"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|Knai Thomman}}
 
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി ക്രി.വ. 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ [[ബാബിലോണിയ|ബാബിലോണിയയിലെ]] ഒരു വ്യാപാരിയായിരുന്നു '''ക്നായി തോമാ''' (ക്നായിതോമ്മാ) <ref> [http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സർവ്വ വിജ്ഞാനകോശം] </ref> (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ്
[[ക്നാനായ|ക്നാനായ ക്രൈസ്തവർ]].
 
== ചരിത്രം ==
[[ചിത്രം:Knaithoma bhavan.jpg|thumb|left|300px| കൊടുങ്ങല്ലൂരിൽ ക്നായിതോമ്മാ വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം]]
ക്നായി തോമാ കേരളവുമായി ക്രി.വ. 345- നു മുൻപേ തന്നെ വ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. പേർഷ്യയിലെ സാപ്പോർ ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തിൽ [[സിറിയ|സിറിയയിലെ]] [[എഡേസ]], [[കാന]] എന്നിവിടങ്ങളിൽ നിന്ന് 72 കുടുംബങ്ങളിലായി 400 പേർ [[കൊടുങ്ങല്ലൂർ]] വന്നിറങ്ങിയതാണ്‌ ചരിത്രത്തിൽ സ്ഥാനം പിടിച്ചത് .<ref name="paul manalil"> {{cite book |last= മണലിൽ‍||first=പോൾ|authorlink=പോൾ മണലിൽ‍|coauthors= |editor= |others= |title=കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ|origdate= |origyear=2006 |origmonth=|url= |format= |accessdate=നവംബർ 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=2006|month= |publisher=മാതൃഭൂമി ബുക്സ് |location=കോഴിക്കോട്|language=മലയാളം |isbn=81-8264-226-4|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> ഏഡേസ്സായിലെ ഒരു മെത്രാന്‌ കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച്‌ ദർശനം ലഭിച്ചുവെന്നും അതനുസരിച്ച്‌ ക്നായി തോമായെ കേരളത്തിലേയ്ക്ക്‌ അയച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. എന്നാൽ മതപീഡനങ്ങൾ ഭയന്നാണ്‌ നിരവധി ക്രൈസ്തവകുടുംബങ്ങളോടൊപ്പം അദ്ദേഹം കേരളത്തിൽ എത്തിയെതന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.<ref name="skaria"> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994. </ref> ദക്ഷിണമെസ്സപ്പൊട്ടേമിയയിലെ കിനായി എന്ന പട്ടണത്തിൽ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും [[അർമേനിയ|അർമേനിയയിൽ]] നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും അഭിപ്രായങ്ങളുണ്ട്. കേരളവുമായി നേരത്തേ തന്നെ വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന വ്യാപാരിയും സഭാസ്നേഹിയും സ്വന്തമായി പായ്ക്കപ്പലുകളടക്കമുള്ള സന്നാഹങ്ങളുമുള്ള ക്നായിത്തോമ്മായെ യഹൂദ ക്രൈസ്തവരായ അഭയാർത്ഥികളുടെ സംഘത്തിന്റെ നായകനാക്കുകയായിരുന്നു.
 
മൂന്നു കപ്പലുകളിലായി ഒരു വൻ സംഘമായാണ്‌ അദ്ദേഹം [[കൊടുങ്ങല്ലൂർ]] എത്തിയതെന്നും അക്കൂട്ടത്തിൽ ഒരു മെത്രാനും 4 വൈദികരും ഏതാനും ശെമ്മാശ്ശന്മാരും ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ക്നാനായ സമുദായക്കാരുടെ ഇടയിലുള്ള പരമ്പരാഗത ഗാനങ്ങളിലൊന്നായ 'ഒത്തു തിരിച്ചവർ കപ്പൽ കേറി' എന്നു തുടങ്ങുന്ന പാട്ടിൽ "''കത്തങ്ങൾ നാലാളരികെയുണ്ട്, ഉറഹാ മാർ യൗസേപ്പും കൂടെയുണ്ട്, ശെമ്മാശ്ശന്മാരവർ പലരുമുണ്ട്''" എന്നു പരാമർശിക്കപ്പെടുന്നു. കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ക്നായി തോമായെ തദ്ദേശിയരായ മലങ്കര നസ്രാണികൾ ആവേശത്തോടെ വരവേറ്റു. രാജാവായിരുന്ന ചേരമാൻ പെരുമാളും ക്നായി തോമായുടെ സംഘത്തോട് സ്നേഹത്തോടെയാണ് പെരുമാറിയത്. വിദേശികൾ ഇവിടെ താമസമാക്കുക വഴി വാണിജ്യവും അതു വഴി രാജ്യത്തെ സമ്പത്തും വിപുലമാവുമെന്നുള്ള വിചാരം ഇതിന് ഒരു കാരണമായേക്കാം. ഇവർക്ക് താമസിക്കുവാൻ കൊടുങ്ങല്ലൂർ പട്ടണത്തിൽ രാജകൊട്ടാരത്തിന് തെക്കു ഭാഗത്ത് സൗജന്യമായി ഭൂമി നൽകുകയും അക്കാലത്ത് ഉന്നതജാതീയരായി ഗണിക്കപ്പെട്ടവർക്ക് മാത്രം നൽകി വന്ന 72 പദവികൾ ചെപ്പേടിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തു.
വരി 21:
{{commonscat|Knai Thomman}}
<references/>
{{Bio-stub|Knai Thomman}}
 
 
{{lifetime|UNKNOWN|UNKNOWN|UNKNOWN|UNKNOWN}}
[[Category:കേരളത്തിൽ വന്ന സഞ്ചാരികൾ]]
[[വർഗ്ഗം:ജനിച്ച വർഷം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മരിച്ച വർഷം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മരിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[Categoryവർഗ്ഗം:കേരളത്തിൽ വന്ന സഞ്ചാരികൾ]]
[[വർഗ്ഗം:ജനിച്ച വർഷം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
{{Bio-stub|Knai Thomman}}
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്