"യൂദാ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rojypala (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1763313 നീക്കം ചെയ്യുന്നു
(ചെ.) 167.202.201.3 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1763472 നീക്കം ചെയ്യുന്നു
വരി 32:
 
പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ രേഖകളില്ല. അബ്ദിയാസിന്റെ ''ശ്ലൈഹികചരിത്രം'' എന്ന ഗ്രന്ഥത്തിൽ [[ശിമയോൻ ശ്ലീഹാ|ശിമയോൻ ശ്ലീഹായ്ക്കൊപ്പം]] യൂദാ [[രക്തസാക്ഷി|രക്തസാക്ഷിത്തം]] വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം എ.ഡി. 66-ൽ ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി<ref>[http://www.catholic.org/saints/saint.php?saint_id=127 St. Jude Thaddaeus]</ref>. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. എന്നാൽ ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിക്കുകയും രക്തസാക്ഷിത്തം വരിക്കുകയും ചെയ്തു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു.
 
==നൊവേന==
 
മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായയ വി.യൂദാശ്ളീഹയെ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധി ഇല്ലാതെ വരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയുന്നതിനു അങ്ങേയ്ക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക) അങ്ങേ സഹായം ഞാൻ അപേക്ഷികുന്നു. ഭാഗ്യപ്പെട്ട യൂദാശ്ളീഹയേ, അങ്ങേ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും, അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ആമ്മേൻ.
 
==അവലംബം==
"https://ml.wikipedia.org/wiki/യൂദാ_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്