"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
സമാന്തരസുവിശേഷങ്ങളെ ഒന്നായെടുത്താല്‍ അവയുടെ ഉള്ളടക്കത്തിന്റെ പ്രധാനഭാഗം രണ്ടു വിഭാഗങ്ങളായി തിരിക്കാം എന്ന ബോദ്ധ്യമാണ് ഈ വാദത്തിന് അടിസ്ഥാനം. ഇതില്‍ ആദ്യത്തെ വിഭാഗം ഉള്ളടക്കം മൂന്നു സുവിശേഷങ്ങളും പങ്കിടുന്ന ഒരു പാരമ്പര്യത്തില്‍ നിന്ന് വന്നതായതുകൊണ്ട് ഇതിനെ ത്രിമുഖ പാരമ്പര്യം (Triple Tradition) എന്നു വിളിക്കുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇല്ലാത്തതും മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങള്‍ക്കു പൊതുവായുള്ളതുമായ ഉള്ളടക്കം മറ്റൊരു പാരമ്പര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മത്തായിയും ലൂക്കോസും മാത്രം ആശ്രയിച്ച ഈ പാരമ്പര്യത്തെ ദ്വിമുഖപാരമ്പര്യം (Double Tradition) എന്നു വിളിക്കുന്നു. യേശുവിന്റെ വചനങ്ങളാണ് ഈ പാരമ്പര്യത്തിന്റെ പ്രധാന ഉള്ളടക്കം.
 
മേല്പ്പറഞ്ഞ വസ്തുതകളെ മുന്‍നിര്‍ത്തി‍, സമാന്തരസുവിശേഷങ്ങളുടെ സമാനതകള്‍ക്കു പിന്നില്‍, അവയുടെ രചനക്ക് ആധാരമായ രണ്ട് രേഖകളാണെന്ന് വാദിക്കപ്പെട്ടു. ഈ വാദമനുസരിച്ച്, ഈ സുവിശേഷങ്ങളില്‍ മര്‍ക്കോസിന്റേതാണ് ആദ്യം എഴുതപ്പെട്ടത്. ത്രിമുഖ പാരമ്പര്യത്തിന്റെ ഉറവിടം ആ സുവിശേഷമോ അതിന്റെ ഒരു പൂര്‍‌വരൂപമോ ആണ്. ആ പാരമ്പര്യം മര്‍ക്കോസില്‍ നിന്നാണ് മത്തായിയും ലൂക്കോസും കൈക്കൊണടത്. മത്തായിയും ലൂക്കോസും മാത്രം ആശ്രയിച്ച ദ്വിമുഖപാരമ്പര്യത്തിന്റെ ഉറവിടം, ഇന്ന് ലഭ്യമല്ലാത്തതും, യേശുവിന്റെ വചനങ്ങള്‍ സമാഹരിച്ചിരുന്നതുമായ മറ്റൊരു ഗ്രന്ഥമാണ്. പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ ഈ ഗ്രന്ഥത്തെ സൂചിപ്പിക്കാന്‍ റോമന്‍ ലിപിയിലെ Q (ക്യൂ) എന്ന അക്ഷരം ഉപയോഗിക്കാറുണ്ട്. ഉറവിടം (Source) എന്ന് അര്‍ഥം വരുന്ന ജര്‍മ്മന്‍ പദമായ Quelle എന്ന വാക്കിനെ ഉദ്ദേശിച്ചാണിത്. മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങളില്‍ ചിതറിക്കിടക്കുന്ന അതിന്റെ ഖണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ക്യൂ-വിനെ പുന:സൃഷ്ടിക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. യേശുവിന്റെ വചനങ്ങള്‍ അടങ്ങിയ അത്തരം ഒരു രേഖ എന്ന ആശയത്തിന്, കോപ്റ്റിക് ഭാഷയില്‍ എഴുതപ്പെട്ട തോമസിന്റെ സുവിശേഷം എന്ന ഗ്രന്ഥം ഈ നൂറ്റാണ്ടില്‍ ഈജിപ്തിലെ നാഗ് ഹമാദിയിലെ ജ്ഞാനവാദ ഗ്രന്ഥശേഖരത്തില്‍ കണ്ടുകിട്ടിയതിനു ശേഷം കൂടുതല്‍ പിന്‍ബലവും കിട്ടിയിട്ടുണ്ട്. മറ്റു സുവിശേഷങ്ങളില്‍ ഭാഗികമായി മാത്രം ഉള്ള യേശുവിന്റെ 140 വചനങ്ങളാണ് തോമസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം.
 
 
==ഇന്നത്തെ വീക്ഷണം==
 
സമാന്തരസുവിശേഷങ്ങളെക്കുറിച്ച് ഇതുവരെ മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളില്‍ ഇന്ന് ഏറ്റവും അധികം പിന്തുണയുള്ളത് ഈ സുവിശേഷങ്ങളില്‍ഇവയില്‍ ആദ്യം എഴുതപ്പെട്ടത് മര്‍ക്കോസിന്റേതാണെന്നുംമര്‍ക്കോസിന്റെ സുവിശേഷമാണെന്നും സുവിശേഷത്തേയുംഅതിനേയും, ഇന്ന് ലഭ്യമല്ലാത്ത മറ്റൊരു ഗ്രന്ഥത്തേയും പ്രധാന ആധാരമാക്കി മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങള്‍ എഴുതപ്പെട്ടു എന്നും ഉള്ള (Two documents) വാദമാണ്. ഭൂരിഭാഗം പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാരും കത്തോലിക്കാ പണ്ഡിതന്മാരില്‍ തന്നെ ഒരു വലിയ വിഭാഗവും ഇതിനെ ഉപാധികളോടെയാണെങ്കിലും പിന്തുണക്കുന്നു. എന്നാല്‍ ഈ വാദം തന്നെ എപ്പോഴും അവതരിപ്പിക്കപ്പെടുന്നത് ഒരേ രൂപത്തിലല്ല എന്ന് പറയേണ്ടതുണ്ട്. അതിന്റെ പല വകഭേദങ്ങള്‍ നിലവിലുണ്ട്. മത്തായിയും ലൂക്കോസും, മര്‍ക്കോസിന്റെ സുവിശേഷത്തിനും, ക്യൂ എന്നറിയപ്പെടുന്ന രേഖക്കും പുറമേ വേറേ ഓരോ രേഖകളെരേഖയെ കൂടി ആശ്രയിച്ചു എന്ന വാദമാണ് അതിലൊന്ന്. അതില്‍ മത്തായി ആശ്രയിച്ച രേഖ 'M' എന്നും ലൂക്കോസ് ആശ്രയിച്ച രേഖആശ്രയിച്ചത് 'L' എന്നും സുചിപ്പിക്കപ്പെടുന്നു. ഈ വാദം പിന്തുടര്‍ന്നാല്‍ ഈ സുവിശേഷങ്ങളുടെ രചനക്ക് പിന്നിലുള്ളത്പിന്നിലുണ്ടായിരുന്നത് രണ്ടിനു പകരം നാലു രേഖകളാണ്.
 
"https://ml.wikipedia.org/wiki/സമാന്തരസുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്