"കിലിച് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
വർഗ്ഗീകരണം:ജീവിതകാലം
 
വരി 1:
{{prettyurl|Kilich Khan}}ക്വാജാ അബീദ് സിദ്ദിഖിക്ക് [[മുഗൾ സാമ്രാജ്യം |മുഗൾ സാമ്രാട്ട്]] [[ഷാജഹാൻ]] നൽകിയ ബഹുമതിയാണ് “കിലിച് ഖാൻ”.[[ഷാജഹാൻ | ഷാജഹാനേയും]] [[ഔറംഗസേബ് |ഔറംഗസേബിനേയും]] വിശ്വസ്തതയോടെ സേവിച്ച കിലിച് ഖാൻ ഔറംഗസേബിൻറെ പ്രമുഖ സേനാനായകനായി. കിലിച് ഖാൻറെ പൗത്രനായ [[അസഫ് ജാ ഒന്നാമൻ|മീർ ഖമറുദ്ദിൻ സിദ്ദിഖിയാണ്]] അസഫ് ജാ രാജവംശം സ്ഥാപിച്ചതും [[അസഫ് ജാ ഒന്നാമൻ]] എന്ന പേരിൽ ആദ്യത്തെ ഹൈദരാബാദ് [[നിസാം |നിസാമായി]] പദവിയേറ്റതും.
 
== ജീവചരിത്രം ==
വരി 7:
1655- ൽ അബീദ് സിദ്ദിഖി മക്കയിലേക്ക് ഹജ്ജിനു പുറപ്പട്ടു. യാത്ര ഇന്ത്യ വഴിക്കായിരുന്നു. ഷാജഹാനെ കാണുകയായിരുന്നു മുഖ്യ ഉദ്ദേശം. ഈ കൂടിക്കാഴ്ച്ച സിദ്ദിഖിക്ക് വളരെ ഗുണകരമായി ഭവിച്ചു. അബീദ് സിദ്ദിഖിയുടെ കഴിവുകളിൽ മതിപ്പു തോന്നിയ ഷാജഹാൻ, കിലിച് ഖാൻ (ഖഡ്ഗി, വാൾക്കാരൻ ) എന്ന ബഹുമതിയും മേലങ്കിയും സിദ്ദിഖിക്ക് സമ്മാനിച്ചു. കൂടാതെ, ഹജ്ജു കഴിഞ്ഞു തിരിച്ചു വരുമ്പോൾ തൻറെ സ്വന്തം സേവകസംഘത്തിൽ ജോലിയും വാഗ്ദാനം ചെയ്തു.
=== ഔറംഗസേബിനോടൊപ്പം ===
1658- ൽ ഹജ്ജു കഴിഞ്ഞ് ഹാജി ക്വാജാ അബീദ് സിദ്ദിഖി ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴേക്കും ഷാജഹാൻറെ പുത്രന്മാർ തമ്മിൽ സിംഹാസനത്തിനു വേണ്ടിയുളള അവകാശത്തർക്കം മൂർദ്ധന്യത്തിലെത്തിയിരുന്നു. സിദ്ദിഖി ഔറംഗസേബിൻറെ പക്ഷം ചേർന്നു. മേയ് 28, 1658-ൽ സമുഗറിൽ വെച്ച് ഷാജഹാൻറെ മൂത്ത പുത്രനും കിരീടാവകാശിയുമായ [[ ദാരാ ഷിക്കോഹ് |ദാരാ ഷിക്കോവിനെതിരായി]] ഔറംഗസേബും [[മുറാദ് ബക്ഷd| മുറാദ് ബക്ഷും]] ഒത്തുചേർന്നു നടത്തിയ പോരാട്ടത്തിൽ കിലിച് ഖാൻ നിർണ്ണായക പങ്കു വഹിച്ചു. സന്തുഷ്ടനായ ഔറംഗസേബ് സദ്ര് ഉ സദർ എന്ന ബഹുമതി സമ്മാനിച്ചു. ക്രമേണ ഔറംഗസേബിൻറെ വിശ്വസ്ത സേനാനായകരിലൊരാളായി ഉയരുകയും ചെയ്തു.
ഹിന്ദുസ്ഥാൻ മുഴുവനായും സ്വന്തം അധീനതയിലാക്കണമെന്ന ഔറംഗസേബിൻറെ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് കിലിച് ഖാൻ അനേകം യുദ്ധങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനമായതായിരുന്നു [[ഡക്കാൻ]] ദൗത്യം. ഈ ശ്രമത്തിൽ കിലിച് ഖാന്റെ പുത്രൻ [[ ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് ഒന്നാമൻ| സഹാബുദ്ദിൻ സിദ്ദിഖിയും]] പിതാവിനോടൊപ്പം ഉണ്ടായിരുന്നു.
===അന്ത്യം ===
വരി 20:
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
{{Lifetime|UNKNOWN|1687|UNKNOWN|UNKNOWN}}
[[വർഗ്ഗം:ജനിച്ച വർഷം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[Category: മുഗൾ സൈനികർ]]
[[വർഗ്ഗം: 1687-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മരിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[Categoryവർഗ്ഗം: മുഗൾ സൈനികർ]]
[[വർഗ്ഗം:ജനിച്ച വർഷം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/കിലിച്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്