"കെടാമംഗലം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

276 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6382519 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(വർഗ്ഗീകരണം:ജീവിതകാലം)
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വടക്കൻ പറവൂർ|വടക്കൻ പറവൂരിനടുത്തുള്ള]] കെടാമംഗലം ഗ്രാമത്തിൽ 1926-ൽ ജനിച്ച സദാനന്ദൻ 1944-ൽ തനിക്ക് 18 വയസ് പ്രായമുള്ളപ്പോൾ മുതൽ [[കഥാപ്രസംഗം]] വേദികളിലവതരിപ്പിച്ച് തുടങ്ങിയിരുന്നു. ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത് പ്രധാനമായും [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'', ''വാഴക്കുല'' എന്നീ കഥകളായിരുന്നു. മറ്റൊരു പ്രധാന കഥ ''ഉണ്ണിയാർച്ച''യായിരുന്നു. [[രമണൻ|രമണന്റെ]] അഭൂതപൂർവ്വമായ പ്രചാരത്തിന് പിന്നിൽ കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗത്തിന്റെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു.<ref name=gbooks>{{cite news|title=A Social History of India, S.N. Sadasivan, A.P.H Publishing Corporation|url=http://books.google.co.in/books?id=Be3PCvzf-BYC&pg=PA685&lpg=PA685&dq=Kedamangalam+Sadanandan&source=bl&ots=9j2wQcjizi&sig=jFW-CSy_bUNuI1KRhweoCipdjN8&hl=en&ei=DWajTvTgK8SIrAeP8v33Ag&sa=X&oi=book_result&ct=result&resnum=10&ved=0CFUQ6AEwCTgo#v=onepage&q&f=true|accessdate=29 ഒക്ടോബർ 2011 |date=}}</ref> പിൽക്കാലത്ത് ''കർണൻ'', ''അഗ്നി നക്ഷത്രം'', ''അവൻ വീണ്ടും ജയിലിലേക്ക്'', ''അഗ്നിപരീക്ഷ'', ''പട്ടമഹിഷി'', ''ചിരിക്കുന്ന മനുഷ്യൻ'', ''വ്യാസന്റെ ചിരി'', ''അഹല്യ'' തുടങ്ങി നിരവധി കഥാപ്രസംഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളത്തിൽ [[വി. സാംബശിവൻ|സാംബശിവൻ]] കഴിഞ്ഞാൽ ഏറ്റവുമധികം വേദികളിൽ കഥ പറഞ്ഞിട്ടുള്ള കാഥികനാണ് കെടാമംഗലം.<ref name=m3db>{{cite news|title=കെടാമംഗലം സദാനന്ദൻ, m3db വെബ്‌സൈറ്റ്|url=http://www.m3db.com/node/3455|accessdate=29 ഒക്ടോബർ 2011 |date=}}</ref>
 
കഥാപ്രസംഗ രംഗത്തെ മുടിചൂടാ മന്നന്മാരിലൊരാളായിരുന്ന കെടാമംഗലത്തിന് മലയാള സിനിമാരംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചു.1952-ൽ [[പ്രേം നസീർ]] നായകനായ ''[[മരുമകൾ_മരുമകൾ (മലയാളചലച്ചിത്രം)|മരുമകൾ]]'' എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. കെടാമംഗലത്തെപ്പോലെ തന്നെ നസീറിന്റെയും കന്നിച്ചിത്രമായിരുന്നു അത്. ''തസ്കര വീരൻ'' ആയിരുന്നു രണ്ടാമത്തെ ചിത്രം. നായികയുടെ അച്ഛന്റെ വേഷമായിരുന്നു ആ ചിത്രത്തിലേത്. 1961-ൽ ''അരപ്പവൻ'' എന്ന ചിത്രത്തിൽ അഭിനയിച്ചതിനോടൊപ്പം അതിലെ ഗാനങ്ങളും എഴുതിക്കൊണ്ട് ചലച്ചിത്ര ഗാനരംഗത്തേക്കും അദ്ദേഹം കടന്നു വന്നു. ''ലില്ലി'', ''ചതുരംഗം'', ''ഉമ്മിണിത്തങ്ക'', ''ദേവി കന്യാകുമാരി'', ''ശ്രീ അയ്യപ്പൻ'' തുടങ്ങിയവയാണ് അദ്ദേഹം വേഷമിട്ട മറ്റ് സിനിമകൾ. ഇതിനു പുറമേ ''വിപ്ലവകാരികൾ'', ''പ്രതികാരം'', ''സെന്റ് തോമസ്'' തുടങ്ങി 12 ചലച്ചിത്രങ്ങളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. തമിഴ് സിനിമാ ലോകത്ത് ഓളങ്ങൾ സൃഷ്‌ടിച്ച ''കൈരാശി'' കെടാമംഗലത്തിന്റെ കഥയാണ്.<ref name=yahoo>{{cite news|title=കെടാമംഗലം സദാനന്ദൻ അന്തരിച്ചു, യാഹൂ മലയാളം വെബ്‌സൈറ്റ്|url=http://in.malayalam.yahoo.com/News/Regional/0804/13/1080413006_1.htm|accessdate=29 ഒക്ടോബർ 2011 |date=13 ഏപ്രിൽ 2008}}</ref>
 
ശ്വാസകോശാർബ്ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെടാമംഗലം സദാനന്ദൻ 2008 ഏപ്രിൽ 13-ന് അന്തരിച്ചു.
==അവലംബം==
<references/>
 
{{lifetime|1926|2008|missing|ഏപ്രിൽ 13}}
[[വർഗ്ഗം:1926-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2008-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഏപ്രിൽ 13-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാള കഥാപ്രാസംഗികർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ]]
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1765074" എന്ന താളിൽനിന്ന് ശേഖരിച്ചത്