ടാഗോറിന്റെ]] സെക്രട്ടറി എന്ന നിലയിൽ ടാഗോർ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയിൽ ഒരു അദ്ധ്യാപകൻ എന്ന നിലയിലും കുറച്ചു കാലം പ്രവർത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷൺ അദ്ദേഹത്തിനു ലഭിച്ചു.
 
വരി 72:
== അവലംബം ==
<references/>
* http://www.ias.ac.in/jarch/currsci/65/00000091.pdf<br />
* http://indiatodaygroup.com/itoday/millennium/100people/pc.html
 
 
{{lifetime|1893|1972|ജൂൺ 29|ജൂൺ 28}}
[[വർഗ്ഗം:1893-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1972-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 29-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 28-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഇന്ത്യൻ സ്ഥിതിവിവരശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്