"ജനിതക എൻജിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{ആധികാരികത}}
[[File:Expression of Human Wild-Type and P239S Mutant Palladin.png|thumb|Expression of Human Wild-Type and P239S Mutant Palladin]]
[[ജീവികൾ|ജീവികളിൽ]] [[ജനിതകം|ജനിതകപരിഷ്കരണം]] വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കുന്ന പ്രക്രിയയാണ് '''ജനിതകസാങ്കേതികവിദ്യ''' അഥവാ '''ജനിതക എൻജിനീയറിങ്ങ്'''.ജീവജാലങ്ങളുടെ വളർച്ചയും വികാസവും തീരുമാനിക്കുനത് അതിന്റെ ജനിതക വസ്തുവിൽ (ഡി. എൻ. എ) അടങ്ങിയട്ടുള്ള നിർദേശങ്ങൾ ആണ്. [[ഡി.എൻ.എ.]] യെ ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കുകയും അഭിലഷണീയക്രോമസോമുകളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത് [[ദാനിയേൽ നാഥാൻസ്]], [[ഹാമിൽട്ടൺ സ്മിത്ത്‌]] എന്നീ [[ശാസ്ത്രജ്ഞൻ|ശാസ്ത്രജ്ഞർ]] ചേർന്നാണ്. (1978-ലെ വൈദ്യശാസ്ത്ര [[നോബൽ സമ്മാനം]] ഈ മുന്നേറ്റത്തിന് ഇരുവരും പങ്കുവെച്ചു)<ref>http://genesdev.cshlp.org/content/early/2013/05/29/gad.215400.113.full.pdf+html<ref/ref>. 1986-ൽ [[മിന്നാമിനുങ്ങ്|മിന്നാമിനുങ്ങിന്റെ]] [[ജീൻ]] സന്നിവേശിപ്പിച്ച് തിളങ്ങുന്ന [[പുകയില]] സൃഷ്ടിച്ചു ഗവേഷകർ ലോകത്തെ അമ്പരപ്പിച്ചു<ref>http://www.sciencemag.org/content/234/4778/856<ref/ref>.
== സാങ്കേതികവിദ്യ ==
എക്സോന്യൂക്ലിയേയ്സ്, എൻഡോന്യൂക്ലിയേയ്സ്, റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയെയ്സ് എന്നീ രാസാഗ്നികളും ഡി.എൻ.ഏ ലിഗേയ്സ്, ആൽക്കലൈൻ ഫോസ്ഫറ്റേയ്സ് എന്നിവയും ജനിതകസാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നു. തയ്യാറാക്കപ്പെടുന്ന അഭിലഷണീയഗുണങ്ങളുള്ള ജീനിനെ കൃത്യമായി ഒരു വെക്ടർ ജീവിയിൽ ഡി.എൻ.ഏയോട് കൂട്ടിച്ചേർക്കുന്നു. വെക്ടർ എന്നറിയപ്പെടുന്ന വാഹകജീനുകൾക്ക് ലക്ഷ്യകലകളിലെ ജനിതകഘടകങ്ങളിലേയ്ക്ക് അഭിലഷണീയ ജീനുകളെ കൂട്ടിച്ചേർക്കാൻ കഴിയുന്നു.
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1765200" എന്ന താളിൽനിന്ന് ശേഖരിച്ചത്