"ജനിതക എൻജിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
എക്സോന്യൂക്ലിയേയ്സ്, എൻഡോന്യൂക്ലിയേയ്സ്, റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയെയ്സ് എന്നീ രാസാഗ്നികളും ഡി.എൻ.ഏ ലിഗേയ്സ്, ആൽക്കലൈൻ ഫോസ്ഫറ്റേയ്സ് എന്നിവയും ജനിതകസാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നു. തയ്യാറാക്കപ്പെടുന്ന അഭിലഷണീയഗുണങ്ങളുള്ള ജീനിനെ കൃത്യമായി ഒരു വെക്ടർ ജീവിയിൽ ഡി.എൻ.ഏയോട് കൂട്ടിച്ചേർക്കുന്നു. വെക്ടർ എന്നറിയപ്പെടുന്ന വാഹകജീനുകൾക്ക് ലക്ഷ്യകലകളിലെ ജനിതകഘടകങ്ങളിലേയ്ക്ക് അഭിലഷണീയ ജീനുകളെ കൂട്ടിച്ചേർക്കാൻ കഴിയുന്നു.
== പ്രാധാന്യം ==
[[കൃഷി]], [[മൃഗപരിപാലനം]], [[വൈദ്യശാസ്ത്രം]] തുടങ്ങിയ വ്യത്യസ്ത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ജനിതക സാങ്കേതികവിദ്യ വരുത്താൻ പോകുന്നത്. കുത്തിവെക്കുന്നതിനു പകരം പ്രതിരോധ മരുന്നുകൾ അടങ്ങിയ [[ഉരുളക്കിഴങ്ങ്|ഉരുളക്കിഴങ്ങും]] [[സവാള|സവാളയും]] മറ്റും കഴിച്ചാൽ മതിയെന്ന സ്ഥിതിയാണ് ഇതിലൂടെ സംജാതമാകുന്നത്. പാർശ്വഫലങ്ങൾ ഇല്ലാത്ത പുതിയ മരുന്നുകൾ [[സൂക്ഷ്മജീവി|സൂക്ഷ്മജീവികളെയും]] സസ്യങ്ങളെയും ഉപയോഗിച്ച് നിർമ്മിക്കാനും ജനിതക സാങ്കേതികവിദ്യ സഹായിക്കും. വർഷംതോറും ആയിരക്കണക്കിന് ആളുകളുടെ [[മരണം|മരണത്തിനും]] അഞ്ചു ലക്ഷം പേരിൽ [[അന്ധത|അന്ധതക്കും]] കാരണമാകുന്ന [[ജീവകം എ|ജീവകം-എ]] യുടെ കുറവിനു ശാശ്വത പരിഹാരം എന്ന നിലയിൽ ആ ജീവകം പ്രദാനം ചെയ്യാൻ കഴിവുള്ള '''സുവർണ്ണ നെല്ല്''' ഗവേഷകർ വികസിപ്പിച്ചു. ജനിതക സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്താൻ പോകുന്ന മറ്റൊരു മേഖലയാണ് [[ഭ്രൂണവിത്തുകോശങ്ങൾ|ഭ്രൂണവിത്തുകോശങ്ങളുടെ]] (Embryonic stem cells) നിർമ്മാണം. [[പ്രമേഹം|പ്രമേഹവും]] [[അൽഷിമേഴ്സ്|അൽഷിമേഴ്സും]] പോലെ ഉള്ള രോഗങ്ങൾക്ക്‌ ഈ രംഗത്തെ തുടർ പഠനങ്ങൾ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. വിളകളിലും കന്നുകാലികളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ ഉത്പാദന ശേഷി, പ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നല്ല വശങ്ങൽ ഒത്തിരി ഉണ്ടെങ്കില്ലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച വിളകൾ (ജി. എം . ഓ ) മനുഷ്യരിലും പരിസ്ഥിതിയിലും ഉണ്ടാക്കാൻ സാധ്യതയുള്ള ദൂഷ്യഫലങ്ങൾ പുർണമായി പഠനത്തിനു വിധേയമായിട്ടില്ല. [[Monsanto|മൊസാന്റോ കമ്പനി]] വികസിപിച്ച ബി. ടി കോട്ടൻ, ബി.ട്ടി ബ്രിഞ്ചാൾ ഇതിനു ഉദാഹരണങ്ങളാണ് <ref>http://www.greenpeace.org/india/PageFiles/446445/GE-Bt-brinjal-revisited.pdf</ref> <ref>http://daily.bhaskar.com/article/GUJ-AHD-though-bt-brinjal-banned-bt-cotton-still-reaches-indian-mouths-4178649-NOR.html</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജനിതക_എൻജിനീയറിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്